Smart Work | 'ഹാർഡ് വർക്ക്' ഇനി പഴഞ്ചൻ, വിദ്യാർഥികൾ മാറണം സ്മാർട്ട് വർക്കിലേക്ക് 

 
Smart Work
Smart Work

Image Generated by: Meta AI

ഒരാളുടെ വൈദഗ്ധ്യവും അറിവും ഒറ്റ ദിവസം കൊണ്ട് നേടിയതല്ല. അത് നീണ്ട കാലത്തെ അനുഭവസമ്പത്തിന്റെയാണ്, നിരന്തരമായ പരിശീലനത്തിന്റെയും പരീക്ഷണങ്ങളുടെയും കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും ഫലങ്ങളാണ്.

മിൻ്റാ സോണി

(KVARTHA) ഒരു കാലത്ത് കഠിനാധ്വാനത്തിന് (Hard work) ആയിരുന്നു പലരും പ്രാധാന്യം നൽകിയിരുന്നത്. വളരെ കഷ്ടപ്പെട്ട് പഠിച്ച് വിജയിക്കണമെന്നാണ് (Success) വിദ്യാർത്ഥികളുടെ (Students) മാതാപിതാക്കൾ (Parents) പോലും മക്കളെ ഉപദേശിച്ചിരുന്നത്. പലരും വിചാരിച്ചിരുന്നത് ഹാർഡ് വർക്കിലൂടെ മാത്രമേ വിജയം വരിക്കാൻ സാധിക്കു എന്നാണ്. അപ്പോഴോന്നും ഇവിടെ സ്മാർട്ട് വർക്കിൻ്റെ (Smart Work) പ്രാധാന്യം മനസ്സിലാക്കിയിരുന്നില്ല. എന്നാൽ അതേ, സമയം പരിഷ്‌കൃത രാജ്യങ്ങളിലൊക്കെ ഹാർഡ് വർക്ക് എന്ന ചിന്തമാറ്റി സ്മാർട്ട് വർക്ക് തുടങ്ങി കഴിഞ്ഞിരുന്നു. 
 

Smart Work

എന്ത് തൊഴിലും (Job) വിദഗ്ധമായി പഠിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്ത് ഉയർന്ന വരുമാനം ഉണ്ടാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. അതായത് വളരെ കഷ്ടപ്പെട്ട് ഒരു ദിവസം ജോലി ചെയ്തു സമ്പാദിക്കുന്നത് ഒരു മണിക്കുർ കൊണ്ട് ചെയ്ത് ആ വരുമാനം (Income) സ്വന്തമാക്കുക എന്ന് സാരം. ശേഷം ബാക്കിയുള്ള സമയങ്ങളിൽ ഇതേ ജോലി ചെയ്ത് കൂടുതൽ വരുമാനം കരസ്ഥമാക്കുകയും ചെയ്യാം. അതാണ് ഇവിടെയും കഴിവുള്ളവർ ഇപ്പോൾ പിന്തുടർന്നു വരുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു കഥയാണ് (Story) ഇനി പറയുന്നത്. 

ഒരു ഭീമൻ കപ്പലിന്റെ എൻജിൻ (Ship's Engine) തകരാറിലായതിനാൽ ആർക്കും അത് നന്നാക്കാൻ കഴിഞ്ഞില്ല, അതിനാൽ അവർ 30 വർഷത്തിലേറെ പരിചയമുള്ള ഒരു മെക്കാനിക്കൽ എൻജിനീയറുടെ സഹായം തേടി. അയാൾ കുറേ സമയമെടുത്ത് എൻജിൻ  മുകളിൽ നിന്ന് താഴേക്ക് വളരെ ശ്രദ്ധാപൂർവം പരിശോധിച്ചു.
എല്ലാം പരിശോധിച്ചതിന് ശേഷം എൻജിനീയർ തന്റെ ബാഗ് തുറന്ന് ഒരു ചെറിയ ചുറ്റിക പുറത്തെടുത്തു. ശേഷം അയാൾ കപ്പലിന്റെ എൻജിനിൽ ഒരു പ്രത്യേക ഇടത്ത് ആ ചുറ്റിക കൊണ്ട് പതുക്കെ ഒന്ന് തട്ടി. പിന്നെ എൻജിൻ ഓൺ ചെയ്തു. അത്ഭുതം, അത്  വീണ്ടും പഴയത് പോലെ വർക്ക് ചെയ്തു തുടങ്ങി. 

ഒരാഴ്ച കഴിഞ്ഞ് എൻജിനീയറുടെ ഒരു ബിൽ കപ്പൽ ഉടമയ്ക്ക് ലഭിച്ചു. ആ ,കപ്പൽ നന്നാക്കിയതിനുള്ള ആകെ ചെലവ് 20,000.. ഡോളർ എന്നായിരുന്നു ബിൽ (ഇന്ത്യൻ രൂപയിൽ ഏകദേശം 1640000). ബിൽ കണ്ട ഉടമ ദേഷ്യപ്പെട്ടു, 'ഇത്രയും പണമോ. അതിന് മാത്രം നിങ്ങൾ ഒന്നും ചെയ്തില്ലല്ലോ. ഒരു ചുറ്റിക എടുത്ത് എൻജിനിൽ വെറുതെ ഒന്ന് മുട്ടിയതല്ലേ ഉള്ളൂ. ഞങ്ങൾക്ക് വിശദമായ ബിൽ തരൂ. എന്നിട്ട് പരിഗണിക്കാം'. എൻജിനീയർ ബിൽ മാറ്റി നൽകി. അതിൽ പറഞ്ഞത്, ചുറ്റിക ഉപയോഗിച്ച് എൻജിനിൽ മുട്ടിയതിന് - 2 ഡോളർ, എവിടെ തട്ടണമെന്നും എത്ര തട്ടണമെന്നും പരിശോധിച്ചതിന് - 19,998 ഡോളർ! 

ഒരാളുടെ വൈദഗ്ധ്യവും  അറിവും ഒറ്റ ദിവസം കൊണ്ട് നേടിയതല്ല. അത് നീണ്ട കാലത്തെ അനുഭവ സമ്പത്തിന്റെയാണ്. അത് നിരന്തരമായ പരിശീലനത്തിന്റെയും പരീക്ഷണങ്ങളുടെയും കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും ഫലങ്ങളാണ്. ഒരാൾ 30 മിനിറ്റിനുള്ളിൽ ഒരു ജോലി ചെയ്യുന്നുവെങ്കിൽ, അത് 30 മിനിറ്റിനുള്ളിൽ എങ്ങനെ ചെയ്യണമെന്ന് പഠിക്കാൻ 20 വർഷം ചിലവഴിച്ചതുകൊണ്ടാണ്. നാം പ്രതിഫലം നൽകേണ്ടത് അത് കൂടി ചേർത്താണ്. ഇപ്പോൾ മനസിലായില്ലേ സ്മാർട്ട് വർക്കിൻ്റെ പ്രാധാന്യം. 

ഇനിയുള്ള കാലം ഹാർഡ് വർക്കിലൂടെയല്ല, സ്മാർട്ട് വർക്കിലൂടെയെ ഉയർന്ന വരുമാനം നേടാൻ സാധിക്കുകയുള്ളു. ആ രീതിയിലേക്കാണ് നമ്മുടെ കുട്ടികൾ പരിശീലിക്കേണ്ടത്. ബുദ്ധിയുള്ളവർ ഇന്ന് പിന്തുടരുന്ന രീതിയും അത് തന്നെയാണ്. അതുകൊണ്ട് നമുക്ക് ഇനി ഇവിടെ സ്മാർട്ട് വർക്കിനെ പ്രോത്സാഹിപ്പിക്കാം. ആ രീതിയിൽ പുതിയ തലമുറ ഉന്നതിയിലെത്തി ഉയർന്ന വരുമാനം നേടട്ടെ.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia