WhatsApp | ആരും അറിയാതെ വാട്‌സ് ആപ് ഗ്രൂപില്‍നിന്ന് പുറത്ത് കടക്കാം; വരുന്നു പുതിയ മാറ്റങ്ങള്‍

 



ന്യൂഡെല്‍ഹി: (www.kvartha.com) പ്രിയപ്പെട്ടവര്‍ അറിയുന്നത് ബുദ്ധിമുട്ടാവുന്നതിനാല്‍ ഒരു വാട്‌സ് ആപ് ഗ്രൂപില്‍ നിന്ന് പുറത്തുകടക്കുന്നത് പലപ്പോഴും നമ്മളെ ആശയക്കുഴപ്പത്തിലാക്കുന്നു. ചിലപ്പോള്‍ വിരസത തോന്നുന്ന ഒരു പ്രത്യേക ഗ്രൂപില്‍ നിന്ന് സ്വയം രക്ഷപ്പെടാനി പുറത്തുകടക്കൊനോ ഞമ്മള്‍ ആഗ്രഹിച്ചേക്കാം. എന്നാല്‍ അതില്‍ നിന്ന് നമ്മെ തടയുന്ന ഒരേയൊരു കാര്യം മറ്റുള്ളവര്‍ ഇക്കാര്യം അറിയും എന്നതാണ്. 

മ്യൂട്, ഡിസപിയറിംഗ് മെസേജ് തുടങ്ങിയ ചില വഴികള്‍ ഉപയോഗിച്ച് ഗ്രൂപുകളുടെ ശല്യത്തില്‍ നിന്ന് ഒരു പരിധിവരെ രക്ഷ നേടാമെങ്കിലും ശാശ്വതമായ പരിഹാരമാവില്ല. സാധാരണഗതിയില്‍ വാട്‌സ് ആപ് ഗ്രൂപില്‍ നിന്ന് ഒരംഗം ലെഫ്റ്റ് ആയാല്‍ ആ വിവരം ഗ്രൂപിലെ ചാറ്റ് ബോക്‌സില്‍ തെളിയും. അതോടെ ഒരാള്‍ ലെഫ്റ്റ് ആയ വിവരം ആ ഗ്രൂപിലെ എല്ലാ അംഗങ്ങളും അറിയും. അത് ചിലപ്പോള്‍ അയാള്‍ പുറത്ത് പോകാനുള്ള ഒരു ചര്‍ചയ്ക്ക് വരെ വഴി വച്ചേക്കാം.

WhatsApp | ആരും അറിയാതെ വാട്‌സ് ആപ് ഗ്രൂപില്‍നിന്ന് പുറത്ത് കടക്കാം; വരുന്നു പുതിയ മാറ്റങ്ങള്‍


ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വാട്‌സ് ആപില്‍ പുതിയൊരു ജനപ്രിയ മാറ്റം കൂടി വൈകാതെ എത്തുമെന്ന് സൂചന. വാട്‌സ് ആപില്‍ വരാനിരിക്കുന്ന എല്ലാ മാറ്റങ്ങളെ പറ്റിയും ആദ്യം വിവരങ്ങള്‍ നല്‍കുന്ന വാ ബീറ്റ ഇന്‍ഫോ തന്നെയാണ് ഈ വാര്‍ത്തയും പുറത്ത് വിട്ടിരിക്കുന്നത്. 

അതായത് ഈ മാറ്റം വന്ന് കഴിഞ്ഞാല്‍ ഒരാള്‍ക്ക് ഗ്രൂപിലെ മറ്റ് അംഗങ്ങളാരും അറിയാതെ ലെഫ്റ്റ് ആവാം. അഡ്മിന്‍ ആയിട്ടുള്ള വ്യക്തിക്ക് മാത്രമേ ഈ വിവരം ലഭിക്കുകയുള്ളു. ഗ്രൂപ് അംഗങ്ങളുടെ പട്ടിക കാണിക്കുന്ന ഭാഗത്തേക്ക് പോയി വിശദമായി അന്വേഷിച്ചാല്‍ മാത്രമേ ആരെങ്കിലും ലെഫ്റ്റ് ആയോ എന്ന വിവരം മറ്റ് അംഗങ്ങള്‍ക്കും അറിയാനാകൂ.

WhatsApp | ആരും അറിയാതെ വാട്‌സ് ആപ് ഗ്രൂപില്‍നിന്ന് പുറത്ത് കടക്കാം; വരുന്നു പുതിയ മാറ്റങ്ങള്‍


വാ ബീറ്റ ഇന്‍ഫോയുടെ റിപോര്‍ട് പ്രകാരം ഈ മാറ്റം വാട്‌സ് ആപ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച ഒരു സ്‌ക്രീന്‍ ഷോടും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോള്‍ ഇത് വാട്‌സ് ആപ് വെബ് ബീറ്റാ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളു. വൈകാതെ തന്നെ ഇത് എല്ലാവരിലുമെത്തുമെന്നാണ് റിപോര്‍ട്. 

Keywords:  News,National,India,New Delhi,Whatsapp,Technology,Business,Top-Headlines, A silent exit: WhatsApp users can soon leave groups without notifying others
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia