Jobs | 5ജി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നു; ടെലികോം കംപനികളില്‍ ജോലി 65 ശതമാനം വര്‍ധിച്ചു; ജിയോയും വോഡഫോണും നിയമനം നടത്തുന്നു

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയില്‍ 5ജി സേവനം ഉടന്‍ ആരംഭിക്കാന്‍ പോകുന്നു. ഇത് ജനങ്ങള്‍ക്ക് മികച്ച സേവനം ലഭിക്കുക മാത്രമല്ല വന്‍ തോതില്‍ തൊഴിലവസരങ്ങളുമാണ് ഒരുക്കുക. നിരവധി കംപനികള്‍ റിക്രൂട്‌മെന്റ് ആരംഭിച്ചു, മറ്റുചിലര്‍ പദ്ധതിയിടുന്നു. അതായത്, വരും മാസങ്ങളില്‍ ടെലികോം കംപനികളില്‍ ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടാകും.
     
Jobs | 5ജി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നു; ടെലികോം കംപനികളില്‍ ജോലി 65 ശതമാനം വര്‍ധിച്ചു; ജിയോയും വോഡഫോണും നിയമനം നടത്തുന്നു

തൊഴിലവസരങ്ങള്‍ 65 ശതമാനം വര്‍ധിക്കും

5ജിയുടെ വരവോടെ ടെലികോം കംപനികളില്‍ 65 ശതമാനം തൊഴിലവസരങ്ങളും വര്‍ധിച്ചു. ടെലികോം കംപനികളില്‍ ജനുവരിയിലെ 5265 അടക്കം ജൂലൈ വരെ ആകെ 8667 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇതില്‍ 46 ശതമാനം ജോലികളും സജീവമാണ്, ഇത് 65 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 175 കംപനികളെ അടിസ്ഥാനമാക്കി ഗ്ലോബല്‍ ഡാറ്റ അനാലിസിസ് ആണ് ഈ റിപോര്‍ട് തയ്യാറാക്കിയിരിക്കുന്നത്.

റിലയന്‍സ് ജിയോ 5ജിയിലേക്ക് നിയമനം നടത്തുന്നു. 'Lead 5G Core & Cloud Architecture' ലേക്കാണ് നിയമിക്കുന്നത്. വോഡഫോണ്‍ ഐഡിയയുടെ 'AGM-Practice Lead-Smart Mobility' എന്നതിലേക്കുള്ള പോസ്റ്റിംഗിന് സ്മാര്‍ട് മൊബിലിറ്റി വെര്‍ടികല്‍, 5ജി കണക്റ്റഡ് കാറുകളിലും ഇലക്ട്രിക് വാഹനങ്ങളിലും പരിചയം ആവശ്യമാണ്.

ഈ കംപനികള്‍ തയ്യാറെടുക്കുന്നു

5ജി സ്പെക്ട്രം ലേലത്തില്‍ റിലയന്‍സ് ജിയോയാണ് ഏറ്റവും കൂടുതല്‍ തുക മുടക്കിയത്. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, അദാനി ഗ്രൂപ് എന്നിവയും പ്രധാന ലേലക്കാരില്‍ ഉള്‍പെടുന്നു. ഭാരതി എയര്‍ടെല്‍ ഓഗസ്റ്റ് അവസാനത്തോടെ ഇന്‍ഡ്യയില്‍ 5ജി സേവനം ആരംഭിക്കാന്‍ പദ്ധതിയിടുന്നു. ടെലികോം പ്രമുഖരായ എറിക്സണ്‍, ചൈന ടെലികോം, ഡച് ടെലികോം, അമേരിക ടവര്‍ എന്നിവയും ഗ്ലോബല്‍ ഡാറ്റയില്‍ നിന്നുള്ള ഡാറ്റ പ്രകാരം 2022 ഓടെ 5ജി സേവനം ആരംഭിക്കാനുള്ള പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്നു.

നിയമനം എവിടെ നടക്കും?

5ജി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം ഉടന്‍ വര്‍ധിക്കുമെന്നതിനാല്‍ ചില ടെക് കംപനികള്‍ എന്‍ജിനീയര്‍മാരെ നിയമിക്കുന്നു. അതേസമയം, പല കംപനികളും നെറ്റ്വര്‍ക് അഡ്മിനിസ്‌ട്രേഷന്‍, ടെസ്റ്റിംഗ്, സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് എന്നിവയില്‍ വിദഗ്ധരെ നിയമിക്കുന്നു. ഇതിനായി, അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം, ഉപകരണങ്ങള്‍, നെറ്റ്വര്‍ക് ഓപിറേഷന്‍, സ്‌പെക്ട്രം സേവനങ്ങള്‍ എന്നിവയും വിപുലീകരിക്കുന്നു, ഇതുവഴി ജനങ്ങള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.

Keywords:  Latest-News, National, Top-Headlines, Job, Jio, Vodafone, Technology, India, Business, 5G Lands More Jobs, 5G Lands More Jobs - Openings In Telecos Up By 65%; Jio, Voda Step Up Hiring.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia