Lost gold ornaments | പൂച്ചട്ടിയില്‍ താക്കോല്‍ സൂക്ഷിച്ച കുടുംബത്തിന് വലിയ വിലകൊടുക്കേണ്ടി വന്നു; സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു; സംഭവം ഇങ്ങനെ

 


കൊച്ചി: (www.kvartha.com) നിങ്ങള്‍ പുറത്ത് പോകുമ്പോള്‍ വീട് പൂട്ടി താക്കോല്‍ പൂച്ചെട്ടിയിലോ, ജനാലയ്ക്ക് അരികിലോ പതിവായി സൂക്ഷിക്കാറുണ്ടോ?. എങ്കില്‍ വലിയ വില കൊടുക്കേണ്ടിവരും. കൊച്ചിയിലെ ഒരു കുടുംബത്തിനുണ്ടായ അനുഭവം ഇങ്ങിനെയാണ്. നഗരത്തിലെ അയ്യപ്പന്‍കാവ് പവര്‍ ഹൗസ് റോഡിലെ ഒരു വീട്ടില്‍ താമസിക്കുന്ന കുടുംബം പുറത്തിറങ്ങുന്നതിന് മുമ്പ് വീടിന്റെ താക്കോല്‍ പൂച്ചട്ടിയില്‍ പുറത്ത് വയ്ക്കുന്നത് പതിവായിരുന്നു. വീട്ടില്‍ നിന്ന് പട്ടാപ്പകല്‍ 7.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച ചെയ്യപ്പെട്ടതോടെയാണ് അപകടം മനസിലായത്. ജൂണ്‍ 23 ന് വൈകീട്ട് 4 മണിയോടെയാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ എറണാകുളം നോര്‍ത് പൊലീസ് വിശദമായ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടി.
       
Lost gold ornaments | പൂച്ചട്ടിയില്‍ താക്കോല്‍ സൂക്ഷിച്ച കുടുംബത്തിന് വലിയ വിലകൊടുക്കേണ്ടി വന്നു; സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു; സംഭവം ഇങ്ങനെ

കോഴിക്കോട് ജില്ലയിലെ നിയാസ് എന്ന ജംശീറി (38) ന് സമീപത്തെ വഴിയിലൂടെ പോകുന്നതിനിടെ യാദൃശ്ചികമായി വീട്ടുകാരുടെ ഈ ശീലം ശ്രദ്ധയില്‍പെട്ടു. മൂന്നംഗ കുടുംബം സമീപത്തെ റേഷന്‍ കടയിലേക്ക് പോയ ഉടന്‍ ഇയാൾ വീടിന്റെ താക്കോല്‍ എടുത്ത് മുന്‍വശത്തെ വാതില്‍ തുറന്ന് അകത്ത് കയറി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് കണ്ടു. വീടിന്റെ പുറകുവശത്ത് കൂടി ഒരാള്‍ പുറത്തേക്ക് ഓടുന്നതും കണ്ടു. വീടിനുള്ളില്‍ കയറിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

പൊലീസിന് ആദ്യം ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള നൂറോളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി നിയാസ് ആണെന്ന് തിരിച്ചറിഞ്ഞത്. ഇയാള്‍ താമസിച്ചിരുന്ന എറണാകുളം സൗതിലെ ലോഡ്ജില്‍ പൊലീസ് എത്തുന്നത് കണ്ട് നിയാസ് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.

നേരത്തെ മൊബൈല്‍ ഫോണ്‍ മോഷണക്കേസില്‍ നിയാസ് അറസ്റ്റിലായിട്ടുണ്ടെന്നും കൊച്ചി സെന്‍ട്രല്‍ പൊലീസും മലപ്പുറം പൊലീസും രജിസ്റ്റര്‍ ചെയ്ത മോഷണക്കേസുകളിലും ഇയാള്‍ ഉള്‍പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ബുധനാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സെന്‍ട്രല്‍ എസിപി സി ജയകുമാര്‍, എറണാകുളം നോര്‍ത് ഇന്‍സ്‌പെക്ടര്‍ ഇ ആര്‍ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

Keywords: Family that kept keys in flower pot pays price, loses gold ornaments, Kerala, Kochi, Kozhikode, News, Top-Headlines, Police, Investigates, Gold, Robbery, Ernakulam, Court, Arrested.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia