ലോഹിതദാസിന്റെ ഭാര്യ വന്‍കടക്കെണിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലോഹിതദാസിന്റെ ഭാര്യ വന്‍കടക്കെണിയില്‍
തിരുവനന്തപുരം: അന്തരിച്ച സംവിധായകന്‍ ലോഹിതദാസിന്റെ ഭാര്യ സിന്ധു വന്‍ കടക്കെണിയില്‍. സിന്ധുവിന്റെ പേരിലുളള രണ്ട് വീടുകള്‍ ജപ്‌തി ചെയ്യാന്‍ കേരള സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍​എന്റര്‍പ്രൈസസ് തീരുമാനിച്ചു. ആകെ 55 ലക്ഷത്തോളം രൂപയുടെ കടബാധ്യതയാണ് സിന്ധുവിന്റെ പേരിലുളളതെന്നാണ് സൂചന.

ലക്കിടിയിലും ആലുവയിലുമുളള വീടുകളാണ് ജപ്‌തി നടപടി നേരിടുന്നത്. ആലുവയില്‍ 14 സെന്റ് ഭൂമിയും വീടുമാണുളളത്. ലക്കിടിയിലെ വീട്ടിലാണ് സിന്ധുവും മക്കളും താമസിക്കുന്നത്. ഇവിടെ ഒന്നരയേക്കര്‍ കൃഷിയിടവുമുണ്ട്.

കസ്‌തൂരിമാന്‍​എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിന് വേണ്ടിയാണ് ലോഹിതദാസ് കടക്കാരനായത്. ചിത്രം തമിഴ്നാട് സര്‍ക്കാരിന്റെ അവാര്‍ഡിന് അര്‍ഹമായെങ്കിലും ബോക്സോഫീസില്‍ പരാജയപ്പെട്ടു. നിര്‍മാതാവ് അവസാന നിമിഷം കാലുമാറിയപ്പോള്‍ പണം മുടക്കാന്‍ ലോഹിതദാസ് നിര്‍ബനന്ധിതനാവുകയായിരുന്നു. എന്നാല്‍ കടത്തെക്കുറിച്ച കൂടുതല്‍ സംസാരിക്കാന്‍ സിന്ധു തയ്യാറായില്ല.

ഒറ്റപ്പാലത്തെ കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിലും കെ എസ് എഫ് ഇയിലുമാണ് ലോഹിതദാസിന് കടമുളളത്. ലോഹിതദാസ് 45 സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. ഇതില്‍ 13 ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

SUMMARY: Sindhu Lohithadas, wife of the late ace scriptwriter and director Lohithadas is reeling under heavy debt burden. Her two houses, Amaravathy at Akallur near Lakkidi and the one located on a 14 cent land in Aluva will be soon attached by the bank and the Kerala State Financial Enterprises (KSFE).
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia