മൂസ ബി ചെർക്കള
(www.kvartha.com 28.09.2021) കാലത്തോടൊപ്പം സഞ്ചരിച്ച ഇതിഹാസ പുരുഷൻ സി എച് മുഹമ്മദ് കോയ എന്ന സൂര്യ തേജസ് വിട പറഞ്ഞിട് 38 വർഷം പിന്നിട്ടെങ്കിലും ദീർഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ മൊഴിമുത്തുകൾ മായാതെ മുന്നിലുണ്ട്. അവയിലേക്കൊന്ന് കണ്ണോടിക്കാം.
വിദ്യഭ്യാസം
'അൽ ബറൂനിയുടെയും അൽ ഹസന്റെയും ലുക്മാനുൽ ഹക്കീമിന്റെയും ഇബ്നു സീനയുടെയും ഇമാം ഗസ്സാലിയുടെയും സമുദായം പിന്നോക്കമാവാൻ പാടില്ല. ക്ലോക്കും കടലാസും പൂജ്യവും കണ്ടു പിടിച്ചവരുടെ മക്കൾ, താജ് മഹലും ചെങ്കോട്ടയും കുത്തബ് മിനാറും പടുത്തുയർത്തിയവരുടെ മക്കൾ പിന്നോക്കമാവാൻ പാടില്ല. നിങ്ങൾ പഠിക്കുക പഠിക്കുക പിന്നെയും പഠിക്കുക. നിങ്ങളാണ് സമുദായത്തിന്റെ ആശ. നിങ്ങളാണ് നാളെയുടെ നേതാക്കൾ.'
ദേശക്കുറ്
'വർഗ്ഗീയ മുദ്രകുത്തിയും വൈദേശിക കൂറ് ആരോപിച്ചും മുസ്ലിം ലീഗിനെ വിമർശിക്കുന്നവർ ഏറനാട്ടിലെ വയലോലകളിലും കുന്നിൽ ചരിവിലുമുള്ള ഒരു പിടി മണ്ണാവാരി മണത്തു നോക്കട്ടെ. സ്വാതന്ത്യത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് പോരാടി വീരചരമം പ്രാപിച്ച ധീര രക്തസാക്ഷിത്വം വരിച്ച മാപ്പിളമക്കളുടെ ചൂടു രക്തത്തിന്റെ മണം അതിൽ നിന്നും കിട്ടും.'
ആത്മസംസ്കരണം
'ആത്മീയ സംസ്കാരത്തിന്റെ അഭാവം നിമിത്തം ഇന്നു ദൂഷിച്ച ചിന്താഗതികൾ വളർന്നു വന്നിട്ടുണ്ട്. കാലത്തിന്റെ പോക്ക് വഷളായ അവസ്ഥയിലാണ്. ആത്മസംസ്കരണത്തിനും സദാചാര പുരോഗതിക്കും വേണ്ടി മുസ്ലിമിങ്ങൾ മുന്നിട്ടിറങ്ങി പ്രവർത്തിക്കേണ്ട കാലഘട്ടമാണിത്.'
പിന്നോക്കാവസ്ഥ
'മുസ്ലിമിങ്ങൾ പിന്നോക്കക്കാരായി മുദ്രകുത്തപ്പെടുന്ന വിരോധാഭാസമാണ് കാണുന്നത്. മുസ്ലിമിങ്ങളെ ആരാന്റെ വെള്ളം കോരികളും വിറക്കു വെട്ടികളുമാണെന്ന് തരം തിരിച്ചവരാരാണെന്ന് എനിക്കറിയില്ല. കാലത്തിനൊത്ത വിദ്യഭ്യാസം അവർ നേടണം ശാസ്ത്ര രംഗത്ത് കൂടുതൽ ഉത്സുകരാകണം. ഒന്നുമില്ലെങ്കിൽ ഞാൻ മീൻ വിറ്റു കഴിഞ്ഞോളാം എന്ന മനോഭാവം മാറണം. മീൻപിടിക്കുന്നത് പോലും ഇന്ന് ശാസ്ത്രീയമായ മാർഗത്തിലാണ്.'
അറബികളോടുള്ള കടപ്പാട്
'അറബികൾ നമുക്ക് തന്ന ഏറ്റവും വലിയ നിഅ്മത്ത് ഇസ്ലാമാണ്. കമ്പിയും കമ്പിയില്ലാക്കമ്പിയുമില്ലാത്ത കാലഘട്ടത്തിൽ കരകാണാത്ത അറബിക്കടലിലൂടെ വെറും പായ്ക്കപ്പലിൽ ലാ ഇലാഹ ഇല്ലള്ളാഹ് മുഹമ്മദുർ റസൂലുല്ലാഹ് എന്ന സന്ദേശം ഈ സഹോദരന്മാർ കൊണ്ടുവന്നില്ലായിരുന്നെങ്കിൽ എല്ലാ കല്ലിനു മുമ്പിലും കുമ്പിടുന്ന ഒരു സമുദായമായി നാം മാറുമായിരുന്നു.'
നിയമസഭയും ലീഗും
'കേരളത്തിലെ മുസ്ലിമിങ്ങൾ കേൾവിയും കേൾപേരുമില്ലാത്ത അവസ്ഥയിൽ നിന്നും ജീവനുളള സമുദായമായി ഉയരാൻ നിയമസഭയിലെ ലീഗിന്റെ സാന്നിദ്ധ്യം ഏറെ സഹായകരമായി. സഭയിൽ ചീറിവരുന്ന പലവർഗ്ഗീയ പാമ്പുകളും ഞങ്ങളുടെ അടിയേറ്റ് പത്തി താഴ്ത്തി. സമുദായത്തിന്നെതിരെയുള്ള അനീതി സഭയിൽ ചോദ്യം ചെയ്യപ്പെടുമെന്നും അതിന് മന്ത്രിമാർ ഉത്തരം പറയേണ്ടിവരുമെന്നുമുള്ള ഈ അവസ്ഥ ഞങ്ങൾ സംജാതമാക്കി.'
മലപ്പുറം ജില്ല
'പിന്നോക്കം തള്ളപ്പെട്ട ഒരു ജനതയുടെ പുരോഗതിക്കായി മലപ്പുറം ജില്ല വേണമെന്ന് പാർട്ടി വാദിച്ചു നേടി. ഇവിടത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാൻ അനവധി വിദ്യാഭ്യാസസ്ഥാപനങ്ങളാരംഭിച്ചു. മലപ്പുറം, കണ്ണൂർ ജില്ലകളിൽ തീവ്രപരിപാടി ആവിഷ്കരിച്ച് സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചതും ലീഗാണ്. സംസ്ഥാനത്ത് മൂന്ന് പുതിയ സർവ്വകലാശാലകൾ രൂപീകരിക്കാൻ സാധിച്ചതും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മാഗ്നകാർട്ടയായ സർവ്വകലാശാല ബിൽ കൊണ്ടുവന്നതും ആർട്ട്സ് കോളേജ് അധ്യാപകർക്കും അറബി കോളേജ് അധ്യാപകർക്കും നേരിട്ട് ശമ്പളം കൊടുക്കാൻ സാധിച്ചതും വൻ നേട്ടങ്ങൾ തന്നെ.'
വിദ്യാഭ്യാസമുള്ള തലമുറ ലീഗിന്റെ പിന്നിൽ
'മുസ്ലിം സമുദായം വിദ്യാഭ്യാസം നേടിയാൽ ലീഗ് നശിക്കുമെന്ന് ചിലർ പ്രചാരവേല ചെയ്തിരുന്നു. എന്നാൽ ഓരോ പഞ്ചായത്തിലും ഓരോ ഹൈസ്കൂൾ സ്ഥാപിച്ച് ലീഗ് അതിനെ വെല്ലുവിളിച്ചിരിക്കുന്നു. വിദ്യാഭ്യാസമുള്ള പുതിയ തലമുറ ലീഗിന്റെ പിന്നിലാണ്.'
സമുദായത്തിന്റെ രക്ഷ
'തള്ളക്കോഴി ചിറകിന് കീഴിൽ കുഞ്ഞുങ്ങളെ സരക്ഷിക്കുന്നത് പോലെ മുസ്ലിം ലീഗ് സമുദായത്തെ കാത്ത് സൂക്ഷിക്കും.'
എന്നും ജനാധിപത്യ ചേരിയിൽ
'വർഗ്ഗീയമെന്നും രാജ്യദ്രോഹികളുടെ കൂട്ടമെന്നും പരക്കെ ആക്ഷേപിക്കപ്പെട്ട ഒരു പാർട്ടിക്ക് രാഷ്ട്രീയ പുനർ നിർമ്മാണത്തിൽ പങ്കാളികളിത്തം വഹിക്കാനും പിന്നോക്കം തളളപ്പെട്ട ഒരു ന്യൂനപക്ഷ സമുദായത്തെ പുരോഗതിയിലേക്ക് നയിക്കാനും ഒരേ അവസരത്തിൽ സാധിച്ചു. മററുള്ളവരുടെ അംഗീകാരം നേടി അഭിമാനത്തോടെ നിലയുറപ്പിക്കാൻ കഴിഞ്ഞതാണ് കേരളത്തിൽ ലീഗിന്റെ വിജയം. ഇന്ത്യൻ മുസ്ലിംകൾക്ക് മാതൃകയായി ജനാധിപത്യ വഴിയിലൂടെ വിജയപാത കാണിച്ചത് കേരള മുസ്ലിങ്ങളാണ്.'
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള പ്രസംഗത്തിൽ...
'ഞാൻ ഒരു അടിയുറച്ച മുസൽമാനാണ്. അല്ലാഹുവിന്റെ പരിശുദ്ധനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിട്ടുള്ളവനാണു ഞാൻ. എന്നിൽ നിക്ഷിപ്തമായ ചുമതല ശരിയാംവണ്ണം നിർവ്വഹിക്കും മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള ഭരണം കേരളത്തിൽ ഒരു മാതൃകാ ഭരണമാണെന്ന് ഭാവിചരിത്രകാരന്മാർ രേഖപ്പെടുത്തുമാറ് ഞാൻ ഭരണം നടത്തും.'
ഗൾഫുപണം ദൂർവ്യയം ചെയ്യുന്നവരോട്
'വാതിലുകൾ എന്നും തുറന്നു കിട്ടില്ല. നിങ്ങൾ മുണ്ടു മുറുക്കി ചിലവു കുറക്കുക. ഏതെങ്കിലും ഇനത്തിൽ നിങ്ങൾക്ക് അധിക ചിലവ് ചെയ്യാമെങ്കിൽ അത് മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ മാത്രമാണ്.'
യൂത്ത് ലീഗ്കാരോട്
'യൂത്ത് ലീഗിന്റെ ഓരോ ശാഖയും ഒരു കൂട്ടിയെ ദത്തെടുത്ത് വിദ്യാഭ്യാസവും ഭക്ഷണവും നൽകി സംരക്ഷിക്കാൻ ശ്രമിക്കണം. വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കണം. മക്കളെ സ്കൂളിലയക്കാൻ മടിക്കുന്ന രക്ഷിതാക്കളുടെ വീട്ടുപടിക്കൽ സത്യാഗ്രഹം അനുഷ്ടിച്ചാലും കുഴപ്പമില്ല.'
എം എസ് എഫുകാരോട്
പഠിപ്പുമുടക്കലല്ല പഠിപ്പു നടത്തലാണ് എം എസ് എഫുകാരുടെ ദൗത്യം. വിദ്യാർത്ഥികളുടെ മതപരമായ അറിവ് നിലവാരം ഉയർത്താൻ പലതും ചെയ്യാൻ കഴിയും. മത ചർച്ചകൾ, വായനശാലകൾ ലഘുലേഖകൾ എന്നിവ ഏർപ്പെടുത്താൻ കഴിയും. ഏതെങ്കിലും ഒരു കൂട്ടി ഒന്നാമനായി പാസായാൽ അവനെ സ്വീകരിക്കുകയും ആദരിക്കുകയും വേണം. എന്നാൽ ഇത് കാണുന്ന വേറെ ഒരു വിദ്യാർത്ഥിയും ആ സ്ഥാനത്ത് എത്താൻ ആഗ്രഹിക്കും'.
അഴിമതി
'അല്ലാഹുവിനെയും റസൂലിനെയും മുൻ നിർത്തി സത്യസന്ധവും നിഷ്പക്ഷവും നീതിനിഷ്ഠവുമായ ഒരു ഭരണം നിങ്ങൾക്ക് കാഴ്ചവെക്കാൻ ഞങ്ങൾ ഞങ്ങളുടെ ജീവിതം തന്നെയിതാ ഉഴിഞ്ഞു വെക്കുന്നു. ഞങ്ങൾ അപ്രാപ്തരാണെന്ന് ഒരു പക്ഷെ കേൾക്കുമായിരിക്കാം, പക്ഷെ അഴിമതിക്കാരാണെന്ന് നിങ്ങൾക്ക് കേൾക്കേണ്ടിവരില്ല.
നാല് പതിറ്റാണ്ട് മുമ്പ് ഉരുവിട്ട വാക്കുകൾ ഇന്നും ഏറെ പ്രസക്തമാണ്. മഹാനായ സി എച്ചിന്റെ ഓർമ്മ ദിനത്തിൽ ലീഗ് നേതാക്കളും അണികളുo ആത്മപരിശോധന നടത്തുന്നത് ഉചിതമായിരിക്കും.
(മുസ്ലിം ലീഗ് കാസർകോട് ജില്ലാ സെക്രടറിയാണ് ലേഖകൻ)

Keywords: Kerala, Article, Political party, Leader, Muslim-League, Malappuram, MSF, Remarks by CH Muhammad Koya Sahib.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.