Gold Theft | തിരുവനന്തപുരം കോടതി ലോകറില്‍ തൊണ്ടിമുതലായി സൂക്ഷിച്ച 50 പവന്‍ സ്വര്‍ണം കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം തുടങ്ങി

 



തിരുവനന്തപുരം: (www.kvartha.com) ആര്‍ഡിഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതല്‍ കാണാതായതായി പരാതി. തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 50 പവന്‍ സ്വര്‍ണത്തിന് പുറമെ വെള്ളിയും രണ്ട് ലക്ഷത്തോളം രൂപയും കാണാനില്ലെന്നാണ് പരാതി. 

കലക്ടറേറ്റ് വളപ്പിലെ കോടതി ലോകറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. സംശയത്തെ തുടര്‍ന്ന് ആര്‍ഡിഒ നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. ലോകര്‍ പൊളിച്ച് മോഷ്ടിച്ചതിന്റെ അടയാളങ്ങളൊന്നുമില്ലാത്തതിനാല്‍ ജീവനക്കാരാണ് സംശയ നിഴലില്‍. കലക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Gold Theft  | തിരുവനന്തപുരം കോടതി ലോകറില്‍ തൊണ്ടിമുതലായി സൂക്ഷിച്ച 50 പവന്‍ സ്വര്‍ണം കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം തുടങ്ങി


Keywords:  News,Kerala,State,Thiruvananthapuram,Gold,Complaint,theft,Court, Police, Case,  Thiruvananthapuram:  Gold missing RDO Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia