മാധ്യമങ്ങള്‍ ധര്‍മ്മം മറന്നോ? ആര്‍ക്കുവേണ്ടിയാണ് മാധ്യമ പ്രവര്‍ത്തകര്‍ നിലകൊള്ളുന്നത്?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

യൂനുസ് ദേലംപാടി

(www.kvartha.com 07.03.2018) ആധുനിക സാമൂഹിക ജീവിതത്തിലെ ആവശ്യ ഘടകവും മനുഷ്യന്റെ ചിന്തയെയും മൂല്യത്തെയും സംസ്‌കാരത്തെയും സ്വാധീനിക്കാന്‍ കഴിവുള്ള സംവിധാനമാണ് മാധ്യമങ്ങള്‍. ജനാധിപത്യ വ്യവസ്ഥിതിയുടെ നാലാം തൂണും ജനാധിപത്യത്തിന്റെ കാവലാളായുമാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കപ്പെടുന്നത്. അധാര്‍മികതയും അരാജകത്വവും അഴിമതിയും അരങ്ങുതകര്‍ക്കുമ്പോള്‍ തിരുത്തലുകള്‍ക്ക് വഴിതുറക്കുന്നത് മാധ്യമങ്ങളുടെ ധീരമായ ഇടപെടലുകളാണ്.

മാധ്യമങ്ങള്‍ക്ക് അവയുടെ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സ്വാതന്ത്ര്യം നല്‍കണം. എന്നാല്‍ ഭരണകൂടവും വ്യവസായികളുമാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് എന്നാണ് സമകാലിക സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് ശരിയായ വാര്‍ത്തകളും സന്ദേശങ്ങളും അഭിപ്രായങ്ങളും നല്‍കാന്‍ സാധിക്കാതെ വരുന്നു. നുണകളും അവാസ്ഥവങ്ങളായ കാര്യങ്ങളും അര്‍ദ്ധ സത്യങ്ങളും പ്രചരിപ്പിച്ച് സത്യമെന്ന് വരുത്തി തീര്‍ക്കുകയും, ജനങ്ങള്‍ക്ക് എന്ത് വിവരം നല്‍കണം, വേണ്ട എന്നു തീരുമാനിക്കുന്നതിലേക്കും മാധ്യമങ്ങളെ നിയന്ത്രിക്കുന്നവര്‍ എത്തിച്ചേരുന്നു.

വാര്‍ത്താ വിനിമയ സംവിധാനത്തിനു പുറമെ നിന്നുള്ള ഇടപെടല്‍, അത് സര്‍ക്കാരില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് ഇതര കക്ഷികളില്‍ നിന്നായാലും മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണ്. പുത്തന്‍ തലമുറയില്‍ അധികവും സര്‍ക്കാരിന്റെ ഇടപെടലിലൂടെയാണ് സമൂഹത്തില്‍ വലിയ കോലാഹലങ്ങള്‍ക്ക് ഹേതുവായി തീര്‍ന്നത്. ഈ അടുത്ത് പ്രചാരണത്തിലുണ്ടായതും വലിയ പ്രക്ഷോഭങ്ങള്‍ക്ക് വഴിതെളിയിച്ച 'ലൗ ജിഹാദ്' ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ തെരഞ്ഞടുപ്പ് മുദ്രാവാക്യവുമായി ഉയര്‍ത്തിപ്പിടിച്ച് വിജയം കൈവരിക്കാന്‍ വേണ്ടി ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിച്ച ഒരടവായിരുന്നു.

മാധ്യമങ്ങളില്‍ ചിലപ്പോഴൊക്കെ വ്യാജ വാര്‍ത്തകള്‍ പ്രചിരിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ അവിശ്വാസവും തെറ്റിദ്ധാരണയും വളര്‍ത്താന്‍ വേണ്ടി ബോധപൂര്‍വ്വം ശ്രമിച്ചു വരികയാണ് ചില പത്രങ്ങളും ചാനലുകളും. കസ്ഗഞ്ച എന്ന ഗ്രാമത്തിലെ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ ദേശീയപതാക ഉയര്‍ത്തുന്നതില്‍ പ്രധിഷേധിച്ചുവെന്ന കെട്ടിച്ചമച്ച കഥ പ്രചരിപ്പിക്കുകയും, ഈ നുണയുടെ പ്രത്യാഘാതം ഒരു സമുദായം ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ടെന്ന സത്യം നാം തിരിച്ചറിയേണ്ടതുണ്ട്. അത്തരക്കാരുടെ വാര്‍ത്തകളുടെ പരിണിതഫലമായി വിദ്വേഷത്തിന്റെ വിത്ത് പാകുകയും, വര്‍ഗീയതയുടെ അഗ്‌നിക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. സംഗതി അവിടെ അവസാനിക്കുന്നില്ല, കള്ളം പുറത്തുവന്നതിന് ശേഷവും ക്ഷമാപണം നടത്താന്‍ ആരും തയ്യാറായില്ല. നുണ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല എന്നത് ദുഃഖകരം.

മാധ്യമങ്ങള്‍ ഇര തേടാനുള്ളത് മാത്രമല്ല അതൊരു സാമൂഹിക സേവനവും സാംസ്‌കാരിക പ്രവര്‍ത്തനം, വിജ്ഞാനം, വിദ്യാഭ്യാസം, വിനോദം തുടങ്ങിയവയെല്ലാം മാധ്യമങ്ങളില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുകയാണ്. സമൂഹത്തില്‍ നടക്കുന്ന അരുതായ്മകളും, അഴിമതിയും, കോഴവാങ്ങുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും ന്യായമായ നീതി നേടികൊടുക്കുകയും ചെയ്യുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല. സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണിവര്‍. എന്നാല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണം. അതൊരുപക്ഷേ പുറമെ നിന്ന് അടിച്ചേല്‍പ്പിക്കേണ്ടതല്ല. അവരുടേതായ കര്‍മ്മ പാതയിലേക്ക് ചലിക്കാന്‍വേണ്ടിയവരെ ചങ്ങലകളില്‍ നിന്ന് മോചിപ്പിച്ചു സ്വാതന്ത്രം നല്‍കണം. എന്നാലേ ജനങ്ങളുടെ പ്രശ്‌നങ്ങളും അഭിപ്രായങ്ങളും ഭരണകൂടത്തിന്റെ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നതിന് സഹായകമാവൂ.

മാധ്യമ പ്രവര്‍ത്തകരും മനുഷ്യരായതിനാല്‍ അവര്‍ക്കു ലഭിക്കുന്ന വാര്‍ത്തകളിലും നിഗമനങ്ങളിലും പിഴവ് വന്നേക്കാം. അതിനെ വിമര്‍ശിക്കാനുള്ള അവകാശം എല്ലാ പൗരനുമുണ്ട്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യേണ്ടത് തങ്ങള്‍ക്ക് ലഭിക്കുന്ന വാര്‍ത്തയുടെ ഉറവിടവും, അതിന്റെ സത്യാവസ്ഥയും അന്വേഷിച്ചുകൊണ്ടായിരിക്കണം റിപോര്‍ട്ട് ചെയ്യേണ്ടത്. അല്ലാതെ വാര്‍ത്ത ലഭിച്ച ഉടനെ ജനമനസ്സുകളിലേക്ക് എത്തിക്കലല്ല ചെയ്യേണ്ടത്.

ഇന്നത്തെ കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പല വിധത്തിലുള്ള ഭീഷണികളും നേരിട്ടിട്ടുണ്ട്. പലര്‍ക്കും ജീവന്‍ നഷ്ട്ടപ്പെട്ടു. അനര്‍ഹവും അധാര്‍മികവുമായ മാര്‍ഗങ്ങളിലൂടെ പണവും അധികാരവും കൈപ്പിടിയിലൊതുക്കുന്നവര്‍ ഏറെ ഭയപ്പെടുന്ന ഒന്നായി മാധ്യമ ധര്‍മം ഉയര്‍ത്തിപ്പിടിക്കുന്ന മുഖ്യ ധാര മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. അത്‌കൊണ്ട് തന്നെ കഴിയുമെങ്കില്‍ അവരെ തങ്ങളുടെ അധീനതയില്‍ കൊണ്ട് വരാനും കുടുംബാംഗങ്ങളെ അധിക്ഷേപിക്കും, കൊല്ലുമെന്നോ ബലാത്സംഗത്തിന് ഇരയാക്കുമെന്നോ ഭീഷണി മുഴക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചവരെ യമപുരിലേക്ക് അയക്കാനാണ് വര്‍ഗീയ ഭീകര ശക്തികള്‍ ശ്രമിച്ചതിന്റെ ഫലമാണ് ഗൗരി ലങ്കേഷ്, ധബോള്‍ക്കാര്‍, കല്‍ബുര്‍ഗിയടക്കമുള്ളവരുടെ രക്തസാക്ഷിത്വം. എന്നാല്‍ മാധ്യമ സ്വാതന്ത്ര്യത്തിനും ജനാതിപത്യ സംസ്‌കാരത്തിനും ആഴത്തില്‍ വേരോട്ടമുള്ള കേരളത്തില്‍ അത്തരം പ്രവണതകള്‍ തലപൊക്കാന്‍ അനുവദിച്ചുകൂടാ. ഇവയുടെയൊക്കെ ഗൗരവം കണക്കിലെടുത്ത് ഓരോ വ്യക്തിയും ഇതിനെതിരെ ശബ്ദിക്കുമെന്ന് നമുക്ക് ഉറപ്പിക്കാം.

മാധ്യമങ്ങള്‍ ധര്‍മ്മം മറന്നോ? ആര്‍ക്കുവേണ്ടിയാണ് മാധ്യമ പ്രവര്‍ത്തകര്‍ നിലകൊള്ളുന്നത്?


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Article, Media, India, Fourth Estate, Gauri Lankesh, Murder, Younus Delampady, Media forgot his Functions?, Article
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia