മലപ്പുറത്തെ ബാങ്കുകളിലെ നിക്ഷേപത്തില്‍ 1253 കോടി വര്‍ധനവ്; പ്രവാസി നിക്ഷേപത്തിൽ കുറവ്

 


മലപ്പുറം: (www.kvartha.com 28.07.2021) കോവിഡ് പ്രതിസന്ധിക്കിടയിലും ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 1253 കോടി വര്‍ധിച്ച് 44275 കോടിയായതായി മാര്‍ച് പാദ ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. ഇതില്‍ 13302 കോടി പ്രവാസി നിക്ഷേപമാണ്. 2020 ഡിസംബര്‍ പാദത്തില്‍ നിന്ന് 12424 കോടിയുടെ കുറവാണ് പ്രവാസി നിക്ഷേപത്തിലുണ്ടായിരിക്കുന്നത്. 
  മലപ്പുറത്തെ ബാങ്കുകളിലെ നിക്ഷേപത്തില്‍ 1253 കോടി വര്‍ധനവ്; പ്രവാസി നിക്ഷേപത്തിൽ കുറവ്

ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 64 ശതമാനമാണ്. കേരള ഗ്രാമീണ ബാങ്കില്‍ 70 ശതമാനവും  കാനറ ബാങ്കില്‍  66 ശതമാനവും എസ്ബിഐയില്‍ 32 ശതമാനവും ഫെഡറല്‍ ബാങ്കില്‍ 28 ശതമാനവും സൗത് ഇൻഡ്യൻ ബാങ്കില്‍ 47 ശതമാനവുമാണ് വായ്പാ നിക്ഷേപ അനുപാതം. വാര്‍ഷിക ക്രെഡിറ്റ് പ്ലാനിന്റെ 83 ശതമാനം ജില്ലയിലെ ബാങ്കുകള്‍ക്ക് നേടാനായി. ഈ സാമ്പത്തിക വര്‍ഷം മുന്‍ഗണനാ വിഭാഗത്തില്‍ 9391 കോടിയാണ് വിവിധ ബാങ്കുകള്‍ വായ്പയായി നല്‍കിയത്. മറ്റ് വിഭാഗങ്ങളില്‍ 3877 കോടിയും നല്‍കിയിട്ടുണ്ട്.

ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂടി കലക്ടര്‍ ഡോ.എംസി റെജില്‍, ആര്‍ബിഐ മാനജര്‍ എ കെ കാര്‍ത്തിക്, നബാര്‍ഡ് ഡിഡിഎം മുഹമ്മദ് റിയാസ്, കാനറാ ബാങ്ക് എജി എം ഷീബ സഹജന്‍, ലീഡ് ബാങ്ക് മാനജര്‍ പിപി ജിതേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Keywords:  Kerala, News, Malappuram, Top-Headlines, Bank, Banking, Business, 1253 crore increase in deposits in Malappuram banks.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia