ബെന്‍ഗ്ലൂറു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ രണ്ട് ഇന്‍ഡിഗോ എയര്‍ വിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിമുട്ടലിന്റെ വക്കില്‍; ദുരന്തം ഒഴിവായത് തലനാരിഴക്ക്

 


ന്യൂഡെല്‍ഹി: (www.kvartha.com 19.01.2022) ബെന്‍ഗ്ലൂറു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ രണ്ട് ഇന്‍ഡിഗോ എയര്‍ വിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിമുട്ടലിന്റെ വക്കില്‍. ദുരന്തം ഒഴിവായത് തലനാരിഴക്ക്. ജനുവരി ഒമ്പതിനായിരുന്നു സംഭവം. ഡയറക്ടര്‍ ജനെറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഓഫിസ് വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങളാണ് റിപോര്‍ട് ചെയ്തത്.

ബെന്‍ഗ്ലൂറു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ രണ്ട് ഇന്‍ഡിഗോ എയര്‍ വിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിമുട്ടലിന്റെ വക്കില്‍; ദുരന്തം ഒഴിവായത് തലനാരിഴക്ക്

അതേസമയം വലിയ അപകടം തലനാരിഴക്ക് ഒഴിവായത് ലോഗ് ബുകില്‍ റിപോര്‍ട് ചെയ്തിട്ടില്ലെന്ന് മാത്രമല്ല, എയര്‍പോര്‍ട് അതോറിറ്റിയും വിവരമറിയിച്ചിട്ടില്ല. എന്നാല്‍, സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി ജി സി എ മേധാവി അരുണ്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പ്രതികരിച്ചു.

ഇതുസംബന്ധിച്ച് ഇന്‍ഡിഗോ എയറുമായും എയര്‍പോര്‍ട് അതോറിറ്റിയുമായും പി ടി ഐ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല. ഇന്‍ഡിഗോ എയറിന്റെ ബെന്‍ഗ്ലുറു-കൊല്‍കത വിമാനവും ബെന്‍ഗ്ലൂറു-ഭുവനേശ്വര്‍ വിമാനവുമാണ് കൂട്ടിയിടിയുടെ വക്കിലെത്തിയതെന്ന് ഡി ജി സി എ വൃത്തങ്ങള്‍ പറഞ്ഞു.

വിമാനങ്ങള്‍ നിശ്ചിത അകലം പാലിക്കണമെന്ന നിബന്ധനയാണ് ഇതുവഴി തെറ്റിച്ചിരിക്കുന്നത്. ജനുവരി ഒമ്പതിന് രാവിലെ അഞ്ച് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഈ രണ്ട് വിമാനങ്ങളും ബെന്‍ഗ്ലൂറുവില്‍ നിന്ന് പറന്നുയര്‍ന്നത്. പുറപ്പെട്ടതിന് ശേഷം രണ്ട് വിമാനങ്ങളും നേര്‍ക്കുനേര്‍ നീങ്ങുകയായിരുന്നു. റഡാര്‍ കണ്‍ട്രോളര്‍ ഈ വിവരം അറിയിക്കുകയും ആകാശത്തു വെച്ചുള്ള കൂട്ടിയിടി ഒഴിവാക്കുകയുമായിരുന്നുവെന്ന് ഡി ജി സി എ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Keywords:  2 IndiGo Planes Took Off From Bengaluru, Collision Avoided, Inquiry Begins, New Delhi, News, Report, Flight, Business, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia