ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ പരസ്പരം ആശയങ്ങള്‍ വിനിമയം ചെയ്യുന്നതിനുള്ള ഉപാധികളെയാണ് മാധ്യമങ്ങളെന്ന് നാം വിളിക്കുന്നത്. ആശയവിനിമയത്തിന് ഉപകരണമായിട്ടുള്ളതെല്ലാം മാധ്യമങ്ങളാണ്. ആശയവിനിമയം അഥവാ ആശയസമ്പര്‍ക്കം എന്നത് മനോഗതികള്‍ കൈമാറ്റം ചെയ്യുന്ന പ്രക്രിയയാണെന്ന് പറയാം.
പത്രപ്രസിദ്ധീകരണങ്ങള്‍, സിനിമ, റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ് മുതലായവയെല്ലാം ബഹുജനസമ്പര്‍ക്ക മാധ്യമങ്ങളാണ്. അനേകായിരം ജനങ്ങളുമായി ഒരേ സമയത്ത് സമ്പര്‍ക്കത്തിലേര്‍പെടുവാനും ആശയവിനിമയം ചെയ്യാനും സാധിക്കുമെന്നതിനാലാണ് നാം ഇവയെ ബഹുജന മാധ്യമങ്ങള്‍ എന്ന് വിളിക്കുന്നത്. പത്രമാസികകളില്‍ തുടങ്ങി, റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും വളര്‍ന്ന് ഇമെയിലിലും ഇന്റര്‍നെറ്റിലും എത്തിനില്‍ക്കുന്ന മാധ്യമസംസ്‌ക്കാരം സ്ഥലകാലഭേദമെന്യേ എന്നെയും നിങ്ങളെയും സ്വാധീനിക്കുന്നു.
ആധുനിക ലോകത്തിലെ മാധ്യമങ്ങളുടെ സ്വാധീനം നമ്മുടെ ചുറ്റും ആശ്ചര്യകരമാംവിധം വര്‍ധിച്ചിരിക്കുന്നു. മനുഷ്യനിലെ നന്മയെ തൊട്ടുണര്‍ത്തി പക്വമാക്കിയെടുക്കേണ്ട വലിയ ഒരു കടമ മാധ്യമങ്ങള്‍ക്കുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കാണ് അച്ചടിമാധ്യമങ്ങളെക്കാള്‍ കൂടുതല്‍ ആകര്‍ഷണീയതയും വശീകരണശക്തിയുമുള്ളതെന്ന് നാം മനസിലാക്കണം. കാരണം കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിന് വായിച്ചറിയുന്നതിനേക്കാള്‍ കൂടുതല്‍ ആകര്‍ഷകത്വം തോന്നും എന്നതില്‍ സംശയമില്ല. അതിനാല്‍ അവയുടെ സ്വാധീനശക്തി കൂടിയിരിക്കും. ജനവികാരത്തിന്റെ വ്യത്യസ്ത ഭാവങ്ങളെയാണ് മാധ്യമങ്ങളില്‍ പ്രതിഫലിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മാധ്യമങ്ങളുടെ പ്രസക്തി വളരെ വലുതാണ്. തന്മൂലം പൊതുനന്മയെ ലക്ഷ്യം വെച്ചായിരിക്കണം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.
മാധ്യമങ്ങള്‍ നന്മയുടെ ഫലമോ?
അറിവ് നല്‍കുക, ആശയപ്രചരണം നടത്തുക, വിനോദം പകരുക എന്നിവയാണ് മാധ്യമങ്ങളുടെ പ്രധാന ദൗത്യങ്ങള്‍. വിവരസാങ്കേതികവിദ്യ വളരുന്നതോടൊപ്പം മാധ്യമങ്ങള്‍ ലോകത്തിന് കൂടുതല്‍ നന്മചെയ്തുകൊണ്ടേയിരിക്കുന്നു. ഏതിനെക്കുറിച്ചുമുള്ള അറിവ് മാധ്യമങ്ങള്‍ വഴി നമുക്ക് ലഭിക്കുന്നു. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് അറിവിന്റെ മേഖല പകര്‍ന്നു നല്‍കുന്നതില്‍ മാധ്യമങ്ങള്‍ മുന്തിയ പങ്ക് വഹിക്കുന്നു. വെബ് സൈറ്റുകള്‍, ടെലിവിഷന്‍ ചാനലുകള്‍, റേഡിയോ പത്രമാസികകള്‍ എന്നിവ ഓരോ വിഷയത്തെയും സംബന്ധിച്ച് ആധികാരികമായ അറിവ് പകര്‍ന്നുകൊടുക്കുകയാണ് ചെയ്യുന്നത്. സംശയനിവാരണത്തിനും ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ലഭിക്കുന്നതിനും മാധ്യമങ്ങള്‍ മനുഷ്യനെ സഹായിക്കുന്നു. അങ്ങനെ മാധ്യമങ്ങളിലൂടെ ഇന്നത്തെ യുഗം വിശ്വപൗരന്മാരും വിജ്ഞാനികളുമായിത്തീരുന്നു.
പരസ്പരമുള്ള ആശയവിനിമയത്തിന് സഹായിക്കുന്നു എന്നതാണ് മാധ്യമങ്ങളുടെ ഏറ്റവും വലിയ നന്മ. ലോകത്തിന്റെ ഒരു കോണില്‍ നടക്കുന്ന സംഭവങ്ങള്‍ തത്സമയം ഇതരഭാഗങ്ങളിലുള്ളവര്‍ക്ക് ദൃശ്യ ശ്രാവ്യവത്ക്കരിക്കുവാന്‍ മാധ്യമങ്ങള്‍ വഴി സാധിക്കുന്നുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് വമ്പിച്ച പ്രചാരമുള്ള ഇക്കാലത്തും വാര്‍ത്തകള്‍ കൈമാറ്റം ചെയ്യുന്നതില്‍ പത്രങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ഇന്ന് വിജ്ഞാനത്തിന്റെയും വിനോദത്തിന്റേയും അതിരില്ലാത്ത സാധ്യതകള്‍ ആധുനിക മനുഷ്യന് തുറന്നുതന്ന സാങ്കേതിക വിസ്മയം ആയി തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു ഇന്നത്തെ മാധ്യമങ്ങള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലാസം പകര്‍ന്നുകൊടുക്കുന്നതില്‍ മാധ്യമങ്ങള്‍ വളരെ താല്പര്യം എടുക്കുന്നുണ്ട്. സാങ്കേതിക വിദ്യകളില്‍വെച്ച് ഏറ്റവും കൂടുതല്‍ വിപ്ലവം സമൂഹത്തില്‍ വരുത്തിയത് ടെലിവിഷനാണെന്നുള്ളതില്‍ തര്‍ക്കമില്ല. വിവിധ ജനവിഭാഗങ്ങളെയും സംസ്‌ക്കാരങ്ങളെയും അടുപ്പിച്ച് ഒരു ആഗോളബോധം നിലവില്‍ വരുത്തിയത് മാധ്യമങ്ങളാണ്.
ഇന്റര്‍നെറ്റ് വ്യാപകമായി ഉപയോഗിക്കുന്നതില്‍, അതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വിജ്ഞാനത്തിന്റെ മേഖല വളരെ വലുതാണ്. മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്നതിലും സാമുഹ്യാവബോധം വളര്‍ത്തുന്നതിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും മാധ്യമങ്ങള്‍ കൂടുതല്‍ സേവനം ചെയ്യുന്നുണ്ട്. വളരെയധികം നന്മ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും സമൂഹത്തില്‍ തിന്മയുടെ ഒരു സംസ്‌ക്കാരവും ഇന്ന് മാധ്യമങ്ങള്‍ വളര്‍ത്തിയെടുക്കുന്നുണ്ട്. അറിവും ആശയവും പകര്‍ന്ന് നല്‍കുന്ന മാധ്യമങ്ങള്‍ പലപ്പോഴും തെറ്റായ അറിവും ഉല്ലാസവും നല്‍കുന്നു എന്നതാണ് നാം ഇന്ന് നേരിടുന്ന വെല്ലുവിളി.
സത്യം അറിയാനുള്ള മനുഷ്യന്റെ അവകാശം പലപ്പോഴും തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിലൂടെ മാധ്യമങ്ങള്‍ ഹനിക്കുകയാണ് ചെയ്യുന്നത്. സ്ഥാപിത താല്‍പര്യങ്ങള്‍ക്കനുസൃതമായി വാര്‍ത്തകള്‍ വളച്ചൊടിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതില്‍ ഒരേ കാര്യം തന്നെ വ്യത്യസ്തരീതിയിലായിരിക്കും പ്രചരിക്കപ്പെടുന്നത്.
ഇന്ന് മാധ്യമങ്ങള്‍ ചൂഷകരുടെ കൈയ്യിലെ കളിപ്പാവകളാണ്. ഒരു ജനതയെ മുഴുവന്‍ ചൂഷണം ചെയ്യുന്ന ഉപാധിയായി മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. യഥാര്‍ത്ഥമല്ലാത്തതിനെ യഥാര്‍ത്ഥമായും യഥാര്‍ത്ഥമായതിനെ പഴഞ്ചനായും അവ വ്യാഖ്യാനിക്കുന്നു. പരസ്യങ്ങളും അതുപോലെ ദൃശ്യമാധ്യമങ്ങളിലെ മറ്റ് പരിപാടികളും കുത്തഴിഞ്ഞ ലൈംഗീകതയുടെയും കാടത്തത്തിന്റേയും കൊലപാതകത്തിന്റേയും പ്രചരണം ഏറ്റെടുത്തിരിക്കുന്നു. തന്മൂലം മൂല്യബോധമറ്റുപോയ ഒരു സമൂഹത്തെ മാധ്യമങ്ങള്‍ വാര്‍ത്തെടുക്കുന്നു. ടെലിവിഷന്‍ അതിപ്രസരവും, ഇന്റര്‍നെറ്റിന്റെ നുഴഞ്ഞുകയറ്റവും ഇന്ന് മനുഷ്യജീവിതത്തിന് ഭീഷണിയും വെല്ലുവിളിയുമായിത്തീര്‍ന്നിട്ടൂണ്ട്. മതിയായ വിജ്ഞാനം വിളമ്പുവാന്‍ ഇന്റര്‍നെറ്റിന് ബൃഹത്തായ സാധ്യതകളുണ്ടെങ്കിലും അതിലെ പല വെബ് സൈറ്റുകളിലും ലഭ്യമാകുന്ന വിവരങ്ങള്‍ അധ:പതനത്തിലേയ്ക്കാണ് നമ്മെ നയിക്കുന്നത്.
ദാമ്പത്യവിശ്വസ്തതയ്ക്കും ലൈംഗിക ധാര്‍മ്മികതയ്ക്കും അപചയം വരുത്തുന്ന ആശയങ്ങളും ജീവന്റെ മൂല്യത്തെ ഹനിക്കുന്ന പരിപാടികളും, ലേഖനങ്ങളും, സാഹിത്യകലാരൂപങ്ങളും ഇന്ന് വളരെയധികം വര്‍ധിക്കുന്നുണ്ട്. ഇവ കൂടാതെ സിനിമാ കായിക താരങ്ങളെയും മോഡലുകളെയും അനുകരിക്കുവാനുള്ള ഒരു ശ്രമം വളര്‍ന്നുവരുന്നുണ്ട്. ഇവയൊക്കെ ഓരോരുത്തരുടെയും വ്യക്തിത്വത്തില്‍ അപചയം സൃഷ്ടിക്കും. തിന്മയോടുള്ള മനുഷ്യന്റെ താല്പര്യത്തെ ഉത്തേജിപ്പിക്കുന്ന പരിപാടികള്‍ യുവജനങ്ങളില്‍ ആക്രമണോത്സുകതയും ലൈംഗിക അരാജകത്വവും സൃഷ്ടിക്കുവാന്‍ പര്യാപ്തമാണ്. അതിനാല്‍ ഇന്നത്തെ യുഗം മാധ്യമങ്ങളെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.
