Perosnal info leaked | സര്‍വീസ് തുടങ്ങി ഒരുമാസം പൂര്‍ത്തിയാക്കുന്നതിനിടെ ആകാശ എയര്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു
Aug 29, 2022, 14:17 IST
ന്യൂഡെല്‍ഹി: (www.kvartha.com) അടുത്തിടെ ആരംഭിച്ച വിമാന കംപനിയായ ആകാശ എയറിന്റെ ഡാറ്റയില്‍ ചോര്‍ചയുണ്ടായതായി റിപോര്‍ട്. കംപനിയുടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി ടിവി 9 റിപോര്‍ട് ചെയ്തു. യാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഹാകര്‍മാര്‍ ചോര്‍ത്തിയിട്ടില്ലെങ്കിലും യാത്രക്കാരുടെ പേര്, ലിംഗഭേദം, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്ന് റിപോര്‍ട് പറയുന്നു. അതേസമയം ഇടപാടുകാരുടെ യാത്രാ രേഖകളിലും പണമിടപാട് വിവരങ്ങളിലും ഒരു തരത്തിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കംപനി പറയുന്നത്.
എന്നിരുന്നാലും, ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതിനാല്‍ ഏതെങ്കിലും തരത്തിലുള്ള ഫിഷിംഗ് (Phishing) ആക്രമണങ്ങളെ സൂക്ഷിക്കാന്‍ കംപനി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതിയാണ് ഫിഷിംഗ്. ഓഗസ്റ്റ് ഏഴിന് സര്‍വീസ് ആരംഭിച്ച ആകാശ എയര്‍, ഈ പിഴവിന് ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുകയും ഇന്‍ഡ്യന്‍ കംപ്യൂടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനെ (CERT-In) ഇക്കാര്യം അറിയിക്കുകയും ചെയ്തു.
കംപനിയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത വിവരങ്ങള്‍ അനുസരിച്ച്, ലോഗിന്‍, സൈന്‍-അപ് സേവനങ്ങളില്‍ ചില താല്‍ക്കാലിക സാങ്കേതിക തകരാറുകള്‍ ഓഗസ്റ്റ് 25-ന് റിപോര്‍ട് ചെയ്തു. പേര്, മൊബൈല്‍ നമ്പര്‍, ലിംഗഭേദം, വിലാസം എന്നിവ ഒഴികെയുള്ള മറ്റ് യാത്രാ വിവരങ്ങളോ യാത്രാ രേഖകളോ പേയ്മെന്റ് വിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. ഉപഭോക്തൃ വിവരങ്ങളുടെ സുരക്ഷയാണ് പരമപ്രധാനമെന്നും ആകാശ എയര്‍ പറഞ്ഞു.
ഓഗസ്റ്റ് ഏഴിന് മുംബൈ-അഹ്മദാബാദ് റൂടിലാണ് ഇതിന്റെ ആദ്യ വിമാനം സര്‍വീസ് നടത്തിയത്. കോടീശ്വരനായ രാകേഷ് ജുന്‍ജുന്‍വാല ഈ എയര്‍ലൈനിലെ പ്രധാന നിക്ഷേപകനായിരുന്നു. പ്രവര്‍ത്തനം ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ജുന്‍ജുന്‍വാല അന്തരിച്ചു. ഈ എയര്‍ലൈന്‍ കംപനി പതുക്കെ പല റൂടുകളിലും സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.

Keywords: Latest-News, National, Top-Headlines, Passenger, Airport, Alerts, Leaked, Report, Investigates, Akasa, CERT, Akasa passengers' perosnal info leaked, airline alerts CERT-In.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.