വെറുതെയാവില്ല 400 വന്ദേ ഭാരത് ട്രെയിനുകള്‍; 40,000 കോടി രൂപയുടെ ബിസിനസും 15,000 തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് അഭിപ്രായം

 


ചെന്നൈ: (www.kvartha.com 03.02.2022) 400 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ പുറത്തിറങ്ങുമ്പോള്‍ ഏകദേശം 40,000 കോടി രൂപയുടെ ബിസിനസും നിരവധി തൊഴിലവസരങ്ങളും മറ്റ് ആനുകൂല്യങ്ങളും ഉണ്ടാവുമെന്ന് ഇൻഡ്യൻ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതിയ 400 വന്ദേ ഭാരത് ട്രെയിനുകള്‍ അവതരിപ്പിക്കുമെന്ന് 2022-23 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.
 
വെറുതെയാവില്ല 400 വന്ദേ ഭാരത് ട്രെയിനുകള്‍; 40,000 കോടി രൂപയുടെ ബിസിനസും 15,000 തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് അഭിപ്രായം

100 കോടി രൂപ ചിലവില്‍ ഇന്റഗ്രല്‍ കോച് ഫാക്ടറി (ഐസിഎഫ്) രൂപകല്‍പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്ത ഒരു സെമി-ഹൈ സ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേ ഭാരത് ട്രെയിനുകള്‍ എന്നത് ഒരു പ്രധാന പ്രഖ്യാപനം മാത്രമല്ലെന്ന് റെയില്‍വേ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജെന്‍സിയോട് പറഞ്ഞു. ഏകദേശം 40,000 കോടി രൂപയുടെ ബിസിനസ് അവസരമാണ്, ഇത് 15,000 തൊഴിലവസരങ്ങളും നിരവധി ആനുകൂല്യങ്ങളും സൃഷ്ടിക്കും. നിലവില്‍ ഡെല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്കും ഡെല്‍ഹിയില്‍ നിന്ന് കത്രയിലേക്കും മാത്രമാണ് വന്ദേ ഭാരത് ട്രെയിനുകള്‍ ഓടുന്നത്.

ജോഡികളില്ലാത്ത ട്രെയിനുകള്‍ ആഴ്ചയില്‍ ആറ് ദിവസവും തകരാറില്ലാതെ ഓടുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവ സർവീസ് ആരംഭിച്ചത് മുതല്‍ ഒരു പക്ഷേ വന്ദേ ഭാരത് എക്സ്പ്രസ് പകരം ട്രെയിനില്ലാതെ ഓടുന്ന ആദ്യത്തെ സർവീസായിരിക്കാം- ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'മേക് ഇന്‍ ഇൻഡ്യ'യുടെ ഒരു മികച്ച ഉദാഹരണമാണിത്, വിദേശ കംപനികള്‍ പുറത്തിറക്കുന്ന സമാന ട്രെയിനുകളേക്കാള്‍ വളരെ വിലകുറഞ്ഞതാണിത്. തീവണ്ടി നിര്‍മിക്കാന്‍ ഏകദേശം 15 ശതമാനം സാധനങ്ങളേ ഇറക്കുമതി ചെയ്തിട്ടുള്ളൂ. ഉല്‍പാദനം വര്‍ധിച്ചാല്‍ അതിനിയും കുറയുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കി.

കോവിഡ് മൂലമുള്ള ഉല്‍പാദന തടസങ്ങളും ലോജിസ്റ്റികല്‍ വെല്ലുവിളികളും കാരണം മൂന്നാമത്തെ പ്രോടോടൈപ് വൈകുകയാണെന്ന് മറ്റൊരു ഐസിഎഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords:  India, Tamilnadu, Chennai, Train, Cash, Business, COVID19, Vande bharath train, business, 400 Vande Bharat trains to give Rs 40,000 cr business opportunity and jobs.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia