മത്സരത്തിനിടയില്‍ മറന്ന് പോകുന്നത്, മറക്കാന്‍ പാടില്ലാത്തത്

 


അസ്‌ലം മാവില

(www.kvartha.com 23.08.2016) Competition എന്ന വാക്കിനു പ്രധാനമായും രണ്ടു അര്‍ത്ഥമാണ്. നാം അധികം പേരും കേട്ടത് മത്സരം എന്നാണ്. പലപ്പോഴും കേള്‍ക്കാതെ പോയത് സാമര്‍ഥ്യം എന്നും. സദ്മനസ്സുള്ളവന് കോംപെറ്റിഷനെ മുകളില്‍ പറഞ്ഞ രണ്ടു അര്‍ത്ഥത്തിലും സമന്വയിപ്പിച്ചു എടുക്കാം. പ്രവര്‍ത്തിക്കുകയും ചെയ്യാം.

Competition is  the activtiy to gain or win something by defeating or establishing superitory over others. മറ്റൊരാളില്‍ ആധിപത്യം സ്ഥാപിച്ചോ മറ്റൊരാളെ പരാജപ്പെടുത്തിയോ നേടാനോ ജയിക്കാനോ ഉള്ള പ്രവര്‍ത്തനമാണ് മത്സരം. കളിയിലും കാര്യത്തിലും ഇതൊക്കെയാണ് നാം കണ്ടു വരുന്നത്. പഠനം, സേവനം, ആരാധനാകര്‍മ്മങ്ങള്‍ തുടങ്ങിയവയില്‍ മത്സരം ഈ അര്‍ത്ഥത്തില്‍ എടുത്താല്‍ അനര്‍ത്ഥമായിരിക്കും ഫലം. അവിടെ ലക്ഷ്യം മറ്റൊന്നാണ്. പഠനത്തില്‍ മത്സരിക്കുന്നത് വേറൊരാളെ തോല്‍പ്പിക്കാനല്ല, സേവനം മാത്സര്യബുദ്ധിയോട് കൂടി ചെയ്യുന്നത് മറ്റൊന്നിന്റെ നെഞ്ചില്‍ ചവിട്ടാനല്ല, ആരാധനാ കര്‍മ്മങ്ങളിലെ compitative attitude ഒന്നാം സ്ഥാനമെത്തിയെന്ന് മേനി പറയാനുമല്ല. പക്ഷെ അവയിലൊക്കെ Non-destructive way (സംഹാരാത്മകമല്ലാത്ത വഴി) കണ്ടെത്തുവാന്‍ സാധിക്കുന്നിടത്താണ് Competition അര്‍ത്ഥപൂര്‍ണ്ണമാവുക.

സേവനത്തിന്റെ വിഷയത്തില്‍ മാത്സര്യ സ്വഭാവത്തിന്റെ ആന്തരോദ്ദേശ്യം നന്മയില്‍ മുന്‍കടക്കുക എന്നത് മാത്രമായിരിക്കണം. ഈ ഒരു വിഷയത്തില്‍ മാത്രം ഒരുപാട് ചോദ്യങ്ങള്‍ സ്വയം ചോദിക്കേണ്ടി വരും. സമാനരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിചാരവികാരങ്ങളിലും അവര്‍ക്കവകാശപ്പെട്ടതിലും നമ്മുടെ സമീപനം പോസിറ്റീവ് ആണോ? അവരെ ചെറുതായി കാണലോ അപകീര്‍ത്തിപ്പെടുത്തലോ ആണോ മാത്സര്യബുദ്ധി തങ്ങളെ വഴിതിരിച്ചു വിടുന്നത്?

മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ പ്രശംസിക്കുവാനും സന്തോഷിക്കുവാനും നമുക്കാകുന്നുണ്ടോ? വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നും വരുന്ന അഭിപ്രായങ്ങളെ എങ്ങിനെ നോക്കിക്കാണുന്നു? അവ വിമര്‍ശനങ്ങളും ആരോപണങ്ങളുമായി മാത്രം മുഖവിലക്കെടുത്തു തിരിച്ചു നെഗറ്റിവ് സെന്‍സില്‍ പ്രതികരിക്കാനാണോ താല്‍പര്യം? അവയെ നിഷേധാത്മകമല്ലാത്ത (positive) രീതിയിലെടുക്കുന്നതില്‍ തടസ്സം നില്‍ക്കുന്നതെന്താണ്? യാഥാര്‍ഥ്യ (realistic) ബോധത്തോടുള്ള സമീപനത്തില്‍ നിന്ന് നമ്മെ മാറ്റി നിര്‍ത്തുന്ന ഘടകങ്ങള്‍ എന്തൊക്കെ? തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ക്ക് ഉത്തരമാകേണ്ടതുണ്ട്.

വ്യക്തിയില്‍ നിന്നും ഒരു സംഘത്തിലേക്ക് ഈ വിഷയം വരുമ്പോള്‍ സ്വാഭാവികമായും പ്രസ്തുത ചോദ്യങ്ങള്‍ തന്നെയാണ് ഉയര്‍ന്നു വരിക. എന്നാലവ കുറച്ചു കൂടി ശക്തവുമായിരിക്കും. മാത്രവുമല്ല ഉത്തരവാദിത്വവും ജാഗ്രതയും കൂടും. നേതൃത്വത്തിന് അവിടെ വളരെ മാന്യമായും സഹിഷ്ണുതയോടെയും ക്രിയാത്മകവുമായി  ഇടപെടാന്‍ സാധിക്കേണ്ടതുണ്ട്. അണികളെ അപ്പപ്പോള്‍ തിരുത്തുവാനും മാത്സര്യത്തിന്റെ ആരോഗ്യപരമായ വശത്തിലേക്ക് ശ്രദ്ധ തിരിച്ചു വിടാനും നേതൃത്വം മുന്‍കൈ എടുക്കേണ്ടി വരും.

ആത്യന്തികമായി സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം എന്താണ്? അര്‍ഹരിലും അര്‍ഹിക്കുന്നിടത്തും നമ്മുടെ ശ്രദ്ധ ഉണ്ടാവുക എന്നതാണല്ലോ. അതൊരു പക്ഷേ ഒരു ചെറിയ തലോടലാകാം, നല്ല വാക്കാകാം, സമ്മാനമാകാം, സഹായമാകാം, തടസ്സം നീക്കലാകാം (ഏത് അര്‍ത്ഥത്തിലും), ഉദ്ദേശശുദ്ധിക്ക് മുന്‍ഗണന നല്‍കുമ്പോള്‍ മുന്നിട്ടിറങ്ങിയവര്‍ക്കും അതിന്റെ ഫലം അനുഭവിക്കുന്നവര്‍ക്കും ഒരു പോലെ മനസംതൃപ്തിയുണ്ട്. അതെത്ര ചെറിയ കര്‍മ്മമാണെങ്കില്‍ പോലും.

മറ്റുള്ളവരെക്കൂടി അംഗീകരിക്കുന്നതില്‍ കൂടിയാകട്ടെ എല്ലാവരുടെയും മത്സരം. ഒരു പുഷ്പം അത്  വിടരാന്‍ മറ്റുള്ളവയോട്  മത്സരിക്കാം. പക്ഷെ മറ്റൊരു മൊട്ടിനെ പരിഹാസ്യമായി നോക്കിയാകരുത്. ഇതല്‍പം കല്‍പിതമായി പറഞ്ഞതാണ്. പക്ഷെ, ഒരു മൊട്ടും തൊട്ടടുത്തതിനോട് മത്സരിക്കില്ലെന്ന് നമുക്കറിയാം. പകരമത് അതിമനോഹരമായി യഥാസമയം പുഷ്പ്പിക്കുകയാണ് ചെയ്യുന്നത്.

പരസ്പരം ആദരിച്ചും അംഗീകരിച്ചുമുള്ള മത്സരം അത്ര മോശമൊന്നുമല്ല. ആന അനുഭവിക്കുന്നതും അണ്ണാന്‍ അനുഭവിക്കുന്നതും ഒരേ  പേറ്റു വേദനയാണല്ലോ.. ഒന്നിനെയും വില കുറച്ചു കാണാതിരുന്നാല്‍ മതി. അതാണല്ലോ ഏറ്റവും വലിയ മാന്യതയും. മൂല്യനിര്‍മ്മിതി (value creation) യില്‍ ഊന്നിയ മാത്സര്യമാണ് ഏറ്റവും അഭിലഷണീയം, സ്ഥായിയായതും. ദൈവ കടാക്ഷവും ദൈവിക സ്പര്‍ശവും അവിടെയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു.

Destructive Competition becomes corroded, Productive \& Friendly  Competition gathers  no dust. ഇത് വെറും വായനക്കുള്ളതല്ല.

മത്സരത്തിനിടയില്‍ മറന്ന് പോകുന്നത്, മറക്കാന്‍ പാടില്ലാത്തത്

Keywords:   Article, Competition, Destructive Competition becomes corroded, Productive \& Friendly  Competition gathers  no dust, Aslam Mavila, 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia