Empuran | ഗുജറാത്ത് കലാപം മുതൽ ലഷ്കർ വരെ: എമ്പുരാൻ്റെ തീവ്രമായ ഇതിവൃത്തം; ഒരു സിനിമാസ്വാദകന്റെ തുറന്നെഴുത്ത്

 
From Gujarat Riots to Lashkar: The Intense Narrative of Empuran; A Film Enthusiast’s Open Review
From Gujarat Riots to Lashkar: The Intense Narrative of Empuran; A Film Enthusiast’s Open Review

Photo Credit: Facebook/ Prithviraj Sukumaran

● മോഹൻലാലിൻ്റെ പ്രകടനം മികച്ചതാണ്. 
● രാഷ്ട്രീയപരമായ സൂചനകൾ നൽകുന്നു. 
● വയലൻസിന് പ്രാധാന്യം നൽകിയിട്ടുണ്ട്. 
● മൂന്നാം ഭാഗം വരാൻ സാധ്യതയുണ്ട്. 
● അഭിനേതാക്കൾ മികച്ച പ്രകടനം കാഴ്ചവെച്ചു. 

റിവ്യൂ / കൂക്കാനം റഹ്‌മാൻ 

(KVARTHA) 'തമ്പുരാനെ കാണാതെ എമ്പുരാനെ കാണാൻ ജനം തിരക്കു കൂട്ടുന്ന കാലമാണിത്', ചെറിയ പെരുന്നാൾ ദിനം കരിവെള്ളൂർ ഖത്തീബ്, തൻ്റെ ഉൽബോധന ഭാഷണത്തിൽ, എമ്പുരാനെക്കുറിച്ച് പ്രതിപാദിച്ചപ്പോൾ വളരെ കൗതുകം തോന്നി. റിലീസിനു മുന്നെ തന്നെ വൻ വാർത്തകൾ സൃഷ്ടിച്ച മോഹൻലാൽ ചിത്രം കാണണമെന്ന് ആ പ്രസംഗത്തിനു മുമ്പെ തന്നെ തീരുമാനിച്ചിരുന്നു.  മോഹൻലാലിൻ്റെ ക്ഷമാപണ പ്രസ്താവനയായിരുന്നു പ്രധാന ചാലകശക്തി.  അതും ആദ്യഭാഗമായ ലൂസിഫർ കണ്ടില്ലങ്കിലും.

പയ്യന്നൂർ രാജധാനി തീയറ്ററിലെ കുളിർമയിലിരുന്നു കൊണ്ടാണ് പടം കണ്ടതെങ്കിലും, ഉള്ള് നീറ്റുന്നതായിരുന്നു സിനിമയുടെ തുടക്കം. 2002 ലെ  ഇന്ത്യ എന്ന് സ്ക്രീനിൻ്റെ ഇടതു ഭാഗം എഴുതി വെച്ചപ്പോൾ തന്നെ കാര്യങ്ങൾ ഏറെ വ്യക്തമായിരുന്നു. പടത്തിലെ പതിനേഴ് ഭാഗങ്ങൾ മുറിച്ചു മാറുന്നതിനു ഒരു ദിവസം മുമ്പായത് കൊണ്ട് ആ ഹൃദയഭേദക രംഗങ്ങൾ, ബുദ്ധിമുട്ടിയെങ്കിലും കാണാൻ പറ്റി.

From Gujarat Riots to Lashkar: The Intense Narrative of Empuran; A Film Enthusiast’s Open Review

ഗുജറാത്തിലെ വംശീയഹത്യയുടെ ഭീകരത വെളിവാക്കുന്നതായിരുന്നു ആദ്യ 20 മിനുട്ടുകൾ. സംഘപരിവാർ മിത്രങ്ങളെ ചൊടിപ്പിച്ചതും ഇതു തന്നെ. നരോദാ പാട്യയിൽ വംശീയഹത്യക്ക് നേതൃത്വം നൽകിയ നരാധമനെ, അതേ ബാബു ബജ്റംഗി എന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരു കാരണം. ഏപ്രിൽ 2 മുതൽ ബജ്റംഗിയുടെ പേര് കേൾക്കാനാവില്ല. ഇനി അവൻ ബൽദേവ് ആയിരിക്കും. നിർമാതാക്കളുടെ കൊടും വെട്ടിന് നന്ദി!

ഒറ്റവാക്കിൽ പറഞ്ഞാൽ സിനിമ കൊള്ളാം. മോഹൻലാലും, മഞ്ജു വാര്യറും, സായികുമാറും, യുവ നടന്മാരും ഒക്കെ നന്നായി അവരുടെ റോളുകൾ കൈകാര്യം ചെയ്തു. ടോവിനോയുടെയും, മഞ്ജു വാര്യരുടെയും റോളുകൾക്ക് രാഹുൽ ഗാന്ധി- പ്രിയങ്കാ ഗാന്ധി എന്നിവരുമായി സാമ്യം തോന്നി. 
രാഷ്ട്രീയത്തിലെ ചരടുവലികളെക്കുറിച്ചാണ് പിന്നെ പടത്തിലെ പരാമർശം. ഐ യു എഫ് ( സാമ്യം കോൺഗ്രസിനോട്), ആർ പി ഐ (സാമ്യം സി.പി എമ്മിനോട്), എ എസ് എം ( സാമ്യം ബിജെപിയോട്) എന്നിവയാണ് മുഖ്യ പാർട്ടികൾ. 

നാല് അന്താരാഷ്ട്ര എയർപോർടുകളും, രണ്ട് കടൽ തുറമുഖങ്ങളും ഉള്ളത് കൊണ്ടാണ് എസ് എമ്മിന് കേരളത്തിൽ താത്പര്യമെന്ന് ബാബു ബജ്റംഗി പറയുന്നുണ്ട്. തിരുവനന്തപുരത്തെ  വിഴിഞ്ഞം തുറമുഖവും, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും ഏതു കുത്തകയുടെ കൈയിലാണെന്ന് നമ്മെ ഓർമ്മിപ്പിക്കും ആ വാക്കുകൾ. കൂടാതെ തുറമുഖങ്ങൾ വഴി നടക്കുന്ന മയക്കുമരുന്ന്-ആയുധ- മണൽ - ആഭരണ കള്ള ക്കടത്തുകളെക്കുറിച്ചുമുള്ള സൂചനയാണ് ആ ഡയലോഗിലുള്ളതെന്ന് എനിക്ക് തോന്നുന്നു. 

മക്കൾ രാഷ്ട്രീയവും, മെഗാ തിരുവാതിരയും, എ എസ് എം സംസ്ഥാന നേതാവിൻ്റെ ഹിന്ദി പ്രയോഗങ്ങളും കുറിക്ക് കൊള്ളുന്നവയാണ്. വയലൻസിന് സിനിമ കൂടുതൽ പ്രാധാന്യം കൊടുത്തോ എന്ന സംശയവുമുണ്ട്. പക്ഷേ രാഷ്ട്രീയ-അധോലോക ബന്ധമുള്ള കഥകൾ പറയുമ്പോൾ എങ്ങിനെ വയലൻസിനെ ഒഴിച്ചു നിർത്താനാവും ഇപ്പോഴത്തെ ഇന്ത്യയിൽ. ഒടുവിൽ, ഗുജറാത്ത് വംശഹത്യയിൽ നിന്ന് രക്ഷപ്പെട്ട്, ലശ്കർ എ ത്വയ്യിബ ഭീകരവാദികളിൽ നിന്ന് സ്റ്റീഫൻ അല്ലെങ്കിൽ എംപുരാൻ (മോഹൻലാൽ) രക്ഷപ്പെടുത്തിയ സയീദ് മസൂദ് (പൃഥ്വിരാജ്), തൻ്റെ സഹോദരങ്ങളെയും, ബന്ധുക്കളെയും അടിച്ചും, കുത്തിയും, തീ കൊടുത്തും, ഗർഭിണിയെ വരെ ബലാൽസംഗം ചെയ്തും കൊല്ലാൻ നേതൃത്വം നൽകിയ ബാബു ബജ്റംഗി യെ നിഷ്കാസനം ചെയ്യുന്നതോടെ യാണ് എമ്പുരാൻ അവസാനിക്കുന്നത്. 

ഇനി ഈ പടത്തിൻ്റെ മൂന്നാം ഭാഗം വരുമെന്നുള്ള സൂചനയും എമ്പുരാൻ തരുന്നു. ഒരു കാര്യം തീർച്ച. സംവിധായകൻ പൃഥ്വിരാജിന് ഏറെ അഭിമാനിക്കാൻ വകുപ്പുള്ളതാണ് എമ്പുരാൻ.

ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

 

A moviegoer's review of 'Empuraan' highlights its intense narrative, drawing parallels from the 2002 Gujarat riots to Lashkar-e-Taiba. The reviewer notes strong performances, political undertones with fictional parties resembling national ones, and the film's depiction of violence in a political underworld. The ending sets up a potential third installment, praising director Prithviraj's work.

#EmpuraanReview #MalayalamCinema #PrithvirajSukumaran #Mohanlal #PoliticalThriller #GujaratRiots

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia