മുന്‍ ഐപിഎസ് ഓഫീസറുടെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഞെട്ടി; രഹസ്യ ലോകറിൽ നിന്ന് 5.7 കോടി രൂപ കണ്ടെടുത്തു; പരിശോധന തുടരുന്നു
Feb 2, 2022, 13:41 IST
ന്യൂഡെല്‍ഹി: (www.kvartha.com 02.02.2022) വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ വസതിയിലെ സ്വകാര്യ ലോകറില്‍ നിന്ന് ആദായനികുതി വകുപ്പ് (ഐ ടി) അഞ്ച് കോടിയിലധികം രൂപ പിടിച്ചെടുത്തു. ഞായറാഴ്ച വൈകീട്ട് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. നോയിഡ പൊലീസിനൊപ്പം ഐ ടി വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ജനുവരി 30 ന് മുന്‍ ഐപിഎസ് ഓഫീസര്‍ രാം നരേന്‍ സിംഗിന്റെ സെക്ടര്‍ 50 വസതിയില്‍ തിരച്ചില്‍ ആരംഭിച്ചതാണെന്ന് അധികൃതര്‍ പറഞ്ഞു. സിംഗ് ഉത്തര്‍പ്രദേശ് പൊലീസില്‍ നിന്നാണ് വിരമിച്ചത്.
മാനസം നോയിഡ വോള്‍ട്സ് എന്ന സ്വകാര്യ ലോകര്‍ സൗകര്യം വീടിന്റെ ബേസ്മെന്റിലാണ് സ്ഥാപിച്ചിരുന്നത്. ഈ ലോകറുകള്‍ തുറന്ന് ഇതുവരെ 5.7 കോടി രൂപ പിടിച്ചെടുത്തു. രാം നരേന്‍ സിംഗിന്റെ കുടുംബമാണ് ഈ സ്വകാര്യ ലോകര്‍ സൗകര്യം നടത്തുന്നതെന്നാണ് റിപോർട്. 'വിരമിച്ചതിന് ശേഷം ഞാന്‍ എന്റെ ഗ്രാമത്തില്‍ താമസിക്കുന്നു. ഞങ്ങള്‍ നല്‍കുന്ന ഒരു സ്വകാര്യ ലോകര്‍ സൗകര്യമുണ്ട്. ഇതിന് ബാങ്കിനേക്കാള്‍ ഫ്‌ലെക്‌സിബിള്‍ സമയമുണ്ട്. രണ്ട് ലോകറുകള്‍ എന്റെ പേരിലുണ്ട്. നിയമവിരുദ്ധമായി ഒന്നുമില്ല. കുടുംബ ആഭരണങ്ങള്‍ ഒഴികെ അവയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് ലോകറുകളില്‍ ഐ ടി തിരച്ചില്‍ നടത്തുന്നു. മിക്കവരുടേയും കണക്കുകള്‍ ഉണ്ട്. കണ്ടെടുത്ത പണത്തെ കുറിച്ച് എനിക്കറിയില്ല. എന്റെ മകന്‍ ഒന്നാം നിലയിലാണ് താമസിക്കുന്നത്. ഗ്രൗൻഡില്‍ ഡേ കെയര്‍ ഉണ്ട്' - രാം നരേന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
പരിശോധന സംബന്ധിച്ച് ആദായനികുതി വകുപ്പ് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഒരു ലോകര്‍ കൂടി തുറക്കാനുണ്ടെന്നും അതില്‍ ആഭരണങ്ങള്‍ ഉണ്ടെന്നും സംശയിക്കുന്നു. എല്ലാ ലോകറുകളും പിടിച്ചെടുത്തു. ലോകറുകള്‍ ഉപയോഗിച്ച വ്യക്തികള്‍ക്ക് ഉടന്‍ നോടീസ് നല്‍കും. ഡിസംബറില്‍ ജി എസ് ടി (ഇന്റലിജന്‍സ്) നടത്തിയ റെയ്ഡുകളില്‍ കാണ്‍പൂരിലെയും കനൗജിലെയും പെര്‍ഫ്യൂം വ്യാപാരി പീയുഷ് ജെയിനിന്റെ വീടിന്റെ പരിസരത്ത് നിന്ന് 197.47 കോടി രൂപയും 23 കിലോഗ്രാം സ്വര്‍ണവും പിടിച്ചെടുത്തിരുന്നു.

Keywords: News, National, New Delhi, Top-Headlines, Seized, IPS Officer, Police, Vigilance-Raid, Report, Gold, Rs 5.7 crore was recovered from secret lockers in the house of a former IPS officer.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.