ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
രാജലക്ഷ്മിയുടെ കഥകള്‍ ഒരു വഴിയും കുറേ നിഴലും സൃഷ്ടിച്ചാണ് കടന്ന് പോകുന്നത്. അവിടെ മകളെ, കാമുകിയെ അധ്യാപികയെ അങ്ങനെ ഒരു സ്ത്രീയുടെ ഭിന്നഭാവങ്ങള്‍ വായനക്കാരന് ദര്‍ശിക്കാന്‍ കഴിയും. നോക്കി എഴുതാന്‍ കാര്യമായി ടെക്സ്റ്റ് ബുക്കുകളില്ലാത്ത ഒരുവള്‍ എഴുതിയതിന്റെ തുടര്‍ച്ചകളാണ് കേരളത്തിലെ പില്ക്കാല പെണ്ണെഴുത്തുകാര്‍ പിന്തുടര്ന്നിട്ടുള്ളത്. 1965 ജനുവരി 18ന് മരിക്കുമ്പോള്‍ ഒരു കഥാസമഹാരവും ഉച്ചവെയിലും ഇളംനിലാവും എന്ന അപൂര്ണനോവലടക്കം മൂന്ന് നോവലും കുമിളകളെന്ന കവിതാസമഹാരവും മാത്രം സ്വന്തമായി ഉള്ള രാജലക്ഷ്മി സാഹിത്യത്തിന്റെ മറവിയെ ക്ഷരം സംഭവിക്കാത്ത അക്ഷരങ്ങള്‍ കൊണ്ട് തോല്‍പ്പിക്കുകയാണ്.
ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജിലെ അധ്യാപികയായിരുന്ന രാജലക്ഷ്മിക്ക് കഥകളെഴുതാന്‍ പാരമ്പര്യത്തിന്റെ രാജവീഥി ഉണ്ടായിരുന്നില്ല. അവരൊരിക്കലും ലൈംഗികതയെ കുറിച്ച് കവല പ്രസംഗം നടത്തിയിരുന്നില്ല. രാജലക്ഷ്മി പതുക്കെ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് വന്നവര്‍ ഉറക്കെ പറയുകയായിരുന്നു.
1960ലെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ 'ഒരു വഴിയും കുറേ നിഴലുകളും' എന്ന നോവല്‍ സ്നേഹത്തിന് വേണ്ടിയുള്ള ഒരു സ്ത്രീയുടെ അന്വേഷണങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. ഒരേ വഴിയിലൂടെ തന്നെ നടക്കേണ്ടി വരുന്ന സ്ത്രീ ജീവിതത്തിന്റെ പരിമിതിയെ നോവല്‍ പ്രശ്നവല്‍ക്കരിക്കുകയാണ്. നോവലിലെ കേന്ദ്രകഥാപാത്രമായ രമണി കാണുന്ന നിഴലുകളിലൂടെ സ്നേഹത്തിന്റെ നിലാവ് പൊഴിയുന്നത് സ്ത്രീ ജീവിതത്തെ യഥാര്‍ഥമായി അടയാളപ്പെടുത്തുകയാണ്.
'പരാജിത' എന്ന കഥയില്‍ രാജലക്ഷ്മി പറഞ്ഞതിനപ്പുറം പറയാന്‍ നമ്മുടെ കഥാകാരികള്‍ക്ക് പലപ്പോഴും കഴിയാതെ പോകുന്നുണ്ട്. ഭര്‍ത്താവും കുഞ്ഞുമുള്ള സ്ത്രീ അവരുടെ അഭാവത്തില്‍ മറ്റൊരാളെ പ്രണയിച്ച് പോകുന്ന കഥ തന്നെയല്ലേ രാജലക്ഷ്മിക്ക് ശേഷമുള്ളവര്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. ഞാന്‍ മറ്റൊരാളെ സ്നേഹിച്ച് പോകുന്നു എന്ന് ഭര്‍ത്താവിനോട് പറയാന്‍ രാജലക്ഷ്മി കാണിച്ച തന്റേടം തുറന്നെഴുത്തിന്റെ ഇക്കാലത്ത് പോലും പല എഴുത്തുകാരികള്‍ക്കും കഴിഞ്ഞിട്ടില്ല. സിതാരയുടെ 'അഗ്നി' മാറ്റി നിറുത്തിയാല്‍ ആര്‍ജവവും നട്ടെല്ലുമുള്ള കഥകള്‍ പുതിയ കാലത്ത് ഉണ്ടാകുന്നില്ല എന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയല്ല.
കുടുംബത്തിന് വേണ്ടി ജീവിതം ഹോമിച്ചവളുടെ കഥ പറഞ്ഞ രാജലക്ഷ്മിയുടെ 'മകള്‍ക്ക്' എത്രയെത്ര അനുകരണങ്ങളാണ് പില്ക്കാലത്ത് കഥകളായും സിനിമയായും രംഗത്ത് വന്നത്. 1956 ല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'മകള്‍ക്ക്' എന്ന ചെറുകഥ ഇന്നും പുതുമ മാറാതെ നില്‍ക്കുകയാണ്. വിപ്ലവകാരിയായ അച്ഛനോടും തന്നെ കുടുംബത്തില്‍ നിന്നും പകുത്ത് മാറ്റാന്‍ ശ്രമിക്കുന്ന പ്രണയത്തോടും കലഹിക്കുന്ന മകളും കാമുകിയുമായ ശാരദയുടെ നൊമ്പരങ്ങള്‍ പുസ്തകത്തില്‍ ഉറഞ്ഞ് കൂടുകയാണ്. ശരിക്കും രക്തം പൊടിയുന്ന വാക്കുകള്‍ കൊണ്ടാണ് രാജലക്ഷ്മി ശാരദയുടെ കഥ പുസ്തകത്തില്‍ കോറിയിട്ടത്.
സ്നേഹത്തിനും സ്നേഹനിരാസത്തിനും ഇടയില്പെട്ടവരാണ് രാജലക്ഷ്മിയുടെ കഥാപാത്രങ്ങള്‍. ജീവിതത്തെ മരണം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നവര്‍. വാക്യം പൂര്ണമാക്കാന് വിരാമചിഹ്നം വേണമെന്നത് പോലെ രാജലക്ഷ്മിയുടെ കഥാപാത്രങ്ങള്‍ പൂര്‍ണരാവുന്നത് മരണത്തിലൂടെയാണ്. അല്ലെങ്കിലും ജീവിതത്തിന്റെ പൂര്‍ണത മരണത്തിലാണല്ലോ. അതുകൊണ്ടായിരിക്കാം വിഷാദത്തിന്റെ കണ്ണാടിയില്‍ മുഖം നോക്കി രാജലക്ഷ്മി ആത്മഹത്യ ചെയ്തത്.
-പി.ജിംഷാര്‍

Keywords: Rajalakshmi, Story writer, Remembrance, Suicide, Love, Husband, Mathrubhumi, Parajitha, Makal, Agni, Cinema, Book, Article
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.