Akshaya Tritiya | 2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള അക്ഷയ തൃതീയ ആഘോഷമാക്കി കേരളം; ലഭിച്ചത് വലിയ വരവേല്പ്
May 3, 2022, 22:32 IST
കൊച്ചി: (www.kvartha.com) രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള അക്ഷയതൃതീയ ആഘോഷമാക്കി സംസ്ഥാനത്തെ സ്വര്‍ണ ഉപഭോക്താക്കള്‍. അക്ഷയ തൃതീയ ദിവസം സ്വര്‍ണം വാങ്ങുന്നത് ശുഭ ദിനമായാണ് കാണുന്നത്. കോവിഡിന് ശേഷം സ്വര്‍ണാഭരണ വ്യാപാരമേഖലയ്ക്ക് വലിയ ഊര്‍ജമാണ് അക്ഷയ തൃതീയയിലൂടെ ലഭിച്ചതെന്ന് വ്യാപാരികളുടെ സംഘടന പറയുന്നു.
കേരളത്തിലെ ചെറുതും വലുതുമായ 12,000 ഓളം സ്വര്‍ണ വ്യാപാരശാലകളിലേക്ക് പതിനായിരക്കണക്കിന് ഉപഭോക്താക്കളാണ് സ്വര്‍ണം വാങ്ങാനെത്തിയത്. ചൊവ്വാഴ്ച രാവിലെ ആറുമണിക്കും 10 മണിക്കും ഇടയിലുള്ള മുഹൃത്തം കണക്കിലെടുത്ത് അതിരാവിലെ തന്നെ സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കള്‍ കടയില്‍ എത്തി ചേര്‍ന്നിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു.
ചെറുപട്ടണങ്ങളിലെ സ്വര്‍ണക്കടകളടക്കം സംസ്ഥാനത്തെ എല്ലാ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഉപഭോക്താക്കള്‍ക്ക് ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചതും, വില കുറഞ്ഞതും ഉപഭോക്താക്കള്‍ക്ക് ഗുണകരമായി.
രണ്ടുവര്‍ഷം മുമ്പ് 2019 ല്‍ മെയ് ഏഴിനായിരുന്നു അക്ഷയതൃതീയ. അന്ന് പവന് വില 24000 രൂപയില്‍ താഴെയായിരുന്നു. ഇന്ന് 37, 760 രൂപയിലെത്തിയെങ്കിലും സ്വര്‍ണം വാങ്ങുന്നതിന് വലിയ കുറവൊന്നുമില്ല.
അക്ഷയ തൃതീയ ദിവസം ഇന്‍ഡ്യയൊട്ടാകെ ഏകദേശം 15000 കോടി രൂപയുടെ സ്വര്‍ണ വ്യാപാരം നടന്നതായി വിപണിയില്‍ നിന്നുള്ള റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നു.
കേരളത്തില്‍ ഏകദേശം 2000 - 2250 കോടി രൂപയുടെ സ്വര്‍ണ വ്യാപാരം നടന്നതായിട്ടാണ് ലഭിക്കുന്ന സൂചനകള്‍.
Keywords: Kerala celebrates Akshaya Tritiya after a gap of 2 years; Received a great welcome, Kochi, News, Gold, Business, Akshaya-Tritiya, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.