Review | ഡിഎൻഎ: തുടക്കം മുതൽ അവസാനം വരെ സസ്പെൻസ്, പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സിനിമ

 
DNA Malayalam movie review 


മമ്മൂട്ടിയുടെ സഹോദരി പുത്രനാണ് ഈ സിനിമയിലെ നായകനായ അഷ്കർ സൗദാൻ എന്നതും പ്രത്യേകതയാണ്.

ഡോണൽ മുവാറ്റുപുഴ

(KVARTHA) ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഡിഎൻഎ റിലീസ് ആയിരിക്കുകയാണ്. വളരെ എൻഗേജിങ് ആയി പോകുന്ന ക്രൈം, സസ്പെൻസ് ത്രില്ലർ ആണ് ഡി.എൻ.എ.  കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ക്രൂരമായ കൊലപാതകവും അതിനെ ചുറ്റിപറ്റിയുള്ള പോലീസ് അന്വേഷണവും ആണ് ചിത്രത്തിന്റെ ഇതിവൃത്തം. കൊച്ചി സിറ്റിയിൽ നടക്കുന്ന കൊലപാതകങ്ങൾ അതും ആദ്യം മുതൽ ഒരു തെളിവും അവശേഷിപ്പിക്കാതെ കടന്ന് കളയുന്ന കില്ലർ, പോലീസിനെ വട്ടം കറക്കുന്ന ഈ കൊലയാളിയെ മുൻനിർത്തിയാണ് ചിത്രം കഥ പറഞ്ഞു പോകുന്നത്.

തുടക്കം മുതൽ അവസാന ഫ്രെയിംസ് വരെയുള്ള സസ്പെൻസ് ആണ് ഡി.എൻ.എയെ മികച്ച തിയേറ്റർ സിനിമാനുഭവമാക്കുന്നത് എന്ന് തന്നെ പറയാം. ആക്ഷൻ - ത്രില്ലർ ചിത്രങ്ങൾ ഒരുക്കുന്നതിൽ ഏറെ സമർത്ഥനായ ടി.എസ്.സുരേഷ് ബാബു വീണ്ടും ശക്തമായ തിരിച്ചു വരവിന്  വഴിയൊരുക്കുകയാണ് ഈ ചിത്രത്തിലൂടെ. യുവനായകൻ അഷ്കർ സൗദാൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, ജോണി ആൻ്റണി, ഇന്ദ്രൻസ്, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരി നന്ദ, സെന്തിൽ രാജ്, പന്മരാജ് രതീഷ്, സുധീർ, (ഡ്രാക്കുള ഫെയിം) ഇടവേള ബാബു, രവീന്ദ്രൻ,അമീർ നിയാസ്, പൊൻ വണ്ണൽ, ലഷ്മി മേനോൻ, അംബിക. എന്നിവർക്കൊപ്പം ബാബു ആൻ്റെണിയും പ്രധാന വേഷത്തിലെത്തുന്നു. 

സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് എ കെ സന്തോഷ് ആണ്. എഡിറ്റിംഗ്: ഡോൺ മാക്സ്, മേക്കപ്പ്:പട്ടണം റഷീദ്, വസ്ത്രാലങ്കാരം: നാഗരാജൻ കലാസംവിധാനം :      ശ്യാംകാർത്തികേയൻ,       പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, പ്രൊഡക്ഷൻ മാനേജർ : റാഷിദ്‌ ആനപ്പടി, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ: അനിൽ മേടയിൽ, ആക്ഷൻ:  സ്റ്റണ്ട് സെൽവ, പഴനിരാജ്, ഫീനിക്സ് പ്രഭു, പബ്ലിസിറ്റി ഡിസൈൻ - അനന്തു എസ് കുമാർ, പി.ആർ.ഒ: വാഴൂർ ജോസ്, മിഡിയ: അജയ് തുണ്ടത്തിൽ, ഡിജിറ്റൽ പി.ആർ: റോജിൻ കെ റോയ്  എന്നിവരാണ് ചെയ്തിരിക്കുന്നത്. 

മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഡി.എൻ.എയുടെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത്. കൊച്ചി മഹാരാജാസ് കോളജിൽ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചായിരുന്നു ആ ചടങ്ങ് നടന്നത്. മമ്മൂട്ടിയുടെ സഹോദരി പുത്രനാണ് ഈ സിനിമയിലെ നായകനായ അഷ്കർ സൗദാൻ എന്നതും പ്രത്യേകതയാണ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

DNA Movie

തുടക്കം മുതൽ അവസാന ഫ്രെയിംസ് വരെയുള്ള സസ്പെൻസ് ആണ് ഡി.എൻ.എയെ മികച്ച തിയേറ്റർ സിനിമാനുഭവമാക്കുന്നത് എന്ന് തന്നെ പറയാം. നല്ല ത്രില്ല് അടിച്ച് കാണാൻ പറ്റും എന്നുള്ളത് ഒരു പ്ലസ് പോയിന്റ് ആണ്. വരും ദിവസങ്ങളിൽ കൂടുതൽ പേര് ചിത്രം ചർച്ച ചെയ്യും എന്നുറപ്പാണ്.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia