എയര്‍ ഇന്‍ഡ്യ കാബിന്‍ ക്രൂ ജീവനക്കാരുടെ സമരം 15 ന്; സംസ്ഥാനത്ത് 86 വിമാന സെര്‍വീസുകളെ കാര്യമായി ബാധിക്കും
Jan 9, 2022, 16:58 IST
തിരുവനന്തപുരം: (www.kvartha.com 09.01.2022) എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് കാബിന്‍ ക്രൂവിനോട് വിവേചനപരമായ സമീപനം കൈക്കൊള്ളുന്നുവെന്ന് ആരോപിച്ച് അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂനിയന്‍. ജനുവരി 15 മുതല്‍ സമരം ആരംഭിക്കുമെന്ന് എംപ്ലോയീസ് യൂനിയന്‍ അറിയിച്ചു.
ഡ്യൂടിക്കിടയില്‍ അംഗവൈകല്യം ഉണ്ടായ കാബിന്‍ ക്രൂവിനോട് നീതി പാലിക്കുക, കാബിന്‍ ക്രൂവിന്റെ അഞ്ചുവര്‍ഷത്തെ നിയമന കരാര്‍ ഒരുവര്‍ഷമായി വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുക, നിയമന അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ഓപെറേഷന്‍ ഫിനാന്‍സ്, എയര്‍പോര്‍ട് സെര്‍വീസ് എന്നീ വിഭാഗങ്ങളില്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ നിയമന കരാര്‍ കാലാവധി നിലനിര്‍ത്തുകയും കാബിന്‍ ക്രൂവിന്റെ അഞ്ചുവര്‍ഷത്തെ നിയമന കരാര്‍ മാത്രം ഒരു വര്‍ഷമായി വെട്ടിക്കുറക്കുകയും ചെയ്തത് വിവേചനമാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇതിന് പുറമെ ഡ്യൂടിക്കിടയില്‍ അംഗവൈകല്യം സംഭവിച്ച കാബിന്‍ ക്രൂ ജീവനക്കാരനെ ഗ്രൗന്‍ഡ് സ്റ്റാഫില്‍ ഉള്‍പെടുത്തണമെന്ന ഉത്തരവ് നിലനില്‍ക്കുമ്പോള്‍ അദ്ദേഹത്തെ പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാകില്ലെന്നും എംപ്ലോയീസ് യൂനിയന്‍ വ്യക്തമാക്കി.
പുതിയ നിയമനത്തില്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള സമീപനം ഏകപക്ഷീയമാണെന്ന് എംപ്ലോയീസ് യൂനിയന്‍ ആരോപിക്കുന്നു. മാനേജ്‌മെന്റ് ഇഷ്ടക്കാരെ യോഗ്യത മാനദണ്ഡവും പ്രായപരിധിയും മറികടന്ന് നിയമിക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുവാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുവാന്‍ മാനേജ്‌മെന്റ് ഇനിയും തയാറായിട്ടില്ലെന്നും എംപ്ലോയീസ് യൂനിയന്‍ ആരോപിക്കുന്നു. ഇതേതുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
300 ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുക. സമരവുമായി മുന്നോട്ടുപോയാല്‍ കേരളത്തില്‍ നിന്നും 86 സെര്‍വീസുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. അതേസമയം സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജീവനക്കാരുമായി മാനേജ്‌മെന്റ് തിങ്കളാഴ്ച ചര്‍ച്ച നടത്തും.

Keywords: Air India Express cabin crew call for indefinite strike from January 15, Thiruvananthapuram, News, Strike, Air India Express, Flight, Kerala, Business.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.