SWISS-TOWER 24/07/2023

5G network | 5ജി സേവനങ്ങള്‍ ഇന്‍ഡ്യയില്‍ ആഗസ്റ്റ് മുതല്‍ ആരംഭിച്ചേക്കും; ലേലനടപടികള്‍ ജുലൈയില്‍ പൂര്‍ത്തിയാകും

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) 5ജി സേവനങ്ങള്‍ ഇന്‍ഡ്യയില്‍ ആഗസ്റ്റ് മുതല്‍ ആരംഭിച്ചേക്കുമെന്ന സൂചന നല്‍കി ടെലികോം സെക്രടറി കെ രാജരാമന്‍. 5ജിയുടെ ലേലനടപടികള്‍ ജൂലൈയില്‍ പൂര്‍ത്തിയാകുമെന്ന് കേന്ദ്രസര്‍കാര്‍ അറിയിച്ചിരുന്നു. ജൂലൈ 26നാണ് ലേലം നടക്കുക. വ്യാഴാഴ്ച നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബുധനാഴ്ചയാണ് 5ജി ലേലത്തിനുള്ള അനുമതി കേന്ദ്രസര്‍കാര്‍ നല്‍കിയത്. 72 ജിഗാഹെഡ്‌സിന്റെ എയര്‍വേവ്‌സാണ് ലേലത്തിന് വെക്കുന്നത്. എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നീ കംപനികളാണ് 5ജി ലേലത്തിനായി മുന്‍പന്തിയിലുള്ളത്.

5ജി വരുന്നതോടെ എല്ലാ സെക്ടറിനും പുതിയ ഉല്‍പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാനുള്ള അവസരമുണ്ടാകുമെന്നാണ് കേന്ദ്രസര്‍കാര്‍ പ്രതീക്ഷിക്കുന്നത്. വിവരസാങ്കേതിക രംഗത്ത് വലിയ വിപ്ലവമുണ്ടാക്കാന്‍ 5ജിക്ക് സാധിക്കുമെന്നും റിപോര്‍ടുകളുണ്ട്.
Aster mims 04/11/2022

 5G network | 5ജി സേവനങ്ങള്‍ ഇന്‍ഡ്യയില്‍ ആഗസ്റ്റ് മുതല്‍ ആരംഭിച്ചേക്കും; ലേലനടപടികള്‍ ജുലൈയില്‍ പൂര്‍ത്തിയാകും


Keywords: 5G network rollout likely in August: Telecom Secretary, New Delhi, News, Business, Technology, Trending, National, Auction.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia