മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: വീടുകളുടെ താക്കോൽ കൈമാറ്റം തിരഞ്ഞെടുപ്പ് സമയത്താക്കിയതിൽ സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും വിമർശനം

 
New houses under construction for Mundakkai landslide victims in Wayanad.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മുസ്ലിം ലീഗ് നിർമ്മിക്കുന്ന 105 വീടുകളിൽ 51 എണ്ണത്തിന്റെ താക്കോൽ ദാനം ഫെബ്രുവരി 28-ന് നടക്കും.
● കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ തറക്കല്ലിടൽ ഫെബ്രുവരി 26-ന് രാഹുൽ ഗാന്ധി നിർവ്വഹിക്കാനിരിക്കെ കാലതാമസത്തിൽ ഹൈക്കമാൻഡ് അതൃപ്തിയിലാണ്.
● പുനരധിവാസ പദ്ധതികളിലെ മെല്ലെപ്പോക്കിനെ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഒരുപോലെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
● ഗുണഭോക്തൃ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ചൂരൽമലയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിൽകെട്ടി സമരവും നടന്നു.
● മാനുഷിക പരിഗണന നൽകേണ്ട വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നതിൽ ദുരന്തബാധിതർക്ക് വലിയ പ്രതിഷേധമുണ്ട്.

എം എ മൂസ

കൽപ്പന: (KVARTHA) സമാനതകളില്ലാത്ത ദുരന്തമാണ് 2024 ജൂലൈ 30-ന് മുണ്ടക്കൈ-ചൂരൽമല മേഖലയിലുണ്ടായത്. ഉരുൾപൊട്ടലിൽ 298 പേരുടെ ജീവനാണ് കവർന്നത്. ഇതിൽ 32 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മരണപ്പെട്ടവരുടെ ശരീരഭാഗങ്ങൾ മാത്രമാണ് പല കുടുംബങ്ങൾക്കും സംസ്കരിക്കാൻ ലഭിച്ചത്. 

Aster mims 04/11/2022

തിരിച്ചറിയാൻ കഴിയാതിരുന്ന ശരീരഭാഗങ്ങൾ ഏറ്റുവാങ്ങാൻ ആളില്ലാത്തതിനാൽ മാനദണ്ഡങ്ങൾ പാലിച്ച് മറവ് ചെയ്യുകയായിരുന്നു. ഇനിയും ഈ ദുരന്തത്തിൽ നിന്ന് ശേഷിച്ച ജീവിതങ്ങൾക്ക് മോചനമായിട്ടില്ല. ദുരിതപൂർണ്ണമാണ് അവരുടെ ജീവിതം.

വാടകവീടുകളിലെ ദുരിതജീവിതം 

807 ദുരന്തബാധിത കുടുംബങ്ങൾ ഇപ്പോഴും വാടക കെട്ടിടങ്ങളിലും ക്വാർട്ടേഴ്സുകളിലുമാണ് താമസിച്ചു വരുന്നത്. 1555 വീടുകൾ പൂർണ്ണമായും വാസയോഗ്യമല്ലാതായിട്ടുണ്ടെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയതുമാണ്. വീട് നഷ്ടപ്പെട്ട പലർക്കും സർക്കാർ നൽകുന്ന ഗുണഭോക്തൃ പട്ടികയിൽ ഇടം പിടിച്ചിട്ടില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. 

ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത രീതിയിൽ പ്രതിഷേധിച്ച് ചൂരൽമലയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരന്തബാധിതർ കുടിൽകെട്ടി സമരം നടത്തിയതും പോലീസ് ഇടപെടൽ ഉണ്ടായതും ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നടപടികൾ 

ഇതിനിടയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയും ഹൈക്കോടതി നൽകിയ സമയപരിധി പരിഗണിക്കുകയും ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ വീടുകളുടെ താക്കോൽ കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്. 

എന്നാൽ സർക്കാർ നിർമ്മിച്ചു നൽകുന്ന വീടുകളുടെ ജോലികൾ ഇപ്പോഴും നടന്നുവരികയാണ്. ഒന്നുപോലും പൂർണ്ണമായും പൂർത്തിയായിട്ടില്ല. അതുകൊണ്ടുതന്നെയാണ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നടപടിയാണിതെന്ന് വിമർശനം ഉയർന്നുവരുന്നതും.

രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകൾ 

മുസ്ലിം ലീഗ് പ്രഖ്യാപിച്ച 105 വീടുകളിൽ 51 വീടുകളുടെ പണി അവസാനഘട്ടത്തിലാണ്. ഇവ ഫെബ്രുവരി 28-ന് കൈമാറും. ബാക്കി വീടുകളുടെ പണി പുരോഗമിക്കുന്നുണ്ട്. അവ മെയ് 31-നകം നൽകുമെന്നാണ് ലീഗ് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുള്ളത്. 

കോൺഗ്രസ് ആകട്ടെ വൈകി ഉദിച്ച വിവേകം പോലെ വീട് നിർമ്മാണത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടത്താനുള്ള ഒരുക്കത്തിലാണ്. ഈ മാസം 26-ന് രാഹുൽ ഗാന്ധി തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കുമെന്നാണ് പറയുന്നത്. വീട് നിർമ്മാണത്തിൽ കാലതാമസം നേരിട്ടതിൽ വയനാട് ഡിസിസി നേതൃത്വത്തോട് ഹൈക്കമാൻഡ് വിശദീകരണം പോലും തേടിയിരുന്നു.

ദുരന്തബാധിതരുടെ സങ്കടം 

തങ്ങളുടെ കുടുംബാംഗങ്ങളുടെ ജീവഹാനി സംഭവിക്കുകയും ഉള്ള കുടിലും സ്ഥലങ്ങളുമെല്ലാം പ്രളയം കൊണ്ടുപോവുകയും ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞാണ് സർക്കാരും മറ്റ് രാഷ്ട്രീയ പാർട്ടികളും പുനരധിവാസത്തിനായി നിർമ്മിച്ച വീടുകൾ തിരഞ്ഞെടുപ്പ് സമയത്ത് കൈമാറുന്നത്. ഇത് നേരത്തെയായിരുന്നുവെങ്കിൽ മാനുഷിക പരിഗണനയായി കണക്കാക്കാമായിരുന്നുവെന്ന് ദുരന്തബാധിതർ വ്യസനത്തോടെ പറയുന്നു.

ഹൈക്കോടതിയുടെ വിമർശനം 

വയനാട് ദുരന്തത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് ഹൈക്കോടതി പോലും രംഗത്തുവന്നിരുന്നു. കേന്ദ്ര വായ്പയിലും പുനരധിവാസ പദ്ധതിയിലും കാലതാമസം നേരിടുന്നതിനാലാണ് ഹൈക്കോടതിയുടെ വിമർശനം ഉയർന്നത്. എന്നാൽ സംസ്ഥാന സർക്കാരാകട്ടെ കേന്ദ്ര സഹായം വേണ്ടവിധത്തിൽ ലഭിച്ചില്ലെന്ന് പറയുന്നു. 

കേന്ദ്ര സർക്കാരാകട്ടെ അനുവദിച്ച തുക വിനിയോഗിച്ചില്ലെന്ന് പറഞ്ഞ് കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രി പദ്ധതി പ്രദേശം നേരിട്ട് സന്ദർശിച്ചിട്ട് പോലും അടിയന്തര സഹായം അനുവദിച്ചില്ലെന്ന ആക്ഷേപമാണ് സംസ്ഥാന സർക്കാർ പറയുന്നത്. വലിയ പ്രതിഷേധം ഉയർന്നപ്പോൾ നാമമാത്രമായ തുകയാണ് അനുവദിച്ചത്. ഇത് പദ്ധതി പൂർത്തീകരണത്തിന് കാലതാമസം നേരിടാൻ കാരണമായെന്നും സർക്കാർ പറയുന്നു.

പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Victims of the Mundakkai-Chooralmala landslide criticize the government and political parties for delaying rehabilitation and timing house handovers for elections.

#Mundakkai #Chooralmala #Rehabilitation #WayanadLandslide #KeralaPolitics #Elections2026 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia