ശ്രുതീഷ് കണ്ണാടി
(www.kvartha.com 07/05/2015) കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അറസ്റ്റ് ചെയ്യപ്പെട്ട രൂപേഷും ഷൈനയുമാ ണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ചാ വിഷയം. ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. അനുകൂലിക്കുന്നവരില്‍ അധികവും ഇടതുപക്ഷ സഹയാത്രികരാണെന്നത് തികച്ചും സ്വാഭാവികം. എങ്കിലും അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കും മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടന്നേക്കാവുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ച് തെല്ലും വിയോജിപ്പ് ഇല്ലതാനും.
കൊടും കുറ്റവാളികളായ കുറച്ചു പേരെ അതിസാഹസികമായി ഓടിച്ചിട്ട് പിടിച്ച പഴയ വിജയന്‍റെയും ദാസന്‍റെയും അതിര് കവിഞ്ഞ ആഹ്ലാദത്തേക്കാള്‍ എത്രയോ മടങ്ങ് സന്തോഷമാണ് ഇന്ന് കേരളാ പോലീസും സംസ്ഥാന സര്‍ക്കാരും അനുഭവിക്കുന്നത്. അത് പക്ഷേ മാവോയിസ്റ്റ് ശല്യം കൊണ്ട് പൊറുതി മുട്ടിയിട്ടൊന്നും അല്ല. മറിച്ച് ഈ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ചാണ്ടി സര്‍ക്കാര്‍ നേടാന്‍ പോകുന്ന മറ്റ് പല രാഷ്ട്രീയ നേട്ടങ്ങളുടെയും പേരിലാണെന്ന് മാത്രം.
സോളാര്‍ അഴിമതിയുടെ പേരിലും ബാര്‍ കോഴയുടെ പേരിലും പ്രതിപക്ഷ ബഹളം കാരണം മുങ്ങിത്താഴാന്‍ നില്‍ക്കുന്ന ചാണ്ടി സര്‍ക്കാരിന് രൂപേഷും ഷൈനയും ഉള്‍പ്പെടുന്ന അഞ്ചംഗ മാവോയിസ്റ്റ് സംഘത്തിന്‍റെ അറസ്റ്റ് നല്‍കുന്ന രാഷ്ട്രീയ പിന്‍ബലം അത്ര ചെറുതൊന്നുമല്ല. ബാര്‍ കോഴയുടെ പേരിലുള്ള ജുഡീഷ്യല്‍ അന്വേഷണവും മൊഴിയെടുക്കലുമൊന്നും ഇനി മാധ്യമങ്ങളുടെ വിഷയമേ ആകുന്നില്ല. പാവപ്പെട്ട ആദിവാസികളുടെ അടുത്ത് അഞ്ഞാഴി അരിക്ക് വേണ്ടി പിച്ചയെടുത്ത് അവരെ പട്ടിണിയാക്കിയ കൊടും കുറ്റവാളികളായ മാവോയിസ്റ്റുകളെ അല്ലെ കൈയ്യില്‍ കിട്ടിയിരിക്കുന്നത്. ചാനല്‍ റേറ്റിംഗിന് ഇതിനേക്കാള്‍ കൂടുതല്‍ ഇനി എന്ത് വേണം?
രാജ്യത്ത് എന്ത് കൊണ്ട് മാവോയിസ്റ്റുകള്‍ കൊലപാതകികളും അക്രമകാരികളും മാത്രമായി ചിത്രീകരിക്കപ്പെടുന്നു എന്നത് ചരിത്രപരമായും രാഷ്ട്രീയപരമായും പരിശോധിക്കേണ്ടതുണ്ട്. നക്സല്‍ബ്യാരിയില്‍ പൊട്ടിപ്പുറപ്പെട്ട തീവ്ര ഇടതുപക്ഷ വിപ്ലവകാരികള്‍ പിന്നീട് അതിന്‍റെ ഉദ്ധേശലക്ഷ്യത്തില്‍ നിന്നും വ്യതി ചലിച്ചു പോയെന്ന് ലളിതമായി പറയാം. പ്രത്യയശാസ്ത്രപരമായി ജനാധിപത്യ വാദികള്‍ക്കും ഇടത് ചിന്തകര്‍ക്കും ഒട്ടും യോജിക്കാന്‍ കഴിയുന്നില്ലെങ്കിലും മാവോയിസ്റ്റുകള്‍ മുന്നോട്ടു വയ്ക്കുന്ന ബൂര്‍ഷ്വാ മുതലാളിത്ത വിരുദ്ധതയോടും തൊഴിലാളി വര്‍ഗ്ഗ സങ്കല്‍പത്തോടും അവര്‍ക്ക് ഒട്ടും വിയോജിപ്പുകള്‍ ഉണ്ടാകാന്‍ ഇടയില്ല. പക്ഷേ അപ്പോഴും മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന രാഷ്ട്രീയ കക്ഷികള്‍ എത്രത്തോളം ജനാധിപത്യ പരമായാണ് നിലവിലെ സാമൂഹിക സാഹചര്യത്തില്‍ ഇടപെടുന്നതെന്ന കാര്യം തീര്‍ച്ചയായും വിലയിരുത്തേണ്ടതുണ്ട്.
രക്തസാക്ഷികളും ബലിദാനികളും ദിനംപ്രതി വര്‍ദ്ധിക്കുന്ന നാട്ടില്‍ മാവോയിസ്റ്റുകളെ മാത്രം കൊടും കുറ്റവാളികളായി മുദ്രകുത്തുന്നതിന്‍റെ രാഷ്ട്രീയം എന്തായിരിക്കാം? ഭരണകൂടത്തിനെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിക്കുന്നു എന്നത് തന്നെയാണ് മാവോയിസ്റ്റുകള്‍ കുറ്റവാളികളും മറ്റ് രാഷ്ട്രീയ കക്ഷികള്‍ ജനാധിപത്യത്തിന്‍റെ അപ്പോസ്തലന്മാരായും വാഴ്ത്തപ്പെടുന്നതിന്‍റെ മുഖ്യ കാരണം. അത്യാധുനികമായി സായുധ വല്‍ക്കരിക്കപ്പെട്ട ഭരണ കൂടത്തിനെതിരെ അഞ്ചോ പത്തോ തോക്കുകളും വടി വാളുകളുമായി സായുധ വിപ്ലവം നടത്താമെന്ന വ്യാമോഹം തന്നെ ശുദ്ധ അസംബന്ധമാണെന്ന് സോകോള്‍ഡ് ജനാധിപത്യത്തിന്‍റെ ഭാഗത്ത് നിന്ന് കൊണ്ട് വിലയിരുത്തേണ്ടി വരും. അപ്പോഴും ജനാധിപത്യം അതിന്‍റെ യഥാര്‍ത്ഥ സത്തയില്‍ തന്നെയാണോ നിലവിലുള്ളതെന്ന് ഒരു മറുചോദ്യം സ്വാഭാവികമായും ഉയര്‍ന്നു വന്നേക്കാം. അല്ല എന്ന് തന്നെയാണ് ഉത്തരം.
എങ്കില്‍ പോലും അഭ്യസ്തവിദ്യരായ വലിയൊരു ജനതയോട് ആയുധം കൈയ്യിലേന്തി വിപ്ലവത്തിന് ഇറങ്ങിത്തിരിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് എത്രത്തോളം സാധ്യമാണെന്ന് രൂപേഷിനെ പോലുള്ളവര്‍ തീര്‍ച്ചയായും ചിന്തിക്കേണ്ടതായിരുന്നു. പക്ഷെ അപ്പോഴും മാവോയിസ്റ്റുകളോടുള്ള എല്ലാ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഭരണകൂട വ്യവസ്ഥയെ പൂര്‍ണ്ണമായും എതിര്‍ക്കേണ്ടതായി വരുന്നു.
ഉത്തരേന്ത്യയില്‍ മാവോയിസ്റ്റ് സാന്നിധ്യത്തിന്‍റെ പേര് പറഞ്ഞ് സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ എത്ര നിരപരാധികളെയാണ് ഫെയ്ക്ക് എന്‍കൗണ്ടറുകളിലൂടെ ഭരണകൂടം കൊന്നു തള്ളിയിട്ടുള്ളത്? സോണി സോറി എന്ന പേര് നിങ്ങള്‍ ആരും മറന്നു കാണാന്‍ ഇടയില്ല. എന്ത് നിയമത്തിന്‍റെ പേരിലാണ് ജയിലില്‍ അവരെ നഗ്നയായി ഇരുത്തി പോലീസുകാര്‍ തോന്നുമ്പോഴൊക്കെ അവരുടെ കാമം തീര്‍ക്കാന്‍ അവരെ ഉപയോഗിച്ചത്. ഇന്ന് രൂപേഷിന്‍റെ അറസ്റ്റിന്‍റെ പേരില്‍ വാര്‍ത്തകള്‍ ആഘോഷമാക്കുന്ന മാധ്യമപ്പട എന്ത്കൊണ്ട് സോണി സോറിയെ പോലുള്ളവരുടെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ കാണാതെ പോയി? കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന മാധ്യമ ധര്‍മ്മം!
ഇവിടെ രൂപേഷിന്‍റെയും ഷൈനയുടെയും കാര്യത്തിലും സംഭവിക്കാന്‍ ഇരിക്കുന്നത് മറ്റൊന്നായിരിക്കില്ല. കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങള്‍ തന്നെയായിരിക്കുമത്. അതിന്‍റെ ആദ്യ പടിയെന്നോണം രൂപേഷിനെയും ഷൈനയെയും കാണാനുള്ള മക്കളുടെ നീതി നിഷേധിച്ചു കഴിഞ്ഞിരിക്കുന്നു ഭരണകൂടം. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിനും സോഷ്യലിസത്തിനും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയെല്ലാമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇന്നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ പ്രത്യേകിച്ച് ഇടതുപക്ഷ സംഘടനകള്‍ അവകാശപ്പെടുമ്പോള്‍ അതേ ആവശ്യം തന്നെ ഉന്നയിച്ച് മുന്നിട്ടിറങ്ങിയ മാവോയിസ്റ്റുകള്‍ മാത്രം ഉന്മൂലന സിദ്ധാന്തത്തിന്‍റെ പേരില്‍ അകറ്റി നിര്‍ത്തപ്പെടുന്നു.
ഇവിടെയും മാവോയിസ്റ്റുകളോടുള്ള എല്ലാ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ യഥാര്‍ത്ഥ ഉന്മൂലന രാഷ്ട്രീയം ഇന്ന് പ്രാവര്‍ത്തികമാക്കുന്നത് ഭരണകൂടം തന്നെയാണ്. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ രാജ്യത്തുടനീളമായി നിങ്ങള്‍ നടത്തിയിട്ടുള്ള ഫെയ്ക്ക് എന്‍കൗണ്ടറുകള്‍ തന്നെ അതിന്‍റെ ഏറ്റവും വലിയ ഉദാഹരണം. മാവോയിസ്റ്റ് ആരോപണത്തിന്‍റെ പേരില്‍ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് തടവറകളില്‍ കൊലചെയ്യപ്പെട്ട അനേകം നിരപരാധികളും നിസ്സഹായരുമുണ്ട് ഈ നാട്ടില്‍. അതിനേക്കാള്‍ വലിയ ഭീകരവാദമാണ് മാവോയിസ്റ്റുകള്‍ കാണിച്ചിട്ടുള്ളതെന്ന് പറഞ്ഞാല്‍ സാമാന്യ യുക്തിയുള്ളവര്‍ക്ക് വിശ്വസിക്കുക പ്രയാസം തന്നെയാണ്. കുറ്റവാളികളോട് ഒരു ദയാ ദാക്ഷണ്യവും കാണിക്കാന്‍ തയ്യാറാവാത്ത ഭരണകൂടം നിലവിലിരിക്കുമ്പോള്‍ രൂപേഷും ഷൈനയും ചെയ്തുവെന്ന് ആരോപിക്കുന്ന കുറ്റങ്ങള്‍ അത് എന്ത് തന്നെയായാലും അത്യന്തികമായി അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക തന്നെ വേണം.
ജനങ്ങള്‍ക്ക് വേണ്ടിയെന്നു പറയപ്പെടുമ്പോഴും ജനകീയാടിത്തറ ഇല്ലാതെ പോയതാണ് മാവോയിസ്റ്റുകളുടെ ഏറ്റവും വലിയ പരാജയം. എങ്കിലും അവരുടെ സമര മാര്‍ഗ്ഗത്തോട് വിയോജിച്ചു കൊണ്ട് തന്നെ വ്യക്തികള്‍ എന്ന നിലയില്‍ രൂപേഷിന്‍റെയും ഷൈനയുടെയും എല്ലാ തരത്തിലുള്ള മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഇതിനോടകം തന്നെ നവമാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പോലീസും മുഖ്യധാരാ മാധ്യമങ്ങളും കെട്ടിച്ചമയ്ക്കുന്ന നിറം പിടിപ്പിച്ച കള്ളക്കഥകള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ നവമാധ്യമങ്ങളിലെ രാഷ്ട്രീയ ബോധമുള്ള യുവത്വം തയ്യാറാകുന്നില്ല എന്നത് തന്നെ ഭരണകൂടത്തിന് നല്‍കുന്ന ഏറ്റവും വലിയ മുന്നറിയിപ്പായി വേണം കരുതാന്‍.
അറസ്റ്റുകളും നിയമ നടപടികളും നിഗൂഡമാക്കപ്പെടുബോഴാണ് കുറ്റവാളികള്‍ കൂടുതല്‍ അപകടകാരികളും ക്രൂരന്മാരുമെന്ന് പൊതു സമൂഹം വായിച്ചെടുക്കാന്‍ നിര്‍ബന്ധിതമാകുന്നത്. എന്നാല്‍ ഭരണകൂടത്തിന്‍റെ അത്തരം കീഴ്വഴക്കങ്ങളെയെല്ലാം നവമാധ്യമങ്ങള്‍ പൊളിച്ചടുക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാന്‍ കഴിയുന്നത്. ഇത്രയും ശക്തമായ രാഷ്ട്രീയ ബോധമുള്ള ഒരു യുവത്വം ഇവിടെ ഉണ്ടെന്നതിനാല്‍ തന്നെ മറ്റൊരു രാജനെയും വര്‍ഗ്ഗീസിനെയുമെല്ലാം സൃഷ്ടിക്കാനുള്ള ഭരണകൂട താല്‍പര്യങ്ങളെ എന്ത് വില കൊടുത്തും നാം ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്.
SUMMARY: Five Maoists including Roopesh and Shaina has been arrested from Coimbatore recently. They have been remanded to custody til May 3. Kerala police says that Roopesh and Shaina are wanted in around 20 cases in Kerala.
Keywords: Maoists, Roopesh, Shaina, Police, Coimbatore, Srutheesh Kannadi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.