16 ജിബി ഡേറ്റ 160 രൂപയ്ക്ക് ഒരു മാസത്തേക്ക് നല്‍കുന്നത് താങ്ങാന്‍ സാധിക്കുന്നില്ല; മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂടിയേക്കുമെന്ന് എയര്‍ടെല്‍ സിഇഒ
Oct 30, 2020, 14:02 IST
ന്യൂഡെല്‍ഹി: (www.kvartha.com 30.10.2020) ആറു മാസത്തിനുള്ളില്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂടിയേക്കുമെന്ന സൂചന നല്കി എയര്‍ടെല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഗോപാല്‍ വിത്തല്‍. 16 ജിബി ഡേറ്റ 160 രൂപയ്ക്ക് ഒരു മാസത്തേക്ക് ഉപയോഗിക്കാന്‍ നല്‍കുന്നത് ഒരിക്കലും കമ്പനിക്ക് താങ്ങാന്‍ സാധിക്കുന്നതല്ലെന്നാണ് സിഇഒ പറയുന്നത്. അല്ലെങ്കില്‍ കൂടുതല്‍ നിരക്ക് തരാന്‍ തയാറാകണമെന്നതാണ് എയര്‍ടെല്‍ മേധാവി പറയുന്നത്. എന്നാല്‍ നിരക്കു വര്‍ധന എപ്പോഴുണ്ടാകുമെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭാവിയില്‍ എല്ലാ കമ്പനികളും ഈ തീരുമാനത്തിലെത്തുമെന്നാണ് ഗോപാല്‍ വിത്തല്‍ വ്യക്തമാക്കിയത്. ഓഗസ്റ്റില്‍ ഇക്കാര്യം സൂചിപ്പിച്ച് എയര്‍ടെല്‍ മേധാവി സുനില്‍ മിത്തലും രംഗത്ത് എത്തിയിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയഎയര്‍ടെല്‍ പോസ്റ്റ് -എണിംഗ് കോണ്‍ഫറന്‍സ് കോളില്‍ വിശകലന വിദഗ്ധരെ അഭിസംബോധന ചെയ്ത ഗോപാല്‍ വിത്തല്‍ താരിഫ് വര്‍ധനവ് സംബന്ധിച്ച് എപ്പോള്‍ നടപ്പിലാക്കും എന്ന കാര്യം വ്യക്തമാക്കിയില്ല. ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 200 മുതല്‍ 300 രൂപയാണ് എയര്‍ടെല്‍ ലക്ഷ്യമിടുന്നതെന്ന് വിത്തല്‍ പറഞ്ഞു.
ഗുണനിലവാരമുള്ള സേവനത്തിലൂടെ 4 ജി ഉപഭോക്താക്കളെ സേവിക്കുന്നതില്‍ ടെലികോം ഓപ്പറേറ്റര്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിത്തല്‍ പറഞ്ഞു. സെപ്റ്റംബര്‍ പാദത്തിലും ഇത് കാണപ്പെടുന്നു. ഈ കാലയളവില്‍ എയര്‍ടെല്‍ 4 ജി ഉപയോക്താക്കളുടെ എണ്ണത്തില്‍ 14.4 ദശലക്ഷത്തില്‍ നിന്ന് 152.7 ദശലക്ഷമായി വളര്‍ച്ച നേടി. മുന്‍ വര്‍ഷത്തേക്കാള്‍ 48 ശതമാനം വര്‍ധനയാണിത്.
16 രാജ്യങ്ങളിലായി 440 ദശലക്ഷം ഉപയോക്താക്കളാണ് എയര്‍ടെല്ലിനുള്ളത്. എയര്‍ടെല്ലിന്റെ അര്‍പു ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 162 രൂപയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 128 രൂപയായിരുന്നു. ജൂണ്‍ പാദത്തില്‍ 157 രൂപയുമായിരുന്നു.
അതേസമയം തന്നെ വോഡഫോണ്‍ഐഡിയ, എയര്‍ടെല്‍ കമ്പനികള്‍ ഏതാനും മാസം മുന്‍പും നിരക്കു വര്‍ധനയെന്ന ആവശ്യമുയര്‍ത്തിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ 3 കമ്പനികളും 2539% വരെ നിരക്കു വര്‍ധിപ്പിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഡേറ്റ ഉപയോഗവും മൊബൈല്‍ കോളും വര്‍ധിച്ച സാഹചര്യത്തിലാണ് ഇനിയും നിരക്കു കൂട്ടണമെന്ന നിലപാട്. എന്നാല്‍ റിലയന്‍സ് ജിയോ തല്ക്കാലം വര്‍ധന വേണ്ടെന്ന നിലപാടിലാണ്.
അമേരിക്കയിലും യൂറോപ്പിലും നിലനില്‍ക്കുന്ന വില നല്‍കേണ്ട, ഒരാള്‍ക്ക് 50-60 ഡോളറൊന്നും വേണ്ട. പക്ഷേ, പ്രതിമാസം 16 ജിബി ഉപയോഗിക്കാന്‍ 2 ഡോളര്‍ എന്ന നിരക്കുമായി മുന്നോട്ടുപോയി പിടിച്ചു നില്‍ക്കാനാവില്ല എന്നാണ് നേരത്തെ സുനില്‍ മിത്തല്‍ പറഞ്ഞത്. ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം ആറു മാസത്തിനുള്ളല് 200 രൂപയായേക്കിയേക്കുമെന്നും സൂചനയുണ്ട്.
എന്നാല്‍, തങ്ങള്‍ക്ക് ഓരോ മാസവും ഉപയോക്താക്കള്‍ 300 രൂപ തരണം. എന്നാല്‍, 100 രൂപയ്ക്ക് ഒരു മാസം ഉപയോഗിക്കാവുന്ന പ്ലാനും വേണം. അപ്പോള്‍ കുറച്ചു ഡേറ്റയെ കാണൂ. എന്നാല്‍, നിങ്ങള്‍ ടിവിയും സിനിമയും വിനോദപരിപാടികളും ഒക്കെ സ്ട്രീം ചെയ്ത് ഡേറ്റ ചെലവഴിക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ തുക തരണമെന്നും സുനില്‍ മിത്തല്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.