PM's Europe Visit | 3 ദിനം; 25 യോഗങ്ങൾ, 8 ലോക നേതാക്കളുമായും 50 ആഗോള വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച: പ്രധാനമന്ത്രിയുടെ യൂറോപ് സന്ദര്‍ശനം ഇങ്ങനെ

 


ന്യൂഡെല്‍ഹി:(www.kvartha.com) ആകെ 25 യോഗങ്ങൾ, എട്ട് ലോക നേതാക്കളുമായും 50 ബിസിനസ് മേധാവികളുമായും കൂടിക്കാഴ്ച, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ വര്‍ഷത്തെ ആദ്യ വിദേശ സന്ദര്‍ശനം ഇങ്ങിനെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മൂന്ന് ദിവസത്തെ യൂറോപ് സന്ദര്‍ശനത്തിനിടെ 65 മണിക്കൂര്‍ മൂന്ന് രാജ്യങ്ങളിലായി ചെലവഴിക്കുമെന്ന് സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
        
PM's Europe Visit | 3 ദിനം; 25 യോഗങ്ങൾ, 8 ലോക നേതാക്കളുമായും 50 ആഗോള വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച: പ്രധാനമന്ത്രിയുടെ യൂറോപ് സന്ദര്‍ശനം ഇങ്ങനെ

50 ആഗോള വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തുന്നതിനൊപ്പം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള എട്ട് ലോക നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി, ബഹുമുഖ കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു. യൂറോപിലെ ഇന്‍ഡ്യന്‍ സമൂഹത്തിലെ ആയിരക്കണക്കിന് അംഗങ്ങളുമായും അദ്ദേഹം സംവദിക്കും.

യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയ്‌ക്കെതിരെ യൂറോപിന്റെ ഭൂരിഭാഗവും ഒന്നിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി മോഡി മെയ് രണ്ട് മുതല്‍ ജര്‍മനി, ഡെന്മാര്‍ക്, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്കാണ് സന്ദര്‍ശനം നടത്തുന്നത്. ആദ്യം ജര്‍മനിയിലേക്ക് പോകും, തുടര്‍ന്ന് ഡെന്മാര്‍ക് സന്ദര്‍ശിക്കും, മെയ് നാലിന് മടക്കയാത്രയില്‍ പാരീസില്‍ ഇറങ്ങും. റഷ്യയ്‌ക്കെതിരായ നിലപാടില്‍ ഇന്‍ഡ്യയെ ഒപ്പം നിര്‍ത്താന്‍ യൂറോപിലെ പല രാജ്യങ്ങളും നീക്കം നടത്തുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia