Review | മാരിവില്ലിൻ ഗോപുരങ്ങൾ: ഈ അവധിക്കാലത്ത് കാണാവുന്ന നല്ലൊരു സിനിമ

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) കോക്കേഴ്സ് മീഡിയ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി ഫൺ എന്റർടെയ്നറായ മാരിവില്ലിൻ ഗോപുരങ്ങൾ തീയേറ്ററിൽ എത്തിയിരിക്കുകയാണ്. പോസ്റ്ററുകളും ട്രെയിലറും നൽകിയ ആ ഒരു ഫ്രഷ്നെസ്സ് തുടക്കം മുതൽ തീരുന്ന വരെ സ്ക്രീനിൽ നിന്ന് കിട്ടി എന്നതാണ് മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയുടെ ആദ്യത്തെ പോസിറ്റീവ്. കൂടെപ്പിറപ്പിനേയും കൂടെയുള്ളതിനേയും ഒരുപോലെ ഓർമ്മിപ്പിക്കുന്ന ഒരു കഥയും അതിന്റെ നല്ല അവതരണവും കഥ ആവശ്യപ്പെടുന്ന പെർഫോമൻസും ഒരു മുഴുനീള എന്റർടൈനറായി ചിത്രത്തെ മാറ്റി എടുത്തിട്ടുണ്ട് എന്ന് തന്നെ പറയാം.

Review | മാരിവില്ലിൻ ഗോപുരങ്ങൾ: ഈ അവധിക്കാലത്ത് കാണാവുന്ന നല്ലൊരു സിനിമ

സൗണ്ടും വിഷ്വലും സിനിമയുടെ ക്വാളിറ്റി കൂട്ടുന്നുണ്ട്. കഥയുടെ താളം നഷ്ടപ്പെടാത്ത അവതരണത്തിന് തമാശയുടെ ലെയറും ഇമോഷണൽ കണക്റ്റും വലിയ രീതിയിൽ ഗുണം ചെയ്യുന്നുമുണ്ട്. 'മാരിവില്ലിൻ ഗോപുരങ്ങൾ' ഒരു പക്കാ ക്ലീൻ ഫാമിലി എന്റർടൈനർ തന്നെ. ഇന്ദ്രജിത്ത് ഏറെക്കാലത്തിനുശേഷം പുള്ളിയെ തേടിയെത്തിയ ഒരു കിടിലൻ ക്യാരക്ടർ അറിഞ്ഞ് അഴിഞ്ഞാടി വെച്ചിട്ടുണ്ട്. മറ്റ് അഭിനേതാക്കളും ക്ലീൻ ആയിട്ട് ചെയ്തിട്ടുണ്ട്, പ്രത്യേകിച്ച് വിൻസി അലോഷ്യസ്. ലൂക്കയ്ക്കുശേഷം ഒട്ടും താഴോട്ട് പോകാതെ രണ്ടാം ചിത്രത്തിലും അരുൺ ബോസ് കയ്യടി നേടുന്നു എന്ന് തന്നെ പറയാം.

റിലേഷൻഷിപ്പ് ആണ് കണ്ടെന്റ്. അതിനെ വൃത്തിയിൽ പറഞ്ഞുവെക്കാനും ചിരിപ്പിക്കാനും അതിലൂടെ കാര്യമായി പറയാനും സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ഒരു മനോഹരമായ സിനിമയാണ് മാരിവില്ലിൻ ഗോപുരങ്ങൾ. 1998 ഏപ്രിൽ രണ്ടാം തീയതി ഊട്ടിയിൽ 'സമ്മർ ഇൻ ബത്‌ലഹേം' ഷൂട്ടിങ് ആരംഭിച്ചത് 'മാരിവില്ലിൻ ഗോപുരങ്ങൾ' പാട്ടിന്റെ ചിത്രീകരണത്തോടെയാണ്. ഇന്ന് ഇരുപത്തിയാറു വർഷങ്ങൾക്ക് ശേഷം മാരിവില്ലിൻ ഗോപുരങ്ങൾ സിനിമ തീയേറ്ററുകളിൽ എത്തുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട് .

സമ്മർ ഇൻ ബത്‌ലഹേമിനേക്കാൾ ഏഴല്ല, എഴുപതു മടങ്ങു വർണശോഭയോടെ, വിദ്യാസാഗറിന്റെ 'ഇരുപത്തിയാറിന്റെ' ചെറുപ്പമുള്ള മാസ്മരിക സംഗീതത്തിൽ ചാലിച്ച, പുതിയ കാലത്തിന്റെ ഇഴയടുപ്പമുള്ള സ്നേഹബന്ധങ്ങളുടെ കഥ ശരിക്കും ആരിലും ചിരി പടർത്തും, ഒപ്പം കണ്ണ് നനയിപ്പിക്കും. മനം നിറച്ച അനുഭവം ആയിരിക്കും തീയേറ്റർ വിടുമ്പോൾ കിട്ടുക. സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആൻ്റണി, സലിം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയ താരനിര ഭാഗമാകുന്ന സിനിമയാണ് മാരിവില്ലിൻ ഗോപുരങ്ങൾ.

ഈ ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേർന്നാണ്. പ്രമോദ് മോഹൻ്റേതാണ് ചിത്രത്തിൻ്റെ തിരക്കഥ. മെലഡികളുടെ കിങ് എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. വെക്കേഷൻ സീസണിൽ നല്ലൊരു സിനിമയാണ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നതെങ്കിൽ മാരിവില്ലിൻ ഗോപുരങ്ങൾ നിങ്ങളെ പൂർണമായും തൃപ്തിപ്പെടുത്തും.

Keywords: Article, Entertainment, Cinema, Marivillin Gopurangal, Movie Review, Vaccation, Story,  Marivillin Gopurangal Movie Review.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia