Launch | രാജ്യത്ത് 5ജി സേവനങ്ങള്‍ ഒക്ടോബര്‍ 12 മുതല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. 4ജിയേക്കാള്‍ പത്ത് മടങ്ങ് വേഗം വാഗ്ദാനം ചെയ്തുകൊണ്ടാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കാനൊരുങ്ങുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനകം രാജ്യത്തെ എല്ലാ ഭാഗത്തും 5ജി സേവനം എത്തിക്കാനാകുമെന്ന് പറഞ്ഞ മന്ത്രി എല്ലാവര്‍ക്കും താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അറിയിച്ചു.

ആഗസ്റ്റ് ഒന്നിന് അവസാനിച്ച 5ജി സ്‌പെക്ട്രം ലേലത്തില്‍ 1,50,173 കോടി രൂപയ്ക്കുള്ള സ്പെക്ട്രമാണ് വിറ്റഴിച്ചത്. ഇന്‍ഡ്യ കണ്ടതില്‍ ഏറ്റവും വലിയ സ്പെക്ട്രം ലേലമാണ് നടന്നത്. ലേലം ഏഴ് ദിവസം നീണ്ടു നിന്നു. ലേലത്തിന് വെച്ച ആകെ 72 ഗിഗാ ഹെര്‍ട്സ് സെപ്ക്ട്രത്തിന്റെ 71 ശതമാനം കംപനികള്‍ വാങ്ങിയെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു.

72097.85 മെഗാഹെര്‍ട്സ് സ്പെക്ട്രം ആണ് ലേലത്തിന് വെച്ചത്. 20 കൊല്ലത്തേക്കാണ് സ്പെക്ട്രം നല്‍കുക. 600 മെഗാഹെര്‍ട്സ്, 700 മെഗാഹെര്‍ട്സ്, 800 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്, 2300 മെഗാഹെര്‍ട്സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്സ് മിഡ്റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടന്നത്.

Launch  | രാജ്യത്ത് 5ജി സേവനങ്ങള്‍ ഒക്ടോബര്‍ 12 മുതല്‍


റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, അദാനി എന്റര്‍പ്രൈസ് തുടങ്ങിയ കംപനികള്‍ ലേലത്തില്‍ പങ്കെടുത്തു.

87,000 കോടി രൂപയാണ് ജിയോ ചെലവാക്കിയത്. എയര്‍ടെല്‍ 43,000 കോടി രൂപയും വോഡഫോണ്‍ ഐഡിയ 19,000 കോടി രൂപയും ചെലവാക്കി. 215 കോടി രൂപയാണ് അദാനി എന്റര്‍പ്രൈസസ് ചിലവഴിച്ചത്.

ആഗസ്റ്റ് 29 ന് നടക്കുന്ന റിലയന്‍സ് ഇന്‍സ്ട്രീസ് വാര്‍ഷിക പൊതുയോഗത്തില്‍ 5ജി സേവനം സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികം വൈകാതെ തന്നെ 5ജി സേവനം ആരംഭിക്കുമെന്ന് ഭാരതി എയര്‍ടെലും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Keywords: Aim to launch 5G services in India by October 12, says IT Minister Vaishnaw, New Delhi, News, Business, Trending, Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia