Police investigation intensified | മുഖം മൂടി സംഘം വീട്ടമ്മയെ കത്തി ചൂണ്ടി സ്വർണവും പണവും കവർന്നെന്ന കേസിൽ അന്വേഷണം ശക്തമാക്കി
                                                 Jun 27, 2022, 12:57 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂർ: (www.kvartha.com) ചാലയിൽ ആറ്റടപ്പയിൽ മുഖം മൂടിസംഘം വീട്ടിൽ കടന്നുകയറി കത്തിക്കാട്ടി ഭീഷണിപ്പെടുത്തി 1.80 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കവർന്നെന്ന പരാതിയിൽ പൊലീസ് അന്വേഷണമാരംഭിച്ചു. മോഷ്ടാക്കൾ കുഞ്ഞുങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചാലയിൽ വീട്ടമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും കവർന്നതായുള്ള സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. 
               
ഞായറാഴ്ച പുലർചെ ചാല മനയത്തുമൂലയിൽ സാധു പാർകിന് സമീപം ദാറുൽ അർബാറിൽ ജലാലുദ്ദീന്റെ വീട്ടിലാണ് സംഭവം. മുഖംമൂടി ധരിച്ചിരുന്നവരാണ് ബാൽകണി വഴി വീട്ടിനുള്ളിലെത്തി മുകളിലെ വാതിൽ കുത്തിത്തുറന്ന് അലമാരകളിൽ സൂക്ഷിച്ച പണം കവർന്നതെന്നാണ് വിവരം. ഒച്ചകേട്ട് എഴുന്നേറ്റ സ്ത്രീകളുടെ കഴുത്തിൽ കത്തിവെച്ച് അലമാരയുടെ താക്കോലും വളകളും കമ്മലും അടക്കമുള്ള സ്വർണാഭരണങ്ങളും മോഷ്ടാക്കൾ കൈക്കലാക്കിയതായും കുഞ്ഞുങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
 
ഇവരുടെ ശബ്ദം കേട്ടാണ് വീട്ടിലുള്ളവരും അയൽവാസികളും കവർചാവിവരം അറിയുന്നത്. ഉടൻ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കനത്ത മഴയായതിനാൽ മോഷ്ടാക്കളെ കണ്ടെത്താനായില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാത്രി 12 കഴിഞ്ഞാണ് വീട്ടുകാർ ഉറങ്ങിയത്. ഇതിന് പിന്നാലെയാണ് മോഷ്ടാക്കളെത്തിയത്. കണ്ണൂരിലെ കടകളിലും നഗരപ്രദേശത്തെ വീടുകളിലും മോഷണം വ്യാപകമാണ്. ഈ കേസുകളിലെ പ്രതികളെ തിരയുമ്പോഴാണ് വീണ്ടും മോഷണം നടന്നത്.
   
  Keywords:  Kerala, News, Kannur, Top-Headlines, Gold, Cash, Theft, Investigates, Robbery, Complaint, Police, Case, Theft of gold and cash: Police investigation intensified. 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.