Air India fined Rs 10 lakh | ടികറ്റ് ഉണ്ടായിട്ടും യാത്ര ചെയ്യാന്‍ അനുവദിച്ചില്ല; എയര്‍ ഇന്‍ഡ്യയ്ക്ക് 10 ലക്ഷം രൂപ പിഴ

 


ന്യൂഡെല്‍ഹി: (www.kvartha.com) ടികറ്റുണ്ടായിട്ടും യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയില്‍ എയര്‍ ഇന്‍ഡ്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. ബംഗ്ലൂറു, ഹൈദരാബാദ്, ഡെല്‍ഹി എന്നിവിടങ്ങളിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് എയര്‍ ഇന്‍ഡ്യ ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയത്.

മാത്രമല്ല, യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലും കംപനി വീഴ്ച വരുത്തിയതായും കണ്ടെത്തി. തുടര്‍ന്നാണ് എയര്‍ ഇന്‍ഡ്യക്ക് കാരണം കാണിക്കല്‍ നോടിസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചിട്ടുണ്ട്.

 Air India fined Rs 10 lakh | ടികറ്റ് ഉണ്ടായിട്ടും യാത്ര ചെയ്യാന്‍ അനുവദിച്ചില്ല; എയര്‍ ഇന്‍ഡ്യയ്ക്ക് 10 ലക്ഷം രൂപ പിഴ


Keywords: Air India fined Rs 10 lakh for denying boarding to passengers with valid tickets, New Delhi, News, Air India, Complaint, Business, Flight, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia