Boat's CEO | കാഴ്ച വൈകല്യമുള്ള 11 കാരൻ ഒരു ദിവസത്തേക്ക് ബോടിന്റെ സിഇഒ പദവിയിൽ! പ്രചോദിപ്പിക്കുന്ന വാക്കുകളുമായി ഏവരുടെയും മനം കവർന്നു

 


ന്യൂഡെല്‍ഹി: (www.kvartha.com) ബ്രെയില്‍ ഭാഷ പഠിക്കാന്‍ എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഗാഡ്ജെറ്റിനെക്കുറിച്ചുള്ള ബിസിനസ് ആശയം അവതരിപ്പിക്കാന്‍ കാഴ്ച വൈകല്യമുള്ള ഒരു കൊച്ചുകുട്ടി അടുത്തിടെ ഷാര്‍ക് ടാങ്ക് ഇന്‍ഡ്യയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രഥമേഷ് സിന്‍ഹ എന്ന 11 കാരനായിരുന്നു അത്. പ്രമുഖ ഇൻഡ്യൻ ഇലക്ട്രോണിക് കംപനിയായ ബോട് ലൈഫ്സ്‌റ്റൈല്‍ സിഇഒ അമന്‍ ഗുപ്ത അടുത്തിടെ പ്രഥമേഷിനെ കംപനി ആസ്ഥാനത്തേക്ക് ക്ഷണിക്കുകയും ഒരു ദിവസത്തെ സിഇഒ ആക്കുകയും ചെയ്തു.
  
Boat's CEO | കാഴ്ച വൈകല്യമുള്ള 11 കാരൻ ഒരു ദിവസത്തേക്ക് ബോടിന്റെ സിഇഒ പദവിയിൽ! പ്രചോദിപ്പിക്കുന്ന വാക്കുകളുമായി ഏവരുടെയും മനം കവർന്നു

'താങ്കള്‍ക്ക് രണ്ട് ദിവസത്തെ അവധി അനുവദിച്ചിരിക്കുന്നു', അമന്‍ ഗുപ്തയോട് സിഇഒ ആയ ശേഷം പ്രഥമേഷ് സിന്‍ഹ പറഞ്ഞത് ഇങ്ങനെയാണ്. അവന്‍ അവിടെയുണ്ടായിരുന്ന എല്ലാവരുടെയും മനസ് കീഴടക്കി. അമന്‍ ഗുപ്തയും ബോടും ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍, പ്രഥമേഷും അമന്‍ ഗുപ്തയും തമ്മിലുള്ള രസകരമായ സംഭാഷണം കേള്‍ക്കാം. ഗുപ്ത, പ്രഥമേഷിനെ തന്റെ സഹപ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്നതും കാണാം, അദ്ദേഹം പ്രചോദനാത്മകമായ ഒരു പ്രസംഗവും നടത്തി. 'നിങ്ങളുടെ ബോട് ഒഴുകിനടക്കുന്നതിന് എന്ത് വേണമെങ്കിലും ചെയ്യുക' എന്ന ബോടിന്റെ ടാഗ്ലൈന്‍ ഇഷ്ടമായെന്നും അത് തനിക്ക് പ്രതീക്ഷ നല്‍കിയെന്നും പ്രഥമേഷ് അറിയിച്ചു.

പ്രഥമേഷിന്റെ പഠനത്തിന് ഗുപ്ത ഒരു മികച്ച സ്‌കോളര്‍ഷിപും ഏര്‍പെടുത്തി. ശുഭാപ്തിവിശ്വാസത്തോടെയുള്ള തന്റെ പ്രസംഗം അവസാനിപ്പിച്ച് 11 വയസുകാരന്‍ പറഞ്ഞു, 'ഓ ജീവിതമേ, നീ എത്ര നാള്‍ എന്നെ കരയിപ്പിക്കും? എന്റെ ധൈര്യം കണ്ട് അവസാനം നീ പിന്‍വാങ്ങും'. വീഡിയോ പങ്കിട്ടതിന് ശേഷം 471,000-ലധികം കാഴ്ചകള്‍ നേടി. പ്രഥമേഷിന്റെ ശുഭാപ്തിവിശ്വാസത്തെ സമൂഹമാധ്യമ ഉപയോക്താക്കള്‍ സ്‌നേഹത്തോടെ അഭിനന്ദിച്ചു. ഇത്രയും മികച്ച അവസരവും രസകരമായ ഒരു ദിനവും പ്രഥമേഷിന് നല്‍കിയതിന് നിരവധി പേര്‍ അമന്‍ ഗുപ്തയോട് നന്ദി അറിയിച്ചു.

Keywords:  New Delhi, India, News, Business Company, Boat, Audio, Boy, Top-Headlines, Speaker, Instagram, Social-Media, 11-yr-old visually impaired boy becomes Boat's CEO for a day.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia