SWISS-TOWER 24/07/2023

Kodiyeri on Thrikkakara Defeat | തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വി: ഒന്നില്‍ തോറ്റാല്‍ എല്ലാം പോയെന്ന് കരുതുന്നില്ല. ജനവിധിയെ അംഗീകരിക്കുന്നു-കോടിയേരി

 


ADVERTISEMENT

കൊച്ചി: (www.kavartha.com) തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍. ഒന്നില്‍ തോറ്റാല്‍ എല്ലാം പോയെന്ന് കരുതുന്നില്ലെന്നും ഈ ജനവിധിയെ അംഗീകരിക്കുന്നുവെന്നും, പ്രതീക്ഷിച്ച വിജയം  ഉണ്ടാക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ലെന്നും പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
  
Kodiyeri on Thrikkakara Defeat | തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വി: ഒന്നില്‍ തോറ്റാല്‍ എല്ലാം പോയെന്ന് കരുതുന്നില്ല. ജനവിധിയെ അംഗീകരിക്കുന്നു-കോടിയേരി

2021 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2244 വോട് എല്‍ഡിഎഫിന് അധികം കിട്ടി. യുഡിഎഫിന്റെ ശക്തമായ കോട്ടയാണ് ഈ മണ്ഡലം. ഇടത് വിരുദ്ധ ശക്തികളായ ട്വന്റി ട്വന്റിയെയും ബിജെപിയെയും യുഡിഎഫ് ഒന്നിച്ച് നിറുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം എറണാകുളത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ആവശ്യമായ തിരുത്തല്‍ വരുത്തി ബൂത് തലം വരെ പരിശോധന നടത്തുമെന്നും കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കോടിയേരി പറഞ്ഞു.

Keywords:  Kochi, Ernakulam, News, Top-Headlines, By-election, Kodiyeri Balakrishnan, Failed, UDF, BJP, LDF, Kodiyeri on Thrikkakara by-election defeat.

Aster mims 04/11/2022

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia