Licence | രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസന്‍സ് സ്വന്തമാക്കി അദാനി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.om) രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസന്‍സ് നേടി അദാനി.

തുറമുഖം, വ്യോമയാനം, വൈദ്യുതി വിതരണം, സിമെന്റ് തുടങ്ങിയ മേഖലകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതിനു പിന്നാലെയാണ് ടെലികോം സേവനവും പിടിച്ചെടുക്കാന്‍ അദാനി ഒരുങ്ങുന്നത്.

Licence | രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസന്‍സ് സ്വന്തമാക്കി അദാനി

അദാനി എന്റര്‍പ്രൈസസിന്റെ യൂനിറ്റായ അദാനി ഡാറ്റ നെറ്റ് വര്‍ക്സ് ലിമിറ്റഡിനാണ് രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസന്‍സ് ലഭിച്ചത്. ഇതോടെ ജിയോ-എയര്‍ടെല്‍ എന്നിവയോട് മത്സരിക്കാനാണ് അദാനിയുടെ നീക്കമെന്ന് വ്യക്തമായി. എന്നാല്‍ ലൈസന്‍സ് സ്വന്തമാക്കിയത് സംബന്ധിച്ച് അദാനി ഗ്രൂപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അടുത്തിടെ നടന്ന 5ജി ലേലത്തില്‍ സ്പെക്ട്രം വാങ്ങിയശേഷമാണ് അദാനിയുടെ പുതിയ നീക്കം. 212 കോടി രൂപ മുടക്കി 20 വര്‍ഷത്തേയ്ക്ക് 5ജി സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശമാണ് അദാനി സ്വന്തമാക്കിയിരിക്കുന്നത്.

ടെലികോം സേവനം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്വകാര്യ നെറ്റ് വര്‍ക് സ്ഥാപിക്കുന്നതിനാണ് 5ജി സ്പെക്ട്രം വാങ്ങിയതെന്നുമായിരുന്നു നേരത്തെ കംപനി പറഞ്ഞിരുന്നത്.

Keywords: Adani Data Networks gets licence for full fledged telecom service, New Delhi, News, Business, Trending, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script