Robbery | മയ്യില്‍ വീട്ടില്‍ കയറി ഏഴര പവനും പണവും കവര്‍ന്നതായി പരാതി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
Nov 29, 2022, 18:13 IST
മയ്യില്‍: (www.kvartha.com) കോട്ടപ്പൊയിലില്‍ ഒരു വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. പുലര്‍ചെ വീട്ടില്‍ നിന്ന് ഏഴര പവന്റെ സ്വര്‍ണാഭരണങ്ങളും 22,000 രൂപയും കവര്‍ന്നെന്നാണ് കോട്ടപ്പൊയിലിലെ മാട്ടൂക്കാരന്റകത്ത് അബ്ദുല്‍ ഖാദറിന്റെ പരാതി.
കുളിമുറിയുടെ വാതില്‍ തുറന്ന് അകത്ത് കടന്നാണ് മോഷ്ടാവ് കിടപ്പുമുറിയുടെ അലമാരയില്‍ നിന്ന് പണം കവര്‍ന്നതെന്ന് പരാതിയില്‍ പറയുന്നു. അലമാരയിലെ മുകളിലെ താക്കോലെടുത്തു തുറന്നാണ് കവര്‍ച നടത്തിയതെന്നും കുടുംബാംഗങ്ങളെല്ലാം ഈ മുറിയില്‍ തന്നെയാണ് കിടന്നുറങ്ങിയിരുന്നതെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
പുലര്‍ചെ നാലുമണിയോടെ അബ്ദുല്‍ ഖാദറിന്റെ മകള്‍ എഴുന്നേറ്റപ്പോഴാണ് മോഷണ വിവരം വീട്ടുകാര്‍ അറിഞ്ഞത്. മയ്യില്‍ സി ഐ ടി പി സുരേഷ്, എസ് ഐ പി പി ഗോവിന്ദന്‍, എ എസ് ഐ പ്രദീപന്‍, എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Keywords: News,Kerala,State,theft,Complaint,Police,Gold,Police,Case, Mayyil: Complaint that robbed of gold and money
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.