ചരക്ക് സേവന നികുതി നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാനക്കുറവ് പരിഹരിക്കുന്നതിനായി ജാര്‍ഖണ്ഡ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും ഓപ്ഷന്‍-1 അംഗീകരിച്ചു

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 03.12.2020) ചരക്ക് സേവന നികുതി നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാനക്കുറവ് പരിഹരിക്കുന്നതിനായി ഓപ്ഷന്‍-1 അംഗീകരിച്ചതായി ഛത്തീസ്ഗഡ് സര്‍ക്കാര്‍ അറിയിച്ചു. ഓപ്ഷന്‍-1 നെ അനുകൂലിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം ഇതോടെ 27 ആയി. ജാര്‍ഖണ്ഡ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും, നിയമനിര്‍മാണസഭ നിലവിലുള്ള മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളും ഓപ്ഷന്‍-1 അംഗീകരിച്ചിട്ടുണ്ട്.

ഓപ്ഷന്‍-1 തെരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ചരക്ക് സേവന നികുതി നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാനക്കുറവ്, പ്രത്യേക വായ്പയെടുക്കല്‍ പദ്ധതിയിലൂടെ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2020 ഒക്ടോബര്‍ 23 മുതല്‍ പ്രത്യേക ജാലക സംവിധാനം പ്രവര്‍ത്തനക്ഷമമായി.  ചരക്ക് സേവന നികുതി നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാനക്കുറവ് പരിഹരിക്കുന്നതിനായി ജാര്‍ഖണ്ഡ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും ഓപ്ഷന്‍-1 അംഗീകരിച്ചു
Aster_MIMS
ഓപ്ഷന്‍-1 തിരഞ്ഞെടുത്ത സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും, കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം 30,000 കോടി രൂപ കടമെടുത്ത് അഞ്ച് തവണകളായി കൈമാറിക്കഴിഞ്ഞു. പ്രത്യേക ജാലക സംവിധാനത്തിലൂടെ കടമെടുത്ത തുക 2020 ഒക്ടോബര്‍ 23, 2020 നവംബര്‍ 2, 2020 നവംബര്‍ 9, 2020 നവംബര്‍ 23, 2020 ഡിസംബര്‍ 1 തിയതികളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറി.

സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ രണ്ടുശതമാനം എന്ന കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അധിക കടമെടുപ്പ് പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് അവസാന ഗഡുവായ 0.50% വായ്പ നേടാനും, ഓപ്ഷന്‍-1 തെരെഞ്ഞടുക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിരുപാധികമായ അനുമതി ലഭിക്കും. പ്രത്യേക ജാലകം വഴിയുള്ള 1.1 ലക്ഷം കോടി രൂപയ്ക്ക് പുറമെയാണിത്.

Keywords:  All states except Jharkhand join Centre's suggested formula on GST compensation, New Delhi, News, Taxi Fares, GST, Minister, Business, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia