'ശ്രീപത്മനാഭന്റെ നാലു ചക്രം വാങ്ങണം' പണ്ടു കാലത്ത് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുന്നതിന് ഏറെ ആഗ്രഹിക്കുന്നവര്‍ പറഞ്ഞിരുന്ന ചൊല്ലാണിത്. വളരെ കുറഞ്ഞ പ്രതിഫലം മാത്രം ലഭിച്ചിരുന്ന അക്കാലത്തും സര്‍ക്കാര്‍ സര്‍വീസ് അന്തസ്സിന്റെ പ്രതീകമായി കണക്കാക്കപ്പെട്ടിരുന്നു. കാലങ്ങളേറെ കടന്നുപോയി. ഒട്ടേറെ സമരമുഖങ്ങളില്‍ നിന്ന് നേടിയെടുത്ത ആനൂകൂല്യങ്ങളുടെ പ്രളയത്തില്‍ സര്‍ക്കാര്‍ ജോലി് തരക്കേടില്ലാത്ത വരുമാന മാര്‍ഗ്ഗമായി മാറി. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആശങ്കപ്പെടുകയാണ്. ഏറെ സമരങ്ങള്‍ ചെയ്ത് നേടിയ, കാലങ്ങളായി ആസ്വദിച്ചുവരുന്ന ആനൂകൂല്യങ്ങള്‍ നഷ്ടപ്പെടുകയാണോ എന്നൊരു ആശങ്ക സര്‍ക്കാര്‍ ജീവനക്കാരെ പിടികൂടിയിട്ടുണ്ട്. അടുത്തവര്‍ഷം മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ പെന്ഷന് വിഹിതമായി ശമ്പളത്തില്‍ നിന്നു ഒരു തുക നല്‍കണം എന്നു സംസ്ഥാന സര്‍ക്കാര്‍ നിയമം പാസ്സാക്കി. കേന്ദ്രസര്‍ക്കാര്‍ പെന്ഷന് സംബന്ധിച്ചുള്ള ബില്‍ പാസ്സാക്കാനിരിക്കെയാണ് ഇത്. പങ്കാളിത്ത പെന്ഷന് ഏര്‍പ്പെടുത്തിയതിലൂടെ ഏറെ വിവാദം സൃഷ്ടിച്ച ഒരു തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ പോലും പങ്കാളിത്ത പെന്‍ഷനെതിരെ സമരമുഖത്തായിരുന്നു. എന്താണ് പെന്ഷന് പങ്കാളിത്തം? എന്തു കൊണ്ടു സര്‍ക്കാര്‍ ജീവനക്കാര്‍ അതിനെ എതിര്‍ക്കുന്നു? ഈ ചോദ്യങ്ങള്‍ക്കുത്തരം തേടി ഒരന്വേഷണമാണീ കുറിപ്പ്.
ഈ പതിനാറാം തീയതി തിരുവനന്തപുരത്ത് സംസ്ഥാന ജീവനക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്യുന്നതു വരെ യു.ഡി.എഫ് അനുകൂല സംഘടനകളും പങ്കാളിത്ത പെന്ഷന് എതിരായിരുന്നു. ഇരുപത്തിയൊന്നാം തീയതി മറ്റു സംഘടനകള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പണിമുടക്കില്‍ പങ്കുചേരാന്‍ തീരുമാനമെടുക്കുകയും പങ്കാളിത്ത പെന്‍ഷനെക്കുറിച്ച് കടുത്ത ആശങ്കള്‍ പങ്കുവെക്കുകയും ചെയ്തു എന്‍.ജി.ഒ.അസോസിയേഷന്. അവരുടെ എതിര്വാദമുഖങ്ങളെക്കുറിച്ചു ആദ്യം പറയാം. ഇതുവരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിയില്‍ നിന്നു വിരമിച്ചാല്‍ തുടര്‍ജീവിതം കഴിക്കുവാന്‍ പെന്ഷന് നല്‍കിയത് സര്‍ക്കാര്‍ സ്വന്തമായി സ്വരൂപിച്ച ഫണ്ടില്‍ നിന്നു തുക കണ്ടെത്തിയിട്ടായിരുന്നു. അതായത് ജീവനക്കാര്‍ ഒരു നയാപൈസ പോലൂം നിക്ഷേപിക്കാത്ത തുകയില്‍ നിന്നാണ് അവര്‍ക്ക് പെന്ഷന് ലഭിച്ചിരുന്നത്. പെന്ഷന് പറ്റുന്ന വ്യക്തി മരണമടഞ്ഞാല്‍ ആശ്രിതരായ ഭാര്യക്കോ ഭര്‍ത്താവിനോ തുടര്‍ന്നും പെന്ഷന് ലഭിക്കും. വിവാഹം കഴിയാത്ത പെണ്മക്കള്ക്കും പെന്ഷന് ലഭിക്കും. 2013 മുതല്‍ സ്ഥിതി അങ്ങിനെയാവില്ല. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഒരാളുടെ ശമ്പളത്തില്‍ നിന്ന് പത്തു ശതമാനം തുക പെന്ഷന് ഫണ്ടിലേക്കു പോകും. അത്രയും തുക സര്‍ക്കാര്‍ വിഹിതമായും ആ ഫണ്ടില്‍ നിക്ഷേപിക്കും. ജീവനക്കാരന് പിരിയുമ്പോള്‍ അതിന്റെ അറുപതു ശതമാനം തുക കൂട്ടുപലിശ സഹിതം അയാള്‍ക്ക് അപ്പോള്‍ തന്നെ കൊടുക്കും.
യഥാര്‍ഥത്തില്‍ പ്രശ്നം തുടങ്ങുന്നതു ഇവിടെ വെച്ചാണ്. ബാക്കി നാല്പതു ശതമാനം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചാണ് ജീവനക്കാര്‍ പ്രധാനമായും ആശങ്കപ്പെടുന്നത്. നാല്പതു ശതമാനം തുക ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചു അതിന്റെ ലാഭവിഹിതം കൊണ്ട് പെന്ഷന് നല്‍കുമെന്നാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ പങ്കാളിത്ത പെന്‍ഷനെ എതിര്ത്തിരുന്നതിലെ ഒരു പ്രധാന സംഗതി ഇതാണെന്നു സര്‍ക്കാര്‍ അനുകൂല സംഘടനയായ എന്‍.ജി.ഒ.അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.അബ്ദുല്‍ റസാഖ് കെ.വാര്‍ത്തയോടു പറഞ്ഞു. ഷെയര്‍മാര്‍ക്കറ്റ് ഒരു ചൂതാട്ടമാണ്. അതില്‍ സ്വാഭാവിക വളര്‍ച്ച ഉണ്ടാകുമെന്നു സര്‍ക്കാരിനെന്നല്ല ആര്‍ക്കും ഉറപ്പിച്ചു പറയാനാവില്ല. പെന്ഷന് ഫണ്ടിലെ തുക കൊണ്ടുവാങ്ങിയ ഓഹരിയുടെ മൂല്യം കുറഞ്ഞു പോയാല്‍ പിന്നെ സര്‍ക്കാര്‍ എവിടെ നിന്നെടുത്തു പെന്ഷന് നല്‍കും. പി.എഫ് പലിശ പോലും ഈ ഫണ്ടിന് ഉറപ്പാക്കാനാവില്ലല്ലോ. ഭാവിയില്‍ പെന്ഷന് കിട്ടില്ലെന്നു ആശങ്ക ഉളവാക്കുന്ന വ്യവസ്ഥയാണിത്. നാളിതുവരെ സര്‍ക്കാര്‍ ജീവനക്കാരനുണ്ടായിരുന്ന സുരക്ഷിതത്വം ഇതോടെ ഇല്ലാതായി. സര്‍ക്കാര്‍ ജോലിയോടുള്ള ആകര്‍ഷണവും ഇല്ലാതാക്കുന്ന നടപടിയാണിത്. അബ്ദുല്‍ റസാഖ് പറഞ്ഞു.
ജനങ്ങളെ ബാധിക്കുന്ന ഒരു പരിഷ്കരണം ജനങ്ങളുമായി കൂടിയാലോചിച്ച് നടപ്പിലാക്കുന്നതാണ് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ മര്യാദയും ഭൂഷണവും. എന്നാല്‍ നിലവിലുള്ള പെന്ഷന് സമ്പ്രദായം മുഴുവന്‍ അടിമുടി പരിഷ്കരിച്ചു കൊണ്ടുള്ള നിയമം നടപ്പിലാക്കുന്നതിനു മുമ്പ് അതുമായി ബന്ധപ്പെട്ടവരുമായും സംഘടനകളുമായും കൂടിയാലോചിച്ച് ആശങ്കകള്‍ ദൂരീകരിക്കേണ്ടതുണ്ട്. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, അടുത്ത ഏപ്രിലില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമം ജീവനക്കാരുമായി ചര്‍ച്ച ചെയ്യാതെ പെട്ടെന്ന് നിയമമാക്കി പത്രസമ്മേളത്തിലൂടെ അറിയിച്ച സര്‍ക്കാര്‍ നടപടി അപലപനീയമാണ്. ജീവനക്കാരുമായി ചര്‍ച്ച ചെയ്ത് അവരുടെ ആശങ്കകള്‍ ദൂരീകരിക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതാണെന്നു അബ്ദുല്‍ റസാഖ് ചൂണ്ടിക്കാട്ടി. വാസ്തവത്തില്‍ ഈ യു.ഡി.എഫ് സര്‍ക്കാരിനെ ഏതെങ്കിലും തരത്തില്‍ സാമ്പത്തികമായി ബാധിക്കുന്ന വിഷയമല്ല ഇപ്പോള്‍ ഏര്‍പ്പെടുത്തിയ പങ്കാളിത്ത പെന്ഷന്. അടുത്ത സാമ്പത്തിക വര്‍ഷം നിലവില്‍ വരുന്ന നിയമം ഏതാണ്ട് ഇരുപത്തഞ്ചു വര്‍ഷം കഴിഞ്ഞുള്ള സര്‍ക്കാരിനെ മാത്രമേ ഏതെങ്കിലും തരത്തില്‍ ബാധിക്കുകയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു.
സര്‍ക്കാര്‍ ജോലിയെ സംബന്ധിച്ച ഉദ്യോഗാര്‍ഥികളുടെ ആകര്‍ഷണീയതയും പ്രതീക്ഷയും അപ്പാടെ ഇല്ലാതാക്കുന്ന നടപടികളുടെ ഭാഗമാണ് പങ്കാളിത്ത പെന്ഷന് എന്നും എന്‍.ജി.ഒ.അസോസിയേഷന് പ്രസിഡന്റ് പറഞ്ഞു. ഇരുപത്തിയഞ്ചു വര്‍ഷം കഴിഞ്ഞ് പെന്ഷന് ഉണ്ടാവുമോ എന്നു പോലും ആശങ്കയുളവാക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഓഹരി കമ്പോളത്തിലെ ചൂതാട്ടത്തില്‍ നിക്ഷേപിക്കപ്പെടുന്ന പെന്ഷന് വിഹിതം നഷ്ടപ്പെട്ടാല്‍ പിന്നെ പെന്ഷന് എവിടെ നിന്നെടുത്തു കൊടുക്കൂം. ശമ്പള കമ്മീഷന്റെ ഭാഗമായുണ്ടാവുന്ന പെന്ഷന് കമ്മീഷനും ഇതോടൊപ്പം ഉണ്ടാവില്ലെന്നാണ് ആശങ്കപ്പെടേണ്ടത്. മാത്രവുമല്ല, കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പെന്ഷന് ഫണ്ട് റെഗുലേഷന് ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ബില്ലിനെക്കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ അതിനെയും കവച്ചു വെച്ച് ധൃതിപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്തിനെന്നു വ്യക്തമാക്കണം. നേരത്തെ അബ്ദുല്‍ റസാഖ് കെവാര്‍ത്തയോടു പറഞ്ഞിരുന്നത് ഇതായിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവരുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയോടെ എന്‍.ജി.ഒ.അസോസിയേഷന്റെ നിലപാടു മാറി. പങ്കാളിത്ത പെന്ഷന് സംബന്ധിച്ചുണ്ടായ ആശങ്കകളെല്ലാം ദൂരീകരിക്കപ്പെട്ടു എന്നാണ് അബ്ദുല്‍ റസാഖ് പറയുന്നത്.
ഇപ്പോള്‍ പങ്കാളിത്ത പെന്‍ഷനു അനുകൂലമായി അദ്ദേഹം നിരത്തുന്ന വാദങ്ങള്‍ ഇവയാണ്. കേന്ദ്രസര്‍ക്കാരിന്റെ ബില്‍ പാസ്സാകുന്നതോടെ പങ്കാളിത്ത പെന്ഷന് എന്ന വ്യവസ്ഥയില്‍ നിന്ന് കേരളത്തിനു മാത്രമായി ഒഴിഞ്ഞു നില്‍ക്കാനാവില്ല. മാത്രമല്ല, പങ്കാളിത്ത പെന്ഷന് വഴി പെന്ഷന് ഫണ്ടിലേക്ക് കൂടുതല്‍ പണം എത്തുന്നതിനാല്‍ ജീവനക്കാര്‍ക്ക് പിരിയുമ്പോള്‍ നല്കുന്ന അറുപതു ശതമാനം തുക ഇപ്പോള്‍ ലഭിക്കുന്ന വിഹിതത്തേക്കാള്‍ കൂടുതലായിരിക്കും. തുടര്പെന്ഷന് ലഭിക്കേണ്ട തുക ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കുന്നതായിരുന്നു എന്‍.ജി.ഒ. അസോസിയേഷന്റെ പ്രധാന എതിര്‍പ്പിനു കാരണം. എന്നാല്‍ അങ്ങിനെ ചെയ്യില്ലെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ബോണ്ട്, വാണിജ്യ ബാങ്കുകള്‍, ഓഹരി വിപണി എന്നിവിടങ്ങളില്‍ എവിടെ നിക്ഷേപിക്കണമെന്നു ജീവനക്കാരനു നിശ്ചിയിക്കാനുള്ള അവസരവുമുണ്ട്. അതോടെ ആ പ്രശ്നവും പരിഹരിക്കപ്പെട്ടതായി അബ്ദുല്‍ റസാഖ് പറഞ്ഞു.
സര്‍വീസിലിരിക്കെ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. ആശ്രിതര്‍ ജോലിക്ക് അപേക്ഷിച്ച കാലം മുതല്‍ ജോലി ലഭിക്കുന്ന കാലം വരെ മരണപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരനു അവസാനം ലഭിച്ച ശമ്പളം മുഴുവന്‍ ലഭ്യമാക്കുമെന്ന പുതിയ വ്യവസ്ഥ കൂടി ഉണ്ടായെന്നത് ആശ്വാസപ്രദമാണെന്നും അബ്ദുല്‍ റസാഖ് ചൂണ്ടിക്കാട്ടി.
എന്നാല്‍ പങ്കാളിത്ത പെന്‍ഷനെ എന്തു വില കൊടുത്തും എതിര്‍ക്കുമെന്നു തന്നെയാണ് എന്‍.ജി.ഒ.യൂനിയന്‍ അടക്കമുള്ള മറ്റു സര്‍വീസ് സംഘടനകളുടെ നിലപാട്. നാളിതു വരെയായി അനുഭവിച്ചു പോരുന്ന ആനുകൂല്യം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നു തന്നെയാണ് അവര്‍ പറയുന്നത്.
ഏറെ ആശങ്കയോടെ മാത്രമേ പങ്കാളിത്ത പെന്‍ഷനെ കാണാന്‍ കഴിയൂ എന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ് ടി.പി.കുഞ്ഞിക്കണ്ണന് പറയുന്നത്. ഏറെ ധൃതിപിടിച്ചും ജീവനക്കാരുമായി ആലോചിക്കാതെയും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പങ്കാളിത്ത പെന്‍ഷനെക്കുറിച്ചു സര്‍ക്കാരിനു തന്നെ വ്യക്തതയില്ലെന്നാണ് ഗവണ്മെന്റ് ഉത്തരവില്‍ നിന്നു മനസില്ലാകുന്നത്. ഏറെ എതിര്പ്പുകളുയര്ത്തുന്ന കേന്ദ്രസര്‍ക്കാര്‍ ബില്ലിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്ത പെന്ഷന് നടപ്പാക്കുന്നത്. ഒരു സ്വകാര്യ ഏജന്‍സിയെയാണ് ഇതിന്റെ നടത്തിപ്പ് ഏല്പിക്കാനിരിക്കുന്നതെന്നതും ആശാവഹമല്ല. കൂടാതെ 2002 മുതല്‍ മുന്‍കാല പ്രാബല്യവും വരുമെന്ന ഭയം ഉണ്ട്. ഈ സാഹചര്യങ്ങളില്‍ പങ്കാളിത്ത പെന്‍ഷനെതിരെ പ്രക്ഷോഭം നടത്തേണ്ടതുണ്ട്. ഇടതു പക്ഷ സംഘടനകളുടെ നിലപാട് കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ വിശദീകരിച്ചു.
-ജെഫ്രി റെജിനോള്‍ഡ്.എം
Summary: Kerala Government reformed pension system as contributory pension scheme. All the Service organisations including N.G.O. Association were agitated against this scheme. But after the discussion with Chief Minister N.G.O.association changed their attitude towards the cotnributory pension. According to Mr.Abdul Razak, N.G.O.Assossiation state president it is inevitable to implement contibutory pension as central government is determind to implement the same. But the opposition - led unions stand firm against this scheme. They demending government guarantee for pensions and expressing apprehension that employees would lose dearness allowance and family pension. They called for a strike on 21 st of this month.
Keywords: Contributory Pension, Protest, Talks failed, Strike on August 21

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.