Controlling Anger | നിങ്ങൾ ദേഷ്യക്കാരനാണോ? സ്വയം നിയന്ത്രിക്കാം, ചില വഴികൾ ഇതാ!
Feb 2, 2024, 14:43 IST
/ മിൻ്റാ സോണി
(KVARTHA) പ്രശ്നങ്ങളും വിഷമതകളും ജീവിതത്തിന്‍റെ ഭാഗമാണെന്ന തിരച്ചറിവാണ് നല്ലൊരു ജീവിതത്തിന് പ്രധാനമായി വേണ്ടത്. പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാതെ അത് നേരിടാനുള്ള മനഃശക്തി നേടിയെടുക്കണം. അതിന് ആദ്യം വേണ്ടത് നമ്മളിലെ ദേഷ്യത്തെ ഇല്ലാതാക്കുക എന്നതാണ്. ദേഷ്യം നിയന്ത്രിക്കുന്നത് ശാരീരിക, മാനസിക ആരോഗ്യത്തിന് പ്രധാനമാണ്. ദേഷ്യം സമാധാനമല്ല, പ്രശ്നമാണ് എന്നു മനസിലാക്കുക. സമ്മർദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ ഒക്കെ ദേഷ്യത്തിന്റെ അനന്തരഫലങ്ങളാണ്. നമ്മുടെ മാനസികാരോഗ്യത്തെ ഇത് മോശമായി സ്വാധീനിക്കുകയും നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുകയും ചെയ്യും. ദേഷ്യം എങ്ങനെ കുറയ്ക്കാം. ഇല്ലെങ്കിൽ എങ്ങനെ പരിഹരിക്കാം. അതിനുള്ള ചില മാർഗങ്ങൾ ഇതാ.
മറ്റുള്ളവരുടെ കാര്യങ്ങൾ മാത്രം നോക്കി നടക്കുന്നവരിൽ ദേഷ്യം വളരെ കൂടുതലാണ്. ദിവസത്തിൽ കുറച്ചു സമയമെങ്കിലും അവനവന്റെ കാര്യങ്ങൾക്ക് മുൻതൂക്കം കൊടുത്ത് ജീവിക്കാൻ ശ്രമിച്ചാൽ തന്നെ ദേഷ്യം ഒരുപരിധി വരെ അകറ്റാവുന്നതാണ്. നാം നമ്മളെ തന്നെ ശ്രദ്ധിക്കാതെ പോവുന്നതാണ് വലിയൊരു ശതമാനം ആളുകളിലെയും ദേഷ്യത്തിന്റെ പ്രധാന കാരണം. അതുകൊണ്ട് കുറച്ചു സമയമെങ്കിലും അവനവനായി ഒന്ന് ജീവിക്കുക. ആരോഗ്യമെന്നത് മനസ്സിന്‍റെയും ശരീരത്തിന്‍റെയും കൂടി ആരോഗ്യമാണ്. 'മാനസികാരോഗ്യം ശാരീരികാരോഗ്യത്തിന്‍റെ അവിഭാജ്യ ഘടകമാണ്. മാനസികാരോഗ്യമില്ലെങ്കില്‍ ആരോഗ്യമുണ്ടെന്ന് പറയാനാവില്ല.
(കൗൺസിലിംഗ് സൈകോളജിസ്റ്റാണ് ലേഖകൻ)
< !- START disable copy paste -->

* ദേഷ്യം അകറ്റാൻ കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം. മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ ഉണ്ടാക്കുക, നല്ലതും ചീത്തയുമായ വികാരങ്ങളെ നിയന്ത്രിക്കുക തുടങ്ങിയവ ഒക്കെ ദേഷ്യം ഇല്ലാത്ത മനസികാരോഗ്യത്തിന്‍റെ ലക്ഷണങ്ങളാണ്.
* മദ്യപാനം, പുകവലി, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ അമിത ഉപയോഗം മാനസികവും ശാരീരികവുമായ ആരോഗ്യം നശിപ്പിക്കുകയും ദേഷ്യവും ആശ്രിതത്വവും പോലെയുള്ളവ നമ്മളിൽ വർധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ലഹരിപദാർത്ഥങ്ങളിൽ നിന്നുള്ള മോചനം ദേഷ്യം കുറച്ച് മാനസികാരോഗ്യം നേടുന്നതിനുള്ള മാർഗ്ഗമാണ്.
* പുതിയ കഴിവുകൾ അല്ലെങ്കിൽ ഹോബികൾ കണ്ടെത്തുക. അതുവഴി നമ്മുടെ മനസ് എല്ലായ്പ്പോഴും നല്ല രീതിയിൽ പ്രവർത്തിക്കുകയും, ദേഷ്യം അകറ്റി മാനസിക ഉല്ലാസം നൽകുകയും ചെയ്യുന്നു.
* പതിവായി വ്യായാമം ചെയ്യുക. ആഴ്ചയിൽ 150 മിനിറ്റ് മിതമായ വ്യായാമം ചെയ്യുന്ന ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ദേഷ്യവും മാനസികാരോഗ്യ പ്രശ്ങ്ങളും കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
* നല്ല പോലെ ഉറങ്ങുക. എല്ലാ ദിവസവും മനസ്സിനും ശരീരത്തിനും വിശ്രമം നൽകുന്നതിന് ശരിയായ ഉറക്കം ഉറപ്പു വരുത്തേണ്ടതാണ്. വേണ്ടത്ര ഉറക്കം ഇല്ലാത്തത് മാനസിക സമ്മർദത്തിന് കാരണമാകുന്നു. ഒപ്പം നമ്മളിൽ ദേഷ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
* ദേഷ്യം അകറ്റാൻ തലച്ചോറിന്‍റെ ആരോഗ്യം നിലനിർത്തേണ്ടത് പ്രധാന ആവശ്യമാണ്. മാംസാഹാരം കുറച്ച് പച്ചക്കറികൾ, പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃത ആഹാരം ശീലമാക്കുക. പോഷകാഹാരക്കുറവ് ദേഷ്യം വിഷാദം, ക്ഷീണം, ഓർമക്കുറവ്, തുടങ്ങിയ മാനസിക രോഗങ്ങളെ വിളിച്ചു വരുത്തുന്നു.
* യോഗ, മെഡിറ്റേഷന്‍ എന്നിവ ദേഷ്യം നിയന്ത്രിക്കുവാന്‍ സഹായിക്കും. ടെന്‍ഷന്‍ കുറയ്ക്കാനും ദേഷ്യം അകറ്റാനും ചിരി ക്ലബുകളില്‍ ചേരുന്നതും കോമഡി സിനിമകൾ കാണുന്നതും ഹാസ്യാത്മകമായ പുസ്തകങ്ങൾ വായിക്കുന്നതും നല്ലതാണ്. കൂടാതെ മറ്റുള്ളവരുമായി എപ്പോഴും നല്ല ബന്ധം സൂക്ഷിക്കുവാന്‍ ശ്രമിക്കുക. പ്രശ്നങ്ങള്‍ പങ്കുവെയ്ക്കുവാന്‍ കഴിയുന്ന സുഹൃത്തുക്കളും ബന്ധുക്കളും എപ്പോഴും സഹായകമായിരിക്കും. നിങ്ങളുടെ പ്രശ്നങ്ങള്‍ മറ്റുള്ളവരോട് പറയുന്നത് പോലെ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ക്ക് ചെവി കൊടുക്കാനും കഴിയണം.

* പുതിയ കാര്യങ്ങള്‍ പഠിക്കുവാനുള്ള ഒരു മനസുണ്ടാക്കിയെടുക്കുക. പുതിയ കാര്യങ്ങളിലേക്ക് ശ്രദ്ധിക്കുന്നത് ഒരു പരിധി വരെ പ്രശ്നങ്ങളും വിഷമങ്ങളും മറക്കുവാനും ദേഷ്യം കുറയ്ക്കുവാനും സഹായിക്കും. ഒഴിവുസമയം വെറുതെയിരിക്കാതെ ഇഷ്ടമുള്ള ഹോബികള്‍ക്കായി നീക്കി വയ്ക്കാം. വെറുതേ ഇരിക്കുന്നത് ഒരു പരിധി വരെ പ്രശ്നങ്ങളുണ്ടാക്കുവാനും അതുവഴി ദേഷ്യം നമ്മളിൽ ഉടലെടുക്കാനും കാരണമാകും. മറ്റുള്ളവരുടെ തെറ്റുകള്‍ പൊറുക്കാന്‍ പഠിക്കുക. നിസാരകാര്യങ്ങള്‍ക്ക് മറ്റുള്ളവരോട് ദേഷ്യപ്പെടുകയോ അവരോടുള്ള ദേഷ്യം ഉള്ളില്‍ വെച്ചു കൊണ്ടിരിക്കുകയോ ചെയ്യരുത്. ഇത് നമ്മുടെ മാനസിക നിലയെത്തന്നെയാണ് പരോക്ഷമായി ബാധിക്കുക. നഷ്ടവും നമുക്കും നമ്മുടെ ജീവിതത്തിനും തന്നെ.
* കടുത്ത മാനസിക സമ്മർദം, ദേഷ്യം എന്നിവയ്ക്ക് അടിമപ്പെട്ടിരിക്കുന്നുവെങ്കിൽ വൈകാതെ തന്നെ ഇതുസംബന്ധിച്ച വിദഗ്ധരെ കണ്ട് ഉപദേശം തേടാനുള്ള മനസ്സ് ഉണ്ടാക്കി എടുക്കുകയെന്നതാണ് ഭാവി ജീവിതത്തിന് വളരെ നല്ലത്. ഓർക്കുക. ഇതുപോലെയുള്ള ഘട്ടത്തിൽ നിൽക്കുന്നവർ ചികിത്സ ലഭ്യമാകാതെ അവഗണിക്കപ്പെടുന്നതും അറിവില്ലായ്മ മൂലമാണെന്ന് തിരിച്ചറിയുക.
* കടുത്ത മാനസിക സമ്മർദം, ദേഷ്യം എന്നിവയ്ക്ക് അടിമപ്പെട്ടിരിക്കുന്നുവെങ്കിൽ വൈകാതെ തന്നെ ഇതുസംബന്ധിച്ച വിദഗ്ധരെ കണ്ട് ഉപദേശം തേടാനുള്ള മനസ്സ് ഉണ്ടാക്കി എടുക്കുകയെന്നതാണ് ഭാവി ജീവിതത്തിന് വളരെ നല്ലത്. ഓർക്കുക. ഇതുപോലെയുള്ള ഘട്ടത്തിൽ നിൽക്കുന്നവർ ചികിത്സ ലഭ്യമാകാതെ അവഗണിക്കപ്പെടുന്നതും അറിവില്ലായ്മ മൂലമാണെന്ന് തിരിച്ചറിയുക.
മറ്റുള്ളവരുടെ കാര്യങ്ങൾ മാത്രം നോക്കി നടക്കുന്നവരിൽ ദേഷ്യം വളരെ കൂടുതലാണ്. ദിവസത്തിൽ കുറച്ചു സമയമെങ്കിലും അവനവന്റെ കാര്യങ്ങൾക്ക് മുൻതൂക്കം കൊടുത്ത് ജീവിക്കാൻ ശ്രമിച്ചാൽ തന്നെ ദേഷ്യം ഒരുപരിധി വരെ അകറ്റാവുന്നതാണ്. നാം നമ്മളെ തന്നെ ശ്രദ്ധിക്കാതെ പോവുന്നതാണ് വലിയൊരു ശതമാനം ആളുകളിലെയും ദേഷ്യത്തിന്റെ പ്രധാന കാരണം. അതുകൊണ്ട് കുറച്ചു സമയമെങ്കിലും അവനവനായി ഒന്ന് ജീവിക്കുക. ആരോഗ്യമെന്നത് മനസ്സിന്‍റെയും ശരീരത്തിന്‍റെയും കൂടി ആരോഗ്യമാണ്. 'മാനസികാരോഗ്യം ശാരീരികാരോഗ്യത്തിന്‍റെ അവിഭാജ്യ ഘടകമാണ്. മാനസികാരോഗ്യമില്ലെങ്കില്‍ ആരോഗ്യമുണ്ടെന്ന് പറയാനാവില്ല.
(കൗൺസിലിംഗ് സൈകോളജിസ്റ്റാണ് ലേഖകൻ)
Keywords: Article, Controlling Anger, Health, Tips, Hobbies, Daily Exercise, Vegitables, Froots, Nuts, How to Control Anger? Tips to Help You Stay Calm
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.