സംസാരത്തിൽ ഇടവിട്ടുള്ള തടസ്സങ്ങൾ, വിറച്ചുള്ള ആവർത്തനങ്ങൾ, നീണ്ടുപോകുന്ന വാക്കുകൾ; സ്പീച്ച് തെറാപ്പിയിലൂടെ വിക്കിന് പരിഹാരം കാണാം

 
Speech therapist helping a person with stammering
Watermark

Representational Image generated by Grok

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സമ്മർദ്ദത്തിലാകുമ്പോഴും സഭാകമ്പം മൂലവും കണ്ടുവരുന്ന വിക്ക് തികച്ചും മാനസിക കാരണമാണ്.
● സാധാരണ സംസാരത്തിൽ വിക്കില്ലാത്തവരിലാണ് ഈ മാനസിക കാരണം മൂലമുള്ള വിക്ക് കണ്ടുവരുന്നത്.
● നൂറ്റാണ്ടുകൾക്കു മുൻപു മുതൽ വിക്കുള്ളവരെ പറ്റിയുള്ള രേഖകൾ നിലനിൽക്കുന്നുണ്ട്.
● വിക്ക് ഉണ്ടാകാനുള്ള പ്രത്യേക കാരണം അജ്ഞാതമാണെങ്കിലും നിരവധി ഘടകങ്ങൾ ഇതിന് പങ്ക് വഹിക്കുന്നുണ്ടെന്നാണ് സിദ്ധാന്തങ്ങൾ.

ഭാമനാവത്ത്

(KVARTHA) ഇടവിട്ടുണ്ടാകുന്ന തടസ്സങ്ങൾ, വിറച്ചു വിറച്ചുള്ള ആവർത്തനങ്ങൾ, നീണ്ടുപോകുന്ന ശബ്ദങ്ങൾ അല്ലെങ്കിൽ വാക്കുകൾ എന്നിവ മൂലമുണ്ടാകുന്ന സംസാരവൈകല്യമാണ് വിക്ക്. സാധാരണയായി സംസാരത്തിനിടയിൽ ശബ്ദങ്ങൾ ആവർത്തിക്കുന്നതിനാണ് വിക്ക് എന്ന് പറയുന്നതെങ്കിലും, സംസാരം തുടങ്ങുന്നതിനു മുൻപ് വാക്കുകൾ പുറത്തുവരാനായി അസാധാരണമായി നിർത്തിപ്പോകുന്നതും വിക്കിന്റെ ഭാഗമാണ്.

Aster mims 04/11/2022

വിക്കുള്ളവർക്ക് ആവർത്തനമാണ് പ്രധാന പ്രശ്‌നം. അത് മറയ്ക്കാനായാണ് അവർ വാക്കുകൾ പുറത്തു വരാനായി നിർത്തുന്നതും ചില ശബ്ദങ്ങൾ നീട്ടി ഉച്ചരിക്കുന്നതും. മനസ്സിൽ പൊതുവേദികളിൽ സംസാരിക്കുമ്പോൾ വിക്കു വരുമോ എന്ന ഭയമുള്ളതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.

സമ്മർദ്ദത്തിലാകുമ്പോഴും സഭാകമ്പം മൂലവും ചിലരിൽ വിക്ക് കണ്ടുവരാറുണ്ട്. പക്ഷേ, ഇത് തികച്ചും മാനസിക കാരണമാണ്. ഇവർക്ക് സാധാരണ സംസാരത്തിൽ വിക്കുണ്ടാവില്ല. സ്പീച്ച് തെറാപ്പി ഉപയോഗിച്ച് വിക്ക് ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും.

അസാധാരണമായ സംസാരരീതിയും അതിനോടനുബന്ധിച്ചു കാണുന്ന പെരുമാറ്റ വ്യത്യാസങ്ങളും കാരണം വിക്ക് വളരെ പണ്ടുമുതലേ വൈദ്യശാസ്ത്ര ശ്രദ്ധ നേടിയ ഒരു വൈകല്യമാണ്. നൂറ്റാണ്ടുകൾക്കു മുൻപു നിന്നു തന്നെയുള്ള വിക്കുള്ളവരെ പറ്റിയുള്ള രേഖകൾ നിലനിൽക്കുന്നുണ്ട്. 

ഡെമോസ്തനീസ് വിക്കുള്ള ആളായിരുന്നു. അതു മറയ്ക്കാൻ അദ്ദേഹം വായിൽ ചെറുകല്ലുകൾ ഇട്ടാണ് സംസാരിച്ചിരുന്നത്. താൽമണ്ഡിന്റെ ബൈബിൾ വ്യാഖ്യാനമനുസരിച്ച് മോസസിന് വിക്ക് ഉണ്ടായിരുന്നു എന്നും അനുമാനിക്കാം. (എക്സോഡസ് 4, v.10)

വിക്ക് ഉണ്ടാകാനുള്ള ഏതെങ്കിലും പ്രത്യേക കാരണത്തെക്കുറിച്ച് അറിവില്ല. നിരവധി ഘടകങ്ങൾ ഇതിന് പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഊഹങ്ങളും സിദ്ധാന്തങ്ങളും സൂചിപ്പിക്കുന്നത്.

ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടമായോ? നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. 

Article Summary: Detailed news report on stuttering and its potential treatment through speech therapy.

#StammeringAwarenessDay #SpeechTherapy #Stuttering #HealthNews #MalayalamNews #Bodhvalkaranam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia