Akasa Air | പുതിയ വിമാന സര്‍വീസ് 'ആകാശ എയര്‍' ഓഗസ്റ്റ് 7 മുതല്‍ പറക്കാന്‍ തുടങ്ങും; ടികറ്റ് ബുകിംഗ് ആരംഭിച്ചു; റൂട്, എങ്ങനെ ബുക് ചെയ്യാം വിശദമായറിയാം
Jul 22, 2022, 16:32 IST
ന്യൂഡെല്‍ഹി: (www.kvartha.com) പ്രമുഖ വ്യവസായി രാകേഷ് ജുന്‍ജുന്‍വാലയുടെ എയര്‍ലൈന്‍ കംപനിയായ ആകാശ എയര്‍ അടുത്ത മാസം ഓഗസ്റ്റ് മുതല്‍ സര്‍വീസ് തുടങ്ങും. ഇതിനുള്ള ബുകിംഗും ആരംഭിച്ചു. ബോയിംഗ് 737 മാക്സ് (737 MAX) വിമാനം ഉപയോഗിച്ച് ഓഗസ്റ്റ് ഏഴിന് മുംബൈ-അഹ്മദാബാദ് റൂടില്‍ ആദ്യത്തെ വാണിജ്യ വിമാനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വിമാന സര്‍വീസ് രംഗത്തേക്ക് പ്രവേശിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കിലുള്ള എയര്‍ലൈനുകളില്‍ ഒന്നാണ് ആകാശ എയര്‍. ഈ മാസം ആദ്യം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററി (ഡിജിസിഎ) ഓപറേറ്റര്‍ സര്‍ടിഫികറ്റ് നല്‍കിയിരുന്നു. വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്‌മെന്റ് നടപടികള്‍ കംപനി ആരംഭിച്ചു കഴിഞ്ഞു.
സര്‍വീസ്
പ്രതിവാര 28 വിമാന സര്‍വീസുകളില്‍ ടികറ്റ് വില്‍പന ആരംഭിച്ചതായി കംപനി അറിയിച്ചു. ഓഗസ്റ്റ് ഏഴ് മുതല്‍ മുംബൈ-അഹ്മദാബാദ് റൂടില്‍ സര്‍വീസ് നടത്തും. ഇതോടൊപ്പം ബെംഗ്‌ളുറു-കൊച്ചി റൂടില്‍ ഓഗസ്റ്റ് 13 മുതല്‍ 28 പ്രതിവാര സര്‍വീസ് ഉണ്ടാവും. രണ്ട് 737 മാക്‌സ് വിമാനങ്ങള്‍ ഉപയോഗിച്ചാണ് കംപനി വാണിജ്യ വിമാന സര്‍വീസ് ആരംഭിക്കുന്നത്. ഇതിനോടകം ബോയിംഗ് ഒരു മാക്‌സ് വിമാനം കൈമാറിയിട്ടുണ്ട്. മറ്റൊന്ന് ഈ മാസം അവസാനം എത്തും.
'ഞങ്ങള്‍ പുതിയ ബോയിംഗ് 737 മാക്സ് വിമാനം ഉപയോഗിച്ച് മുംബൈയ്ക്കും അഹ്മദാബാദിനും ഇടയില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ഇത് ഘട്ടം ഘട്ടമായി വികസിപ്പിക്കും, കൂടുതല്‍ നഗരങ്ങളെ ബന്ധിപ്പിക്കും', ആകാശ എയര്‍ സഹസ്ഥാപകനും സിഇഒയുമായ പ്രവീണ്‍ അയ്യര്‍ പറഞ്ഞു.
എങ്ങനെ ബുക് ചെയ്യാം
യാത്രക്കാര്‍ക്ക് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റായ akasaair(dot)com-ലോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആകാശ എയര്‍ ആപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്തോ വിമാന ടികറ്റ് ബുക് ചെയ്യാമെന്ന് കംപനി അറിയിച്ചു.

Keywords: Latest-News, National, Top-Headlines, Air Plane, Flight, Passenger, Airport, Business, Travel, Mumbai, Akasa Air, Rakesh Jhunjhunwala, Akasa Air Flight Booking, Akasa Air opens bookings for flights starting August 7.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.