പ്രവര്‍ത്തനമാരംഭിച്ച് 8 വര്‍ഷത്തിന് ശേഷം എയര്‍ ഏഷ്യ ഇന്‍ഡ്യയ്ക്ക് അന്താരാഷ്ട്ര യാത്രയ്ക്ക് അനുമതി ലഭിച്ചു
Feb 10, 2022, 22:34 IST
ന്യൂഡെല്‍ഹി: (www.kvartha.com 10.02.2022) പ്രവര്‍ത്തനം ആരംഭിച്ച് എട്ട് വര്‍ഷത്തിന് ശേഷം എയര്‍ ഏഷ്യ ഇന്‍ഡ്യയ്ക്ക് അന്താരാഷ്ട്ര യാത്രയ്ക്ക് അനുമതി ലഭിച്ചു. ഫെബ്രുവരിയില്‍ തന്നെ ആദ്യ അന്താരാഷ്ട്ര വിമാനം പറക്കും. കുറഞ്ഞ നിരക്കിലുള്ള എയര്‍ലൈനില്‍ ടാറ്റ ഗ്രൂപിന് 83.6 ശതമാനം ഓഹരിയുണ്ട്, ബാക്കി 16. 4 ശതമാനം മലേഷ്യന്‍ എയര്‍ ഏഷ്യ ബെര്‍ഹാദില്‍ നിന്ന് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. എയര്‍ ഏഷ്യ ഇന്‍ഡ്യ കൊച്ചി-ദുബൈ-കൊച്ചി റൂടില്‍ ഷെഡ്യൂള്‍ ചെയ്യാത്ത കാര്‍ഗോ വിമാനം സെര്‍വിസ് നടത്തും.
2014 ജൂണില്‍ ആണ് എയര്‍ലൈന്‍ ആദ്യ യാത്ര നടത്തിയത്. 2018 ഡിസംബറില്‍ 20 വിമാനങ്ങള്‍ സ്വന്തമായി. തുടര്‍ന്ന് എയര്‍ഏഷ്യ ഇന്‍ഡ്യ അന്താരാഷ്ട്ര വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചു.
തങ്ങളുടെ വെബ്സൈറ്റിലും മൊബൈല്‍ ആപിലും യാത്രക്കാര്‍ക്ക് ലോഞ്ച് സൗകര്യങ്ങള്‍ മുന്‍കൂട്ടി ബുക് ചെയ്യാമെന്ന് അടുത്തിടെ എയര്‍ഏഷ്യ ഇന്‍ഡ്യ പ്രഖ്യാപിച്ചിരുന്നു. നാല് ഹബുകളിലും ഉള്‍പെടെ 13 വിമാനത്താവളങ്ങളില്‍ എയര്‍ലൈന്‍ ഈ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു എന്ന് എയര്‍ഏഷ്യ ഇന്‍ഡ്യ പ്രസ്താവനയില്‍ പറഞ്ഞു.
ബെന്‍ഗ്ലൂര്‍, ഭുവനേശ്വര്‍, ചെന്നൈ, കൊച്ചി, ഡെല്‍ഹി, ഗോവ, ഗുവാഹതി, ഹൈദരാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, മുംബൈ, പൂനെ, റാഞ്ചി എന്നിവിടങ്ങളില്‍ സേവനങ്ങള്‍ ലഭ്യമാണ്. ഒരു ഫ്‌ളൈറ്റ് ബുകിംഗ് നടത്തുമ്പോഴോ പോസ്റ്റ് ബുകിംഗ് നടത്തുമ്പോഴോ 800 രൂപ മുതല്‍ എയര്‍പോര്‍ട് ലോഞ്ച് സേവനങ്ങള്‍ നാമമാത്രമായ നിരക്കില്‍ ഉറപ്പുതരുന്നുവെന്ന് എയര്‍ ഏഷ്യ ഇന്‍ഡ്യ അറിയിച്ചു.
'എയര്‍പോര്‍ട് ലോഞ്ചുകളിലേക്കുള്ള എളുപ്പത്തിലുള്ള ആക്‌സസ് വിപുലീകരിക്കുകയും ഞങ്ങളുടെ അതിഥികള്‍ക്ക് ഈ സൗകര്യങ്ങള്‍ നല്‍കുകയും ചെയ്യുന്നത് കൂടുതല്‍ സമഗ്രവും ആസ്വാദ്യകരവുമായ യാത്രാനുഭവം ഉറപ്പാക്കുന്നു. ഒരു നൂതന, ഡിജിറ്റല്‍-ബ്രാന്‍ഡ് എന്ന നിലയില്‍, വ്യതിരിക്തമായ ഓഫറുകള്‍ ഉപയോഗിച്ച് ഞങ്ങളുടെ സേവന അനുഭവത്തെ വ്യത്യസ്തമാക്കാനുള്ള എല്ലാ അവസരങ്ങളും ഞങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്,' എന്ന് എയര്‍ഏഷ്യ ഇന്‍ഡ്യ ചീഫ് മാര്‍കറ്റിംഗ് ഓഫിസര്‍ സിദ്ധാര്‍ഥ ബുടാലിയ പറഞ്ഞു.
എയര്‍പോര്‍ട് ലോഞ്ച് സേവനങ്ങള്‍ യാത്രക്കാര്‍ക്ക് അതിവേഗ വൈ-ഫൈ, ചൂടുള്ള ഭക്ഷണ പാനീയങ്ങള്‍, ലഘുഭക്ഷണങ്ങള്‍, പത്രങ്ങള്‍, മാസികകള്‍, ലാപ്ടോപുകള്‍ക്കും മൊബൈലുകള്‍ക്കുമുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍, കഴുകാനും മാറ്റാനും ഉള്ള സൗകര്യങ്ങള്‍, ബിസിനസ് സെന്റര്‍ സൗകര്യങ്ങള്‍, ലോഞ്ച് ബാറുകള്‍, എയര്‍ലൈന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുവെന്നും സിദ്ധാര്‍ഥ ബുടാലിയ പറഞ്ഞു.
Keywords: AirAsia India Gets Clearance For First International Flight After Eight Years, New Delhi, News, Flight, Business, Passengers, Statement, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.