IQube Electric Scooter | വിപണി കീഴടക്കി ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂടര്‍; കൊച്ചിയില്‍ ഒറ്റ ദിവസം കൊണ്ട് വിതരണം ചെയ്തത് 80 എണ്ണം

 


കൊച്ചി: (www.kvartha.com) നഗരത്തിൽ ഒറ്റ ദിവസം കൊണ്ട് 80 എണ്ണം ടിവിഎസ് ഐക്യൂബ് (TVS iQube) ഇലക്ട്രിക് സ്‌കൂടര്‍ വിതരണം ചെയ്തതായി റിപോര്‍ട്. അടുത്തിടെയാണ് ഈ സ്‌കൂടര്‍ വിപണിയിലെത്തിച്ചത്. പുതുക്കിയ ഐക്യൂബ്, ഐക്യൂബ് എസ് എന്നിവയുടെ 80 എണ്ണം കൊച്ചിയില്‍ ഒരു ദിവസം വിതരണം ചെയ്‌തെന്നാണ് കംപനി പറയുന്നത്. ഇത് സംസ്ഥാനത്ത് ടിവിഎസിന് ഒരു പ്രധാന നാഴികക്കല്ലായെന്നും അവകാശപ്പെടുന്നു.
        
IQube Electric Scooter | വിപണി കീഴടക്കി ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂടര്‍; കൊച്ചിയില്‍ ഒറ്റ ദിവസം കൊണ്ട് വിതരണം ചെയ്തത് 80 എണ്ണം

കേരളത്തില്‍ ടിവിഎസ് ഐക്യൂബിന്റെ വ്യാപാരം സാവധാനത്തിലാണ് തുടങ്ങിയത്. ടിവിഎസ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സംസ്ഥാനത്ത് പ്രീ-ഫേസ്ലിഫ്റ്റ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂടര്‍ അവതരിപ്പിച്ചിരുന്നു. എന്നിരുന്നാലും, സ്‌കൂടര്‍ വലിയ രീതിയിലുള്ള വ്യാപാരത്തിലേക്ക് ഉയരാന്‍ കുറച്ച് സമയമെടുത്തു. ആളുകള്‍ താമസിയാതെ ഇതിന്റെ ശ്രദ്ധേയമായ വിഎഫ്എം (VFM ) സിറ്റി സ്‌കൂടര്‍ സവിശേഷതകള്‍ ഇഷ്ടപ്പെട്ടു തുടങ്ങി. പ്രത്യേകിച്ച് കൊച്ചിയില്‍ നല്ല ബിസിനസ് കൊണ്ടുവന്നു. മുമ്പത്തെ ഐക്യൂബ് വളരെ വിപുലമായി വിറ്റഴിച്ചിരുന്നുവെന്ന് ജീവനക്കാർ പറയുന്നു.

2022 അപ്ഡേറ്റില്‍, സ്‌കൂടറില്‍ നിരവധി പ്രധാന മാറ്റങ്ങള്‍ വരുത്തി. ടിവിഎസ് ഐക്യൂബ് ഇപ്പോള്‍ മൂന്ന് വ്യത്യസ്ത പതിപ്പുകളില്‍ ലഭ്യമാണ്- ഐക്യൂബ് (iQube,), ഐക്യൂബ് എസ് ( iQube S), കൂടാതെ റേൻജ്-ടോപിംഗ് ഐക്യൂബ് എസ്ടി (iQube ST). സ്റ്റാന്‍ഡേര്‍ഡും എസ് പതിപ്പും ഓരോ ചാര്‍ജിനും 100 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു, അതേസമയം എസ്ടി ഒരു ചാര്‍ജിന് 140 കിലോമീറ്റര്‍ അവകാശപ്പെടുന്നു. സ്റ്റാന്‍ഡേര്‍ഡ്, എസ് വേരിയന്റുകള്‍ക്ക് ഐക്യൂബിന് നിലവില്‍ 1.24 ലക്ഷം, 1.30 ലക്ഷം (എക്സ്-എസ്എച്, കേരളം) വിലയുണ്ട്, അതേസമയം എസ്ടി ഇതുവരെ ഇവിടെ പുറത്തിറക്കിയിട്ടില്ല.

Keywords: 80 Units Of New TVS IQube Electric Scooter Delivered On A Single Day In Kochi, Kerala, Top-Headlines, News, Kochi, Vehicles, Report, Electric Scooter, Business.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia