SWISS-TOWER 24/07/2023

Poem | ലഹരി

 


ADVERTISEMENT

കവിത / ശരീഫ് കൊടവഞ്ചി

(www.kvartha.com) ലഹരിയെന്നത്
കുപ്പിയിലടച്ച
കവിതയല്ലെന്നറിയുക
മഹിതരേ.............
ഹൃദയ ദുഷ്കരണത്തിൻ
പാഷാണമാണെന്നു
ബോധമനസ്സിൽ
ചേർക്കുക സഹജരേ.......

പ്രാചീന ചീനയിൽ
പണ്ടെങ്ങോ കറുപ്പിറക്കി
സംസ്ക്കാരത്തിൻ
കളിത്തൊട്ടിലിൽ
ഊഞ്ഞാലാടിയ
ദുഷ്ട ശക്തികളുടെ
പിൻതലമുറക്കാർ
കരാള ഹസ്തങ്ങളുയർത്തി
താണ്ഡവ നൃത്തമാടുന്നുവല്ലോ
ദൈവത്തിൻ
സ്വന്തം നാട്ടിൽ ....


കുഞ്ഞുടുപ്പിട്ട
പിഞ്ചുമക്കളെയെല്ലാം
വിഷവിൽപനക്കാരാക്കി
മയക്കുമരുന്നിൻ
തുരുത്താക്കാൻ
കച്ചകെട്ടിയിറങ്ങിയെല്ലോ
ലാഭകൊതിയരാം
സാമ്രാജ്യത്വ പുംഗവർ


ലഹരി പിടിച്ച
തലമുറയുടെ
സ്വപ്നങ്ങളെല്ലാം
കരിഞ്ഞു പോയല്ലോ
അമ്മയില്ല , മകളില്ല ...
പിശാചുക്കളായി
പുനർജനിപ്പിക്കുന്നുവല്ലോ
അഭിനവ
ഈഡിപ്പസ്സുകളെപോലെ

              
Poem | ലഹരി

കാണുന്നതെല്ലാം
ലഹരിയാക്കിയവർ
കലാലയങ്ങളെ
കലാപശാലകളാക്കി
സ്നേഹ കുടുംബങ്ങളെ
കാളകൂടമാക്കിയെല്ലോ
ഗാന്ധി പാഠങ്ങളെവിടെ
ഗീതോപദേശങ്ങളെവിടെ
ഏശുവിൻ പ്രമാണങ്ങളും
പ്രവാചക വചനങ്ങളും
പാഴ് വാക്കാവരുതേ ....

അറിവിൽ മധുരം
നുകരാൻ
പാകമല്ലാത്തൊരു
അവിവേകികളായി
നാടിനു ശാപമായി
എല്ലൂന്തിയൊരു
തലമുറ ഇവിടെ
മഹാവിപത്ത്
വിതക്കുന്നുവല്ലോ
                     
Poem | ലഹരി

അമ്മയേക്കാൾ
വലിയൊരു സ്വപ്നം
കാണാൻ
നാടിനാകെ
നന്മയായി മാറാൻ
മഴവില്ലുപോലെ
പ്രഭയായി തീരാൻ
പുർവ്വ പ്രതിഭകളുടെ
പിൻ തലമുറയാവാൻ
ലഹരി വിമുക്തിയുടെ
ജ്വാലയായി മാറി
മാഹസാഗരത്തിൻ
തിരമാല പോലെ
യുവ ഹൃദയങ്ങളിലെ
കിടാവിളക്കാവണേ ...

Keywords: Poem: Drugs, Kerala,Poem,Article,Poet,Drugs, Drugs,Poem,Article,Poet,Kerala.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia