Budget 2024-25 | കേന്ദ്ര ബജറ്റ് ഇടത്തരക്കാരന്റെ നടുവൊടിച്ചു; ബിജെപിയെ രാഷ്ട്രീയമായി ബാധിക്കുമോ?


കോര്‍പറേറ്റ് മേഖലയില്‍ ഉള്ളവരേക്കാള്‍ നികുതി സര്‍കാര്‍ ജീവനക്കാര്‍ക്ക്
ദീര്‍ഘകാല ആസ്തി വില്‍പ്പന തിരിച്ചടിയാകും
ദക്ഷ മനു
(KVARTHA) ഇത്തവണത്തെ കേന്ദ്ര ബജറ്റ് ഇടത്തരക്കാര്‍ക്ക് (Middle Class) തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ പ്രധാന വോട്ട് ബാങ്കാണ് മധ്യവര്‍ഗം. അവരുടെ അതൃപ്തി രാഷ്ട്രീയമായി ബിജെപിക്ക് തിരിച്ചടിയാകുമോ? ഹരിയാന, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് അധികകാലം ഇല്ലാത്തതിനാല്‍ ബജറ്റ് ബിജെപിയെ എങ്ങനെ ബാധിക്കും എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. സ്റ്റോക്കുകള്‍ വില്‍ക്കുന്നതിനുള്ള വരുമാനം അഥവാ മൂലധന നേട്ടത്തിന് ബജറ്റില്‍ (BUDGET) നികുതി വര്‍ധിപ്പിച്ചതില്‍ പലരും അതൃപ്തരാണ്.
ഡെല്‍ഹിയിലെ നോയിഡയില്‍ സെക്യൂരിറ്റി ഗാര്‍ഡ് ഏജന്‍സി നടത്തുന്ന യുവാവായ നൃപേന്ദ്ര ചൗഹാന്‍ തന്റെ രോഷം പരസ്യമായി രേഖപ്പെടുത്തി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ താന്‍ ഓഹരികളില്‍ 6.5 ലക്ഷം രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ടെന്ന് ചൗഹാന്‍ പറഞ്ഞു. എല്ലായ്‌പ്പോഴും മധ്യവര്‍ഗത്തെയാണ് സര്‍ക്കാരുകള്‍ ഞെക്കിപ്പിഴിയുന്നത്. ദരിദ്രര്‍ക്ക് സൗജന്യ റേഷന്‍ (RATION) ലഭിക്കുന്നു, സമ്പന്നര്‍ക്ക് ഒന്നും പ്രശ്നമല്ല. നികുതിയുടെ ഭാരം ചുമക്കുന്നത് യാതൊരു ആനുകൂല്യങ്ങളും സൗജന്യങ്ങളും ലഭിക്കാത്ത മിഡില്‍ ക്ലാസുകാരാണെന്നും ചൗഹാന്‍ പറയുന്നു.
നികുതി അടയ്ക്കുന്ന മധ്യവര്‍ഗത്തിന് (MIDDLE CLASS) തുരങ്കം വയ്ക്കുന്ന ബിജെപി ഗവണ്‍മെന്റിനെ (GOVERNMENT) നിരവധി പേര്‍ കുറ്റപ്പെടുത്തുന്നു. അതില്‍ ബിജെപി അനുഭാവികളുമുണ്ട്. ബജറ്റ് അവതരണത്തിന് ശേഷം ഇവരെല്ലാം സമൂഹമാധ്യമങ്ങളില്‍ (SOCIAL MEDIA) തങ്ങളുടെ പ്രതിഷേധം അറിയിച്ചു. നികുതിദായകര്‍ 'കൊള്ളയടിക്കപ്പെടുന്നു' എന്നാണ് എക്സില്‍ നടന്ന ചര്‍ച്ച.
കോര്‍പ്പറേറ്റ് മേഖലയിലുള്ളവരേക്കാള്‍ ഉയര്‍ന്ന നികുതി സര്‍ക്കാര്‍ ജീവനക്കാര്‍ (GOVERNMENT EMPLOYEES) അടയ്ക്കേണ്ടിവരുന്നതിനെ ഭൂരിപക്ഷവും നിശിതമായി വിമര്‍ശിച്ചു. പ്രധാനമന്ത്രി ഇടത്തരക്കാരില്‍ നിന്ന് അകന്നെന്നും ആരോപണങ്ങളുയര്‍ന്നു. ഇവര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. കാരണം മധ്യവര്‍ഗത്തിനിടയില്‍ ബിജെപിക്ക് (BJP) വലിയ സ്വാധീനമുണ്ട്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച അഞ്ച് ശതമാനം ഇവരാണ്.
അവരെ പിണക്കുന്നത് അത്ര നല്ലകാര്യമല്ല. ബജറ്റിലെ നികുതി വ്യവസ്ഥകള്‍ക്ക് ഇടത്തരക്കാരുടെ പിന്തുണയുണ്ടോ? ചൗഹാനെപ്പോലുള്ള നിരവധി ബിജെപി അനുഭാവികളുടെ പ്രതികരണം എന്താണ്. അവര്‍ ബിജെപിക്കൊപ്പം നില്‍ക്കുമോ, അതോ മറ്റേതെങ്കിലും പാര്‍ട്ടിയെ പിന്തുണയ്ക്കുമോ? എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്.
ഓഹരികള്‍, റിയല്‍ എസ്റ്റേറ്റ് (REAL ESTATE), സ്വര്‍ണം (GOLD) എന്നീ ആസ്തികളില്‍ നിന്നുള്ള വരുമാനവുമായി ബന്ധപ്പെട്ട നികുതി നിരക്കുകളിലും നിയന്ത്രണങ്ങളിലും കൊണ്ടുവന്ന മാറ്റങ്ങളാണ് ബജറ്റിനെതിരെയുള്ള പ്രധാന അതൃപ്തി. എല്ലാ സാമ്പത്തിക ആസ്തികളിലുമുള്ള ദീര്‍ഘകാല മൂലധന നേട്ടങ്ങളുടെ നികുതി നിരക്ക് 10% ല്‍ നിന്ന് 12.5% ആയി കൂട്ടി, ഹ്രസ്വകാല മൂലധന നേട്ടങ്ങളുടെ നികുതി നിരക്ക് 15% ല്‍ നിന്ന് 20% ആയി ഉയര്‍ന്നു. ഓഹരി നിക്ഷേപ കാലയളവ് ഒരു വര്‍ഷമാണ്.
അതായത് ഒരു നിക്ഷേപകന്‍ ഒരു ഓഹരി വാങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍, വില്‍പ്പനയില്‍ (SELLING) നിന്നുള്ള നേട്ടത്തിന് 20% നികുതി ഈടാക്കും. പിന്നീടുള്ള വില്‍പ്പനയ്ക്ക്, നികുതി നിരക്ക് 12.5% ആയിരിക്കും നികുതി. മാത്രമല്ല, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം തുടങ്ങിയ ആസ്തികളിലെ മൂലധന നേട്ടം ഉപയോഗിച്ച് പണപ്പെരുപ്പം (INFLATION) ക്രമീകരിക്കാന്‍ അനുവദിക്കുന്ന ഇന്‍ഡക്സേഷന്‍ (INDEXATION) ആനുകൂല്യങ്ങളും ഈ വര്‍ഷത്തെ ബജറ്റ് എടുത്ത് കളഞ്ഞു. ഈ ആസ്തികളുടെ നികുതി നിരക്ക് 20% ല്‍ നിന്ന് 12.5% ആയി കുറയ്ക്കുകയും ചെയ്തു. ഇന്‍ഡെക്സേഷന്‍ ഘട്ടം ഘട്ടമായി നിര്‍ത്തുന്നത് ഈ ആസ്തികള്‍ കൂടുതല്‍ കാലം കൈവശം വയ്ക്കുന്നതിന് ഉയര്‍ന്ന നികുതി അടയ്ക്കേണ്ട സാഹചര്യം സൃഷ്ടിക്കും.
മൂലധന നേട്ടങ്ങളുടെ നികുതി ലളിതമാക്കാനും അവയുടെ കണക്കുകൂട്ടല്‍ എളുപ്പത്തിലാക്കാനുമാണ് സൂചിക നിര്‍ത്തലാക്കിയതെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഈ വാദത്തോട് ബിജെപി അനുഭാവികള്‍ പോലും യോജിക്കുന്നില്ല. നിയമങ്ങളിലെ മാറ്റം റിയല്‍ എസ്റ്റേറ്റില്‍ പണം മുടക്കുന്നത് കൊണ്ടുള്ള നേട്ടം ഇല്ലാതാക്കിയെന്ന് ബാങ്ക് ജീവനക്കാരനായ റിഷഭ് സോണി പറഞ്ഞു. നോയിഡയിലും ഗുരുഗ്രാമിലും മൂന്ന് അപ്പാര്‍ട്ട്‌മെന്റുകള്‍ (APPARTMENT) ഇയാള്‍ക്കുണ്ട്.
നമ്മള്‍ ഒരു വീട് വാങ്ങുന്നത് ഉടന്‍ വില്‍ക്കാനല്ല, അതൊരു ദീര്‍ഘകാല ആസ്തിയായി നിലനിര്‍ത്തുകയും റിട്ടയര്‍മെന്റിന് ശേഷം അല്ലെങ്കില്‍ കുടുംബത്തില്‍ ഒരു അടിയന്തിര സാഹചര്യം ഉണ്ടായാല്‍ വലിയൊരു തുക ലഭിക്കാന്‍ അത് വില്‍ക്കും. എല്ലാവരും അങ്ങനെയാണ് ചെയ്യുന്നത്. ബജറ്റിലെ പുതിയ വ്യവസ്ഥ അനുസരിച്ച് ഏതെങ്കിലും അപ്പാര്‍ട്ടുമെന്റുകള്‍ വില്‍ക്കണമെങ്കില്‍ കൂടുതല്‍ നികുതി നല്‍കേണ്ടിവരുമെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തന്നോട് പറഞ്ഞതായും സോണി കൂട്ടിച്ചേര്‍ത്തു.
ജംഷഡ്പൂരില്‍ തുണിക്കടയും (TEXTILE SHOP) മെഡിക്കല്‍ സ്റ്റോറും (MEDICAL STORE) നടത്തുന്ന കുമാര്‍ എന്ന ബിസിനസുകാരന് നഗരത്തില്‍ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളും കൊല്‍ക്കത്തയില്‍ ഒരെണ്ണവും ഉണ്ട്. ഇന്‍ഡെക്സേഷന്‍ ആനുകൂല്യങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനത്തോട് കടുത്ത എതിര്‍പ്പാണെന്ന് കുമാറും പറയുന്നു. ഭവന വായ്പകള്‍ക്ക് പലിശ നല്‍കി, സ്റ്റാമ്പ് ഡ്യൂട്ടി (STAMP DUTY) അടച്ചു, രജിസ്ട്രേഷന്‍ ഫീസ് നല്‍കി, അതിന് ശേഷവും സര്‍ക്കാരും കൂടുതല്‍ നികുതി ആവശ്യപ്പെടുന്നു.
ഇടത്തരക്കാര്‍ക്ക് ഒന്നിനും സബ്‌സിഡികള്‍ ലഭിക്കുന്നില്ല, എല്ലാറ്റിനും നികുതി ഏര്‍പ്പെടുത്തുകയും ചെയ്യുന്നെന്നും കുമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട മാറ്റങ്ങളല്ല മധ്യവര്‍ഗക്കാര്‍ക്കിടയിലെ രോഷത്തിന്റെ പ്രധാന ഘടകം. ഓഹരികളിലെ മൂലധന നേട്ടത്തിന്മേലുള്ള നികുതി വര്‍ദ്ധനയാണ് അവരെ അസ്വസ്ഥരാക്കുന്നത്. സമീപ വര്‍ഷങ്ങളില്‍ ഓഹരി വിപണികളില്‍ ചില്ലറ നിക്ഷേപകരുടെ വലിയ കുതിപ്പ് ഉണ്ടായതാണ് ഇതിന് കാരണം.
കോവിഡ് (COVID) കാലത്ത്, വരുമാനമില്ലാതിരുന്ന പല ഇന്ത്യക്കാരും പെട്ടെന്ന് പണം സമ്പാദിക്കാനുള്ള ഒരു മാര്‍ഗമായി ഓഹരി വിപണിയെ (STOCK MARKECT) കണ്ടു. പലരും വീട്ടിലിരുന്ന് വ്യാപാരം നടത്തി. 2023-2024 ലെ ധനമന്ത്രാലയത്തിന്റെ (FINANCE MINISTRY) സാമ്പത്തിക സര്‍വേ (ECONOMIC SURVEY) പ്രകാരം, മാര്‍ച്ചില്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (STOCK EXCHANGE) രജിസ്റ്റര്‍ ചെയ്ത നിക്ഷേപകരുടെ എണ്ണം കോവിഡിന് മുമ്പത്തേക്കാള്‍ ഏകദേശം മൂന്ന് മടങ്ങ് വര്‍ധിച്ച് 9.2 കോടിയായി. ഇത് മനസിലാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ നികുതി പിരിവിനായി വലവീശിയിരിക്കുന്നത്.