Movie Review | ഗോളം, മികച്ചൊരു ക്രൈം ത്രില്ലർ 

 
Golam, Perfect crime thriller 


നായക നടൻ ആയ  രഞ്ജിത് സജീവ്   തന്നെയാണ്  ഈ സിനിമയിൽ തകർത്തത്. വളരെ  രസകരമായിട്ടാണ് ഇതിലെ കഥാപാത്രം അദ്ദേഹം ചെയ്തിരിക്കുന്നത്

കെ ആർ ജോസഫ് 

(KVARTHA) സംജാദ് സംവിധാനം ചെയ്ത 'ഗോളം' കണ്ടിരിക്കേണ്ട തകർപ്പൻ ത്രില്ലെർ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഈ അടുത്തകാലത്ത് ഇറങ്ങിയ പല ഇൻവെസ്റ്റിഗേഷൻ സിനിമകളെക്കാളും എന്തുകൊണ്ടും മികച്ചത് ആണ് ഗോളം. സിനിമയിലേക്ക് വന്നാൽ തിരക്കഥ തന്നെയാണ് ഏറ്റവും മികച്ചത്. നല്ല കെട്ടുറപ്പുള്ള തിരക്കഥയിൽ നല്ല അവതരണം. ഓരോ കഥാപാത്രങ്ങൾക്കും തങ്ങളുടേതായ സ്പേസ് ഉണ്ട് സിനിമയിൽ കൊടുത്തിട്ടുണ്ട്. ക്രൈം ചെയ്യാനുള്ള മോട്ടീവ്, അത് പ്ലാൻ ചെയ്ത രീതിയൊക്കെ ത്രില്ലിംഗ് ആയിരുന്നു. പ്രവീൺ വിശ്വനാഥ് ഒരുക്കിയ തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ല്. സിനിമയുടെ ഓരോ മിനിറ്റും ത്രില്ലിംഗ് ആയിത്തന്നെ തിരക്കഥയിൽ വന്നിട്ടുണ്ട്.

ആകെ മൊത്തത്തിൽ ഈയിടയ്ക്ക് മലയാളത്തിൽ വന്ന ത്രില്ലറുകളിൽ ഏറ്റവും ഇഷ്ടമായ തിരക്കഥയുള്ള മികച്ച ഇൻവെസ്റ്റിഗേഷൻ ചിത്രമാകുന്നു സംജാദ് സംവിധാനം ചെയ്ത ഗോളം. ഒട്ടും ബോറടിക്കാതെ ത്രില്ലടിച്ചു കാണാവുന്ന ഇൻവെസ്റ്റിഗേഷൻ  ത്രില്ലർ എന്ന് വേണമെങ്കിൽ സിനിമയെ വിശേഷിപ്പിക്കാം. ഒരു പെർഫെക്ട് ക്രൈം ത്രില്ലർ എങ്ങനെ ഒരുക്കണം എന്നതിന്റെ മാതൃകയാണിത്. ഒരു ഐടി കമ്പനിയിലെ എം.ഡി കൊല്ലപ്പെടുന്നതും തുടർന്ന് അതിന്റെ കേസ് അന്വേഷണവും ആണ് കഥ. കഥ നടക്കുന്ന പശ്ചചാത്തലം ഒരു കോർപ്പറേറ്റ് ഓഫീസ് ആണ്, ആ ഓഫീസിനെ മൈനുട്ട് കാര്യങ്ങളിൽ പോലും ശ്രദ്ധ കേന്ദ്രികരിച്ചാണ് മേക്ക് ചെയ്തിരിക്കുന്നത്. നായകൻ രഞ്ജിത് സജീവിന്റെ കരിയറിൽ ഇമ്പാക്ട് ഉണ്ടാക്കുന്ന ഒരു സിനിമയായിരിക്കും ഗോളം. നായക നടൻ ആയ  രഞ്ജിത് സജീവ് തന്നെയാണ്  ഈ സിനിമയിൽ തകർത്തത്. വളരെ  രസകരമായിട്ടാണ് ഇതിലെ കഥാപാത്രം അദ്ദേഹം ചെയ്തിരിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. കണ്ടാൽ തന്നെ ഒരു ഐപിഎസ് ഓഫീസർ ആണെന്ന് തോന്നുന്നു, പെർഫെക്ട് ആൻഡ് കൺട്രോളിംഗ് ആക്ടിങ് എന്ന് വിശേഷിപ്പിക്കാം. ഇദ്ദേഹം മലയാളത്തിൽ പല നടന്മാർക്കും ഒരു റീപ്ലേസ്മെന്റ് തന്നെയാണ്.

 പോലീസ് അന്വേഷണ ഉദ്യോഗസ്ഥന്റെ എല്ലാവിധ ഫിസിക്ക് ആൻഡ് ബോഡി ലാംഗേജ് കാത്ത് സൂക്ഷിച്ചുകൊണ്ടുള്ള മികച്ച പ്രകടനം. സിനിമയുടെ നായകൻ രഞ്ജിത് സജീവ് മൈക്ക്, ഗല്ബ് എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമാണ്. പിന്നെ അലൻസിയർക്ക് കുറെ നാളുകൾക്കു ശേഷം  നല്ല ഒരു വേഷം ലഭിച്ചു, ഒറിജിനൽ പോലീസുകാരൻ ആയി തോന്നി . സിദ്ദീഖ്, ദിലീഷ് പോത്തൻ തുടങ്ങിയവർ മികച്ചു നിന്നു. ഒരു പ്രധാന അതിഥി വേഷത്തിൽ സണ്ണി വെയ്നും ചിത്രത്തിലുണ്ട്. കാർത്തിക് ശങ്കർ, ചിന്നു ചാന്ദ്നി, അൻസൽ തുടങ്ങിയവരെല്ലാം സിനിമയിൽ മികച്ചു നിന്നു. 

golom movie

അടിപൊളി ഓഫീസിലെ ജീവനക്കാരായിട്ടുള്ള പുതുമുഖ നടി നടന്മാർ എല്ലാവരും തകർത്തു. സിദ്ദിഖ്, സണ്ണി ഇവരൊക്കെ കൊള്ളാം. ക്യാമറയും എഡിറ്റിങ്ങും ബാഗ്രൗണ്ട് സ്കോറും സൂപ്പർ സിനിമയുടെ ലൈറ്റിങ്ങും കളർ ടോൺ ഒക്കെ സൂപ്പർ ആണ് . എബി തോമസ് ചെയ്ത പശ്ചാത്തല സംഗീതം നന്നായി തന്നെ വന്നിട്ടുണ്ട്. നായകനായ രഞ്ജിത്തിന്റെ മാതാപിതാക്കളായ ആയ സജീവും ആനും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ത്രില്ലർ പ്രേമികൾക്ക് കണ്ടുകഴിഞ്ഞു ഉറപ്പായും നെഞ്ചും വിരിച്ചു ഇറങ്ങി വരാവുന്ന ഒരു ചിത്രം എന്ന് ഗോളത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. 

മലയാള സിനിമകളിൽ അവസാനം സ്ഥിരം വരുന്ന   സൈക്കോ കില്ലറും അതുപോലെതന്നെ  സ്ഥിരം  കണ്ടുവരുന്ന ക്ലീഷേ ക്ലൈമാക്സ് സസ്പെൻസുകളും ഇല്ലാതെ ഒരു കിടുക്കാച്ചി പടം. ഇടവേള നമ്മളെ  ത്രില്ലോടെ നിർത്തും. ഇത്രയും  നിശബ്ദതയിലും ത്രില്ലടിച്ച് ഈ അടുത്തകാലത്തൊന്നും ഒരു സിനിമ കണ്ടിട്ടുണ്ടാവില്ല.  സെക്കന്റ്‌ പാർട്ടിനുള്ള സാധ്യത നില നിർത്തി കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ഒരു സിനിമയുടെ രണ്ടാം ഭാഗം ആകാംക്ഷയോടെ വെയിറ്റ്  ചെയ്യുകയാണ്. അതിനു കാരണം  ഗോളം ആദ്യഭാഗം  തകർത്തു എന്നുള്ളതാണ്. ത്രില്ലെർ ഇഷ്ടമുള്ളവർക്ക് ധൈര്യമായി അടുത്തുള്ള ഗോളം കളിക്കുന്ന തീയറ്ററിലേക്ക് പോകാം. ഒരിക്കലും ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തുകയില്ല. 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia