Women |  ചില സ്ത്രീകളോട് എനിക്ക് ഭയങ്കര ഇഷ്ടവും ബഹുമാനവുമാണ്, എന്തുകൊണ്ട്? 

 
I have terrible liking and respect for some women, why?


സമൂഹത്തിൽ വലിയ സ്വീകാര്യതയുണ്ടെന്ന് കരുതുന്ന പല സ്ത്രീകളെയും അടുത്തു കാണുമ്പോൾ ഇഷ്ടപ്പെട്ടെന്ന് വരില്ല. എന്നാൽ സ്വീകാര്യതയില്ലെന്ന് പറയുന്ന പല സ്ത്രീകളോടും അടുത്തു കാണുമ്പോൾ വലിയ അടുപ്പം തോന്നുകയും ചെയ്യും

മിൻ്റാ സോണി

(KVARTHA) നമ്മൾ ചില സ്ത്രീകളെ കാണുമ്പോൾ വളരെ ബഹുമാനത്തോടെ നോക്കാറുണ്ട്. ചിലപ്പോൾ അവരുടെ വേഷവും ഭാവവും നോട്ടവും സംസാരവും പെരുമാറ്റവും  ഒക്കെയാവും ഈ ബഹുമാനത്തിന് കാരണം. കൂടുതൽ കൂടുതൽ അവരോട് അടുക്കാനും സംസാരിക്കാനും അടുത്ത് പ്രവർത്തിക്കാനും താല്പര്യമെടുക്കാറുണ്ട്. പക്ഷേ, മറുവശത്ത് നമുക്ക് ഇഷ്ടപ്പെടാത്ത സ്ത്രീകളും അതിനുള്ള കാരണവും ഇതൊക്കെ തന്നെയാവും. ഓരോ സ്ത്രീകളും വ്യത്യസ്തമായ രീതിയിൽ ആണ് പലരെയും ആകർഷിക്കാറുള്ളത്. 

ഈ സമൂഹത്തിൽ വലിയ സ്വീകാര്യതയുണ്ടെന്ന് കരുതുന്ന പല സ്ത്രീകളെയും അടുത്തു കാണുമ്പോൾ ഇഷ്ടപ്പെട്ടെന്ന് വരില്ല. എന്നാൽ സ്വീകാര്യതയില്ലെന്ന് പറയുന്ന പല സ്ത്രീകളോടും അടുത്തു കാണുമ്പോൾ വലിയ അടുപ്പം തോന്നുകയും ചെയ്യും. ഇങ്ങനെ വേർതിരിക്കുന്നതിൽ ആണുങ്ങൾ പലരും വ്യത്യാസപ്പെട്ടിരിക്കുന്നു. ചില സ്ത്രീകളോ എനിക്ക് ഭയങ്കര ഇഷ്ടവും ബഹുമാനവുമാണ് എന്ന് ബിജു മാത്യു എഴുതിയ കുറിപ്പാണ് ശ്രദ്ധയിൽ കൊണ്ടുവരുന്നത്. എന്തുകൊണ്ട് ചില സ്ത്രീകൾക്ക് അദ്ദേഹം ഇഷ്ടവും ബഹുമാനവും കൊടുക്കുന്നെന്ന് അദേഹത്തിൻ്റെ ഈ കുറിപ്പിൽ പറയുന്നു. അത് ഇങ്ങനെയാണ്:

ചില സ്ത്രീകളോടെനിക്ക് ഭയങ്കര ഇഷ്ടവും ബഹുമാനവുമാണ്. കാരണം വേറെയൊന്നുമല്ല സാഹചര്യങ്ങൾ വിലയിരുത്തി വളരെ ഭംഗിയായി സംസാരിക്കാനറിയാം. വൈകാരിക നിമിഷങ്ങളിൽ മൗനമായിരിക്കുകയും, വൈകാരികത വിട്ട് 'Coherent stage'ലേക്ക് മനസ്സ് വരുമ്പോൾ മാത്രം സംസാരിക്കുകയും  ചെയ്യുന്ന ഇവരുടെ വാക്കുകൾക്ക് വിവേകത്തിൻ്റെ എല്ലാ ലക്ഷണങ്ങളുമുണ്ടാവും. വൈകാരികതയിൽ ഉരുവിടുന്ന വാക്കുകൾക്ക് സത്യത്തിൻ്റ രൂപമുണ്ടാകണമെന്ന് നിർബന്ധമില്ല. പക്ഷേ യുക്തിയുടെ അടിസ്ഥാനത്തിൽ ആണേൽ Come, let's talk എന്നൊരു മനോഹര ഇടമാണ് കാണുക. 

സ്ത്രീയുടെ ഭാഗത്ത് തെറ്റ് വന്നാൽ മൗനമായിരിക്കുന്ന ഭൂരിഭാഗം സ്ത്രീകളും പുരുഷൻ്റെ ഭാഗത്തൊരു നോട്ടപ്പിശക് വന്നാൽ ഉറഞ്ഞു തുള്ളി സംസാരിക്കുന്ന വിവേകരാഹിത്യമൊന്നും ഈ പറഞ്ഞ ഗണത്തിലുള്ള സ്ത്രീകൾ കാണിക്കില്ല, പറയില്ല. കാരണം വിവരമുള്ള ബോധമുള്ള തലച്ചോറുള്ളവരാണ് ഇവർ. എന്നാൽ തെറ്റ് ആരിൽ കണ്ടാലും പറയേണ്ട രീതിയിൽ പറയാനും മടിയില്ല. അതും യുക്തിപൂർവ്വം.

സ്ത്രീ തെറ്റ് ചെയ്താൽ അത് തെറ്റല്ലാതെയാവുന്നില്ല. പുരുഷൻ തെറ്റ് ചെയ്താലും അത് തന്നെ. ഇതാണ് ഒരു സംഭവത്തോടുള്ള Disciplined approach എന്ന് പറയുന്നത്. ഇത് ശരാശരി യുക്തിക്കും അല്പം മുകളിലുള്ള ചിന്താ നിലവാരമുള്ള സ്ത്രീകൾക്കും മാത്രമേ ഉണ്ടാവൂ എന്നതാണ് സത്യം. Emotionally driven... വൈകാരികത എന്നത് temporary emotional stage of mind ആണ്. ഇത് തിരിച്ചറിയാതെ ഒച്ച വെക്കുന്നതാണ് പ്രശ്നം. ഏത് വിഷയത്തിലും ഏറ്റവും മുന്നേ കേറി ഒരു പ്രബന്ധം പോലെ എഴുതുന്നവർ... വീഡിയോ ചെയ്യുന്നവർ.... ലൈവ് വരുന്നവർ.... അഭിപ്രായം പറയുന്നവർ.....കല പില കൂട്ടുമ്പോൾ,,,...                               ഞാൻ പ്രതിപാദിക്കുന്ന സ്ത്രീകൾ വിവേകത്തോടെ മാറി നിന്ന് വീക്ഷിക്കും. 

ഒച്ചയും ബഹളവും, ഓട്ടവും ചാട്ടവും, എല്ലാം കഴിഞ്ഞ് ശാന്തത വരുമ്പോൾ ഇവർ വായ തുറക്കും. എന്തൊരു പ്രൊഫഷണൽ അപ്രോച്ച് ആകും ഇവരുടേത് ?.  മുന്നേ കലപില കൂട്ടിയ ആളുകൾക്ക്  സ്വയം ന്യായീകരിക്കാൻ ശ്രമിക്കുക എന്ന കര്യമല്ലാതെ മറ്റൊന്നും ചെയ്യാനില്ല. വിവേകവും വൈകാരികതയും കൈകാര്യം ചെയ്യാൻ പഠിച്ചില്ലെങ്കിൽ മാനുഷിക മൂല്യങ്ങൾ തകർന്നു തരിപ്പണമായി പോകുമെന്നതിൽ സംശയമില്ല. ലേഡീസ്, I respect you for your real feminist approach and coherent understanding'.

WOMEN

ഇതാണ് ആ കുറിപ്പ്. ശരിക്കും ഇഷ്ടപ്പെടുന്ന സ്ത്രീ യുടെ പ്രത്യേകതയാണ് ഈ കുറിപ്പിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇതുപോലെയാണ് പലർക്കും സ്ത്രീകളോടുള്ള ഇഷ്ടം. അത് വ്യത്യസ്തവും വിഭിന്നവുമായിരിക്കും എന്നു മാത്രം. നമ്മൾ കൃത്രിമമായി ഉണ്ടാക്കി നേടാവുന്നതല്ല സ്നേഹവും ബഹുമാനവും ഇഷ്ടവും ഒക്കെ. അത് സ്വഭാവികമായും ഉള്ളിൽ നിന്നും വരുന്ന പ്രക്രിയയിലൂടെ നേടേണ്ടതാണ്. ഇത് സ്ത്രീകളും മനസ്സിലാക്കുക.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia