HUID System | സ്വര്‍ണാഭരണ നിര്‍മാണ മേഖലയില്‍ തന്നെ എച് യു ഐ ഡി പതിച്ച് നല്‍കാന്‍ അനുമതി നല്‍കിയത് പിന്‍വലിക്കണമെന്ന് അഡ്വ. എസ് അബ്ദുല്‍ നാസര്‍; 'വ്യാജ മുദ്രകള്‍ക്ക് സാധ്യത'
Sep 5, 2022, 22:17 IST
കൊച്ചി: (www.kvartha.com) സ്വര്‍ണാഭരണ നിര്‍മാണ മേഖലയില്‍ തന്നെ എച് യു ഐ ഡി പതിച്ചു നല്‍കാന്‍ അനുമതി നല്‍കിയത് വ്യാജ മുദ്രകള്‍ക്ക് സാധ്യതയുണ്ടെന്നും നടപടി പിന്‍വലിക്കണമെന്നും ഓള്‍ ഇന്‍ഡ്യ ജം ആന്‍ഡ് ജ്വലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു. ഇന്‍ഡ്യയൊട്ടാകെ ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് വരെ 12.38 കോടി സ്വര്‍ണാഭരണങ്ങള്‍ക്ക് എച് യു ഐ ഡി മുദ്ര പതിച്ചു നല്‍കി. 2021 ജൂലൈ ഒന്നിനാണ് ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍സ് സ്വര്‍ണാഭരണങ്ങളില്‍ ആറക്ക ആല്‍ഫാ ന്യൂമറിക് നമ്പര്‍ പതിക്കുന്ന ഹാള്‍മാര്‍കിംഗ് എച് യു ഐ ഡി നിര്‍ബന്ധമാക്കിയത്.
2021 ജൂലൈ ഒന്നിന് രാജ്യത്താകെ ഹാള്‍മാര്‍കിംഗ് നിര്‍ബന്ധമാക്കിയത് 256 ജില്ലകളിലായിരുന്നു. 940 ഹാള്‍മാര്‍കിംഗ് സെന്ററുകളായിരുന്നു അന്നുണ്ടായിരുന്നത്. 2022 ജൂലൈ 31 ലെ കണക്കനുസരിച്ച് 32 ജില്ലകള്‍ കൂടി ഹാള്‍മാര്‍കിംഗിന്റെ പരിധിയിലെത്തിയതോടെ ആകെ ഹാള്‍മാര്‍കിംഗ് സെന്ററുകളുടെ എണ്ണം 1220 ആയി വര്‍ധിച്ചു. ഇപ്പോള്‍ 288 ജില്ലകളിലാണ് ഹാള്‍മാര്‍കിംഗ് നിര്‍ബന്ധമുള്ളത്.
2021 ജൂലൈയില്‍ ഹാള്‍മാര്‍കിംഗ് നിര്‍ബന്ധമാക്കുമ്പോള്‍ 14, 18, 22 കാരറ്റുകള്‍ക്ക് മാത്രമായിരുന്നു ഹാള്‍മാര്‍കിംഗ്. 2022 ജൂണ്‍ മുതല്‍ 20, 23, 24 കാരറ്റുകളുള്ള ആഭരണങ്ങള്‍ക്കും ഹാള്‍മാര്‍കിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2021 ജൂലൈ ഒന്നിന് 43153 ജ്വലറികള്‍ മാത്രമായിരുന്നു ലൈസന്‍സ് എടുത്തിരുന്നത്. എന്നാല്‍ 2022 ഓഗസ്റ്റ് ഒന്നിലെ കണക്കനുസരിച്ച് 143497 ജ്വലറികള്‍ ലൈസന്‍സ് എടുത്തിട്ടുണ്ട്. കേരളത്തില്‍ 98 ഹാള്‍മാര്‍കിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ഇടുക്കി ജില്ലയില്‍ ഹാള്‍മാര്‍കിംഗ് സെന്ററില്ല.
5835 ജ്വലറികള്‍ ലൈസന്‍സ് എടുത്തിട്ടുണ്ട്. കേരളത്തിനു പുറത്തു നിന്നുവാങ്ങുന്ന ആഭരണങ്ങളില്‍ നിര്‍മാണ സ്ഥലത്തു നിന്നു തന്നെയാണ് മുദ്ര പതിച്ചു നല്‍കുന്നത്. ഒരു ആഭരണത്തിനു മാത്രം മുദ്ര പതിച്ചു നല്‍കാന്‍ സംവിധാനമില്ലാത്തത് വിവാഹ മോതിരം, താലി തുടങ്ങിയ ആഭരണങ്ങളില്‍ മുദ്ര പതിപ്പിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: News, Kochi, Top-Headlines, Gold, Business, Kerala, Adv. S Abdul Nasar, Adv. S Abdul Nasar wants to withdraw permission given to affix HUID in gold jewelery manufacturing sector.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.