തുടര്‍ചയായ 2-ാം ദിനവും ഇന്ധനവിലയില്‍ വര്‍ധന; പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും കൂട്ടി
Mar 23, 2022, 07:11 IST
കൊച്ചി: (www.kvartha.com 23.03.2022) എണ്ണക്കംപനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ തുടര്‍ചയായ രണ്ടാം ദിനവും ഇന്ധനവിലയില്‍ വര്‍ധന. ബുധനാഴ്ച പെട്രോളിന് 90 പൈസ കൂടി. ഡീസല്‍ വിലയില്‍ 84 പൈസയുടെ വര്‍ധനയാണ് ഉണ്ടായത്. രണ്ട് ദിവസത്തില്‍ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്.
ചൊവ്വാഴ്ച രാവിലെ പെട്രോളിന് 88 പൈസയും ഡീസലിന് 85 പൈസയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്. വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് ചൊവ്വാഴ്ച ഒറ്റയടിക്ക് 50 രൂപയാണ് കൂട്ടിയത്.
ഇനി മിക്ക ദിവസവും വില വര്‍ധന ഉണ്ടാകാം. ഒറ്റയടിക്ക് വില കൂട്ടുന്നതിന് പകരം പതിയെ വില ഉയര്‍ത്തുന്ന രീതിയാകും കംപനികള്‍ സ്വീകരിക്കുക. അതുകൊണ്ട് വരും ദിവസങ്ങളിലും വില വര്‍ധന പ്രതീക്ഷിക്കാം. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എണ്ണവില വര്‍ധന സര്‍കാര്‍ മരവിപ്പിച്ച സമയത്ത് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയില്‍ വില. അതിപ്പോള്‍ 118 ഡോളറിനരികെയെത്തിയിട്ടുണ്ട്. അതുകൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും.
ഇതിനിടെ റഷ്യയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്‍ഡ്യ നീക്കം ശക്തമാക്കിയിട്ടുണ്ട്. എണ്ണക്കംപനികള്‍ ഇത് സംബന്ധിച്ച നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. ഇത് വിജയം കണ്ടാല്‍ ഇന്ധന വില വര്‍ധന കാര്യമായി ഉണ്ടാകില്ല. അക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.