നന്മയും തിന്മയും എന്ന വ്യത്യാസം കൂടാതെ മാധ്യമങ്ങള്‍ ദൃശ്യവിരുന്നൊരുക്കുമ്പോള്‍ അവ വിവേചിച്ചറിയാനുള്ള കഴിവ് ഇന്നത്തെ മനുഷ്യസമൂഹത്തിനുണ്ടാകണം. 'മാറിനിന്ന് കുറ്റം പറയാതെ അകത്തുകയറി പ്രയോജനപ്പെടുത്തുക' എന്ന പ്രായോഗിക സമീപനമായിരിക്കണം മാധ്യമങ്ങളെ സംബന്ധിച്ച് നമുക്ക് ഉണ്ടാകേണ്ടത്. കാരണം മാധ്യമങ്ങള്‍ പകര്‍ന്നു നല്‍കുന്ന നന്മയും തിന്മയും വേര്‍തിരിച്ച് നന്മ തെരഞ്ഞെടുക്കുവാന്‍ ഏവരും താല്പര്യം പ്രകടിപ്പിക്കണം. കുട്ടികളെ വഴിതെറ്റിക്കുന്ന, യുവജനങ്ങളെ തളര്‍ത്തുന്ന, സമൂഹത്തില്‍ അക്രമം വളര്‍ത്തുന്ന മാധ്യമങ്ങളെ കണ്ണുമടച്ച് വിശ്വസിക്കരുത്. പിന്നെയോ, വരികള്‍ക്കിടയിലൂടെ വായിക്കാനും വാര്‍ത്തകള്‍ക്കുപിന്നിലെ വാര്‍ത്ത കണ്ടുപിടിക്കാനും, വാര്‍ത്തകള്‍ വസ്തുനിഷ്ഠമായി അപഗ്രഥിക്കുവാനും ഇന്നത്തെ യുവജനങ്ങള്‍ പ്രബുദ്ധരാകേണ്ടിയിരിക്കുന്നു.
മാധ്യമങ്ങള്‍ മൂലമുണ്ടാകുന്ന ദോഷങ്ങളെ അതിജീവിക്കുവാന്‍ അവ ഫലപ്രദമായി ഉപയോഗിക്കുവാന്‍ ഇന്നത്തെ സമൂഹത്തിന് സാധിക്കണം. ഈ സാങ്കേതിക വിദ്യ പൊതുനന്മയ്ക്കുതകും വിധം ആര്‍ക്കും ഉപദ്രവകരമാകാത്തവിധം ഉപയോഗിക്കുന്നതുവഴി നാളത്തെ നല്ലൊരു തലമുറയെ ഇതുവഴി സ്വപ്നം കാണുവാന്‍ സാധിക്കും. ആയതിനാല്‍ പൊതുനന്മയെ ലക്ഷ്യം വെച്ചായിരിക്കണം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.
-ജേക്കബ് ചെറിയാന്‍
വെട്ടുകുഴിയില്‍ പ്ലാമൂട്ടില്‍, മുണ്ടന്‍കാവ്, ചെങ്ങന്നൂര്‍
Keywords: News, Radio, World, Media, Children's, House, Aim, People, Common, Read, Kvartha, Jacobe Cheriyan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Things that medias supplied and we eat

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.