Air India | കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് എയര്‍ ഇന്‍ഡ്യ താല്‍കാലികമായി അവസാനിപ്പിച്ചു

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലുള്‍പ്പെടെയുള്ള നോണ്‍മെട്രോ നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്‍ഡ്യ അവസാനിപ്പിച്ചു. കണ്ണൂര്‍-ഡെല്‍ഹി സെക്ടറിലാണ് എയര്‍ ഇന്‍ഡ്യ സര്‍വീസ് നടത്തിയിരുന്നത്. ഈ മാസം 13-നാണ് ഡെല്‍ഹി സര്‍വീസ് നിര്‍ത്തിയത്. എയര്‍ ഇന്‍ഡ്യ, എയര്‍ ഏഷ്യ, എയര്‍ വിസ്താര തുടങ്ങിയ കംപനികളുമായുള്ള ലയന നടപടികളുടെ ഭാഗമായാണ് സര്‍വീസ് താത്കാലികമായി അവസാനിപ്പിച്ചത്.

 Air India | കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് എയര്‍ ഇന്‍ഡ്യ താല്‍കാലികമായി അവസാനിപ്പിച്ചു

ലയന നടപടി പൂര്‍ത്തിയായാല്‍ പുതിയ കംപനികളിലൊന്ന് ഈ സെക്ടറുകളില്‍ സര്‍വീസ് തുടങ്ങും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കിയാല്‍ അധികൃതര്‍ അറിയിച്ചു. ആദ്യം ആഴ്ചയില്‍ മൂന്നുദിവസമായിരുന്നു കണ്ണൂര്‍-ഡെല്‍ഹി സര്‍വീസ്. പിന്നീട് ഇത് പ്രതിദിനമാക്കി ഉയര്‍ത്തിയിരുന്നു. മൂന്നുദിവസം കോഴിക്കോട് വഴിയും മൂന്നുദിവസം കണ്ണൂരില്‍ നിന്ന് നേരിട്ടുമായിരുന്നു സര്‍വീസ് നടത്തിയിരുന്നത്.

Keywords: Air India temporarily stopped its service to Kannur airport, Kannur, News, Kannur Airport, Air India Express, Kerala, Business.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia