സി.പി.എം എ­ന്ത് കേ­ഡര്‍ പാര്‍ട്ടി?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സി.പി.എം എ­ന്ത് കേ­ഡര്‍ പാര്‍ട്ടി?
സി .പി.ഐ.(എം)നെ­ക്കു­റി­ച്ച് പ­രി­ച­യ­പ്പെ­ടു­ത്തു­ന്നതും അ­തി­ന്റെ പ്ര­വര്‍­ത്ത­കര്‍ അ­വ­കാ­ശ­പ്പെ­ടു­ന്നതും 'കേ­ഡര്‍' പാര്‍­ട്ടി­യെ­ന്നാ­ണ്. എ­ന്നാല്‍ സ­മീ­പ­കാ­ല­സം­ഭ­വ­ങ്ങള്‍ തെ­ളി­യി­ക്കുന്ന­ത് അത്ത­ര­മൊ­രു വി­ശേ­ഷ­ണ­ത്തി­നു­ള്ള അര്‍­ഹത ആ പാര്‍­ട്ടി ന­ഷ്ട­പ്പെ­ടു­ത്തി­യെ­ന്നാ­ണ്. ഏ­റ്റവും ഒ­ടു­വില്‍ വി.എസ്. - പി­ണ­റാ­യി തര്‍­ക്കം പാര്‍­ട്ടി­യു­ടെ പ­ര­മോ­ന്ന­ത ഘ­ട­ക­ങ്ങളാ­യ പി.ബി.യും കേ­ന്ദ്ര­ക­മ്മി­റ്റിയും കൈ­കാ­ര്യം ചെ­യ്­ത രീ­തിയും വി­ളി­ച്ചു പ­റ­യുന്ന­ത് മ­റ്റൊന്നല്ല.

കേ­ഡര്‍ എ­ന്ന വാ­ക്കി­ന് അര്‍­ഥം ഒ­രു പ്ര­ത്യേ­ക ല­ക്ഷ്യ­ത്തി­നു വേ­ണ്ടി പ­രി­ശീ­ലി­പ്പി­ച്ചെ­ടു­ത്ത സം­ഘം എ­ന്നാ­ണ്. ഫ്ര­ഞ്ചില്‍ നി­ന്നാ­ണ് ഈ പ­ദം ഇം­ഗ്ലീ­ഷി­ലേ­ക്ക് കു­ടി­യേ­റി­യത്. പ്ര­ത്യേ­ക ല­ക്ഷ്യ­ത്തി­നു വേ­ണ്ടി പ­രി­ശീ­ലി­പ്പി­ച്ചെ­ടു­ത്ത സം­ഘ­ത്തില്‍ ല­ക്ഷ്യ­പ്രാ­പ്­തി­ക്കു വേ­ണ്ടി എല്ലാ­വരും തി­ക­ഞ്ഞ അ­ച്ച­ട­ക്ക­ത്തോ­ടെ പ്ര­വര്‍­ത്തി­ക്കേണ്ടതുണ്ട്. അ­ച്ച­ട­ക്ക ലംഘ­നം അ­തെ­ത്ര ല­ഘു­വാ­ണെ­ങ്കിലും ഗു­രു­ത­ര­മാ­യി ക­ണ­ക്കാ­ക്കും. ഒ­രു ചെറി­യ പിഴ­വു പോലും ല­ക്ഷ്യ­ത്തില്‍ നി­ന്ന് വള­രെ അ­ക­ലേ­ക്ക് മാ­റ്റി­ക്ക­ള­യു­മെ­ന്ന തി­രി­ച്ച­റി­വില്‍ നി­ന്നാ­ണിത്. ഇ­ത്രയും ക­ണി­ശ­തയും കി­റു­കൃ­ത്യ­തയും പാ­ലി­ക്കു­ന്ന പാര്‍­ട്ടി­യാ­ണ് ത­ങ്ങ­ളു­ടേ­തെ­ന്നാ­ണ് എല്ലാ സി.പി.ഐ.(എം) പ്ര­വര്‍­ത്ത­കരും വി­ശ്വ­സി­ച്ചു പോ­രു­ന്ന­തും ഊ­റ്റം കൊ­ണ്ടു പോ­ന്നി­രു­ന്ന­തും. പാര്‍­ട്ടി­ക്കു­ള്ളി­ലെ വി­ഭാ­ഗീ­യ­ത­യെ­ക്കു­റി്­ച്ചു ബൂര്‍ഷ്വാ പ­ത്ര­ങ്ങള്‍ വി­മര്‍­ശ­ന ശ­ര­ങ്ങള്‍ എ­യ്യു­മ്പോ­ഴും പ്ര­വര്‍­ത്ത­കര്‍ പി­ടി­ച്ചു നിന്ന­ത് ത­ങ്ങള്‍ കേ­ഡര്‍ പാര്‍­ട്ടി ആ­യ­തി­നാല്‍ ഇ­തൊന്നും യാ­തൊ­രു വി­ധ­ത്തിലും ബാ­ധി­ക്കു­ക­യി­ല്ലെ­ന്നു ത­ന്നെ­യാണ്. കാ­ര­ണം എല്ലാം പാര്‍­ട്ടി­ക്കു­ള്ളില്‍ വി­ശ­ദ­മായി ചര്‍­ച്ച ചെ­യ്­ത് ഉ­ചി­ത­മാ­യ ന­ട­പ­ടി­കള്‍ സ്വീ­ക­രി­ക്കും. ന­ട­പ­ടി­കള്‍ സ്വീ­ക­രി­ക്കു­മ്പോള്‍ മു­ഖം നോ­ക്കാ­റു­മില്ല. ആള്‍ എ­ത്ര ഉ­ന്ന­ത­നാ­യാലും ന­ട­പ­ടി­ക്ക് വി­ധേ­യ­നാ­കണം. അ­ല്ലെ­ങ്കില്‍ അ­തു തെറ്റാ­യ കീ­ഴ്‌­വ­ഴ­ക്ക­ങ്ങള്‍ സൃ­ഷ്ടി­ക്കും. അതു­കൊ­ണ്ട­ല്ലേ, കേ­ഡ­റി­ന്റെ നാ­ല­യല­ത്തു പോലും എ­ത്താ­നാ­വാത്ത കോണ്‍­ഗ്രസി­നോടും മ­റ്റു വ­ല­തു­പ­ക്ഷ പാര്‍­ട്ടി­ക­ളോടും സി.പി.ഐ.(എം) കാര്‍ പ­ര­മ­പു­ഛ­ത്തി­നു സ­മ­മാ­യതോ അ­തി­നേ­ക്കാള്‍ വ­ലിയതോ ആ­യ മ­നോ­ഭാ­വം വെ­ച്ചു പു­ലര്‍­ത്തു­ന്ന­ത്.

എ­ന്നാല്‍ ഈ­യ­ടു­ത്താ­യി പാര്‍­ട്ടി­യു­ടെ കേ­ഡര്‍ സ്വ­ഭാ­വ­ത്തി­ല്‍ മാ­യം ചേ­രുന്നുവോ എ­ന്ന സംശ­യം അ­ണി­ക­ളില്‍ ബ­ല­പ്പെ­ട്ടു­വ­രി­ക­യാ­ണ്. കൗ­ര­വ­രെ­പ്പോ­ലെ സ്ഥ­ല­ജ­ല­ഭ്രാ­ന്തി­ന­ടി­പ്പെ­ട്ടി­രി­ക്കു­ക­യാ­ണ് പാര്‍­ട്ടി­യു­ടെ സാ­ധാ­ര­ണ പ്ര­വര്‍­ത്ത­ക­രും അ­നു­ഭാ­വി­ക­ളെ­ന്നു പ­റ­യു­ന്ന അ­നു­ച­ര­വൃ­ന്ദ­വും. വര്‍­ഗ­ശ­ത്രുവും കു­ലം­കു­ത്തി­യുമാ­യ ടി.പി­ച­ന്ദ്ര­ശേ­ഖ­രന്‍ കൊല്ല­പ്പെ­ട്ട­തി­നു ശേ­ഷം മു­തല്‍­ക്കാ­ണ് ഈ മാ­ന­സി­കാ­വ­സ്ഥ ഭേ­ഷാ­യി കാ­ണാന്‍ തു­ട­ങ്ങി­യത്. ടി.പി. വ­ധ­ത്തില്‍ ഏ­തെ­ങ്കിലും പാര്‍­ട്ടി പ്ര­വര്‍­ത്ത­കര്‍­ക്കു പ­ങ്കു­ണ്ടെ­ന്നു തെ­ളി­ഞ്ഞാല്‍ അ­യാ­ളെ പാര്‍­ട്ടി­യില്‍ നി­ന്നു പു­റ­ത്താക്കും എ­ന്നു പ­റഞ്ഞ­ത് മ­റ്റാ­രുമല്ല, സാ­ക്ഷാന്‍ കേ­ന്ദ്രന്‍ പ്ര­കാ­ശ് കാ­രാ­ട്ട് തന്നെ. കാ­രാ­ട്ട് ഇ­റക്കി­യ തി­ട്ടൂ­രം വെ­ള്ളം കൂ­ട്ടാ­തെ വി­ഴു­ങ്ങിയ­ത് കാ­രാ­ട്ട് ത­ന്നെ­യെന്ന­ത് വി­രോ­ധാ­ഭാ­സം എ­ന്നല്ലാ­തെ എ­ന്തു പ­റ­യേ­ണ്ടൂ! ഉ­മ്മന്‍­ചാ­ണ്ടി സര്‍­ക്കാര്‍ പോ­ലീ­സി­നെ ഉ­പ­യോ­ഗി­ച്ച് സി.പി.ഐ.(എം) നെ വേ­ട്ട­യാ­ടു­ന്ന­തി­ന്റെ ഭാ­ഗ­മാ­യാ­ണ് പി രാ­മ­ച­ന്ദ്രന്‍, ടി.എ­ച്ച്.അ­ശോകന്‍, കു­ഞ്ഞ­നന്തന്‍, പി മോ­ഹ­നന്‍ മാ­സ്­റ്റര്‍ തു­ടങ്ങി­യ പ്ര­വര്‍­ത്ത­ക­രു­ടെ അ­റ­സ്റ്റ് എ­ന്നാ­യി കാ­രാ­ട്ട്. അ­തു ഏ­ശാ­തെ വ­ന്ന­പ്പോള്‍ കൊ­ല­യില്‍ പാര്‍­ട്ടി പ്ര­വര്‍­ത്ത­കര്‍­ക്കു പ­ങ്കു­ണ്ടാ­വാം, പ­ക്ഷേ പാര്‍­ട്ടി­ക്കു പ­ങ്കി­ല്ലെ­ന്നാ­യി മാ­റി വ്യ­ഖ്യാനം. 'മാ­റ്റ­മി്ല്ലാത്ത­തു മാ­റ്റ­ത്തി­നു മാ­ത്ര­മാ­ണെ­ന്നു' മാര്‍­ക്‌­സ് പ­റഞ്ഞ­ത് എ­ത്ര ശരി!

പാര്‍­ട്ടി­യു­ടെ കേ­ഡര്‍ സ്വ­ഭാ­വ­ത്തി­ന്റെ അ­ടി­ത്ത­റ ഇ­ളകി­യ വ്യാ­ഖ്യാ­ന­മാ­യി­ ഇതെ­ന്നു പാര്‍­ട്ടി ആ­ചാ­ര്യ­ന്മാര്‍ മ­ന­സ്സി­ലാ­ക്കി­യില്ല. പാര്‍­ട്ടി­യു­ടെ തി­ട്ടൂ­ര­മില്ലാതെ, വ്യ­ക്തി­പ­ര­മാ­യ വി­ദ്വേ­ഷത്തിനോ മ­റ്റു വി­കാ­ര­ങ്ങള്‍­ക്കോ അ­ടി­പ്പെ­ട്ട് പാര്‍്­ട്ടി പ്ര­വര്‍­ത്ത­ക­രില്‍ ചി­ലര്‍ ഇത്ത­ര­മൊ­രു കൊ­ല­പാത­കം തി­ര­ഞ്ഞെ­ടു­പ്പി­ന്റെ അ­ടു­ത്ത സ­മയ­ത്ത് ചെ­യ്‌­തെ­ങ്കില്‍ അ­തേ­റ്റ­വും പ്ര­തി­കൂ­ല­മാ­യി ബാ­ധിക്കു­ക പാര്‍­ട്ടി­യെ അല്ലേ. അ­തു മ­ന­സ്സിാ­ലാ­ക്കാ­തെ പാര്‍­ട്ടി­യെ പ്ര­തി­ക്കൂ­ട്ടി­ലാക്കി­യ ഇ­വര്‍ ഏ­തു കേ­ഡര്‍ സ്വഭാ­വം വെ­ച്ചു പു­ലര്‍­ത്തു­ന്ന­വ­രാണ്. വെറു­മൊ­രു പ്ര­സം­ഗം ന­ട­ത്തി പാര്‍­ട്ടി­യു­ടെ പ്ര­തിഛാ­യ ത­കര്‍­ത്ത ഇ­ടു­ക്കി സെ­ക്രട്ട­റി എം.എം.മ­ണി­ക്കെ­തി­രെ ന­ട­പ­ടി­യെ­ടു­ക്കു­ന്നു­ണ്ടെ­ങ്കില്‍ മേല്‍­പ­റഞ്ഞ കൊ­ല­ക്കേ­സ് പ്ര­തി­കള്‍­ക്കെ­തി­രെയും ന­ട­പ­ടി­യെ­ടു­ക്കേ­ണ്ടേ? വി­രു­ദ്ധ ആശ­യം വെ­ച്ചു പു­ലര്‍­ത്തു­ന്ന­വ­രെയും പാര്‍­ട്ടി വി­ട്ടു­പോ­കു­ന്ന­വ­രെയും കൊല്ലു­ന്ന പാര്‍­ട്ടി­യല്ല സി.പി.ഐ.(എം) എ­ന്ന് സ­ഖാ­വ് പി­ണ­റാ­യി പ­റ­യു­മ്പോള്‍ അ­തി­നെ­തി­രാ­യ പ്ര­വര്‍­ത്തി­യി­ലേര്‍­പ്പെ­ടു­ന്ന­വര്‍ കേ­ഡര്‍ സ്വ­ഭാ­വ­ത്തി­നു ചേ­രാ­ത്ത­വ­രും സാ­ക്ഷാല്‍ കു­ലം­കു­ത്തി­ക­ളു­മ­ല്ലേ. ഡെല്‍­ഹി­യില്‍ കൂടി­യ പി.ബി.ക്കോ, കേ­ന്ദ്ര­ക­മ്മി­റ്റിക്കോ ഇ­തു ബോ­ധ്യ­പ്പെ­ട്ട­തു­മില്ല. അതു­കൊ­ണ്ടാ­ണ­ല്ലോ, വി.എ­സ് എ­ന്തൊ­ക്കെ പ­റ­ഞ്ഞിട്ടും കാര്യം ബോ­ധ്യ­പ്പെ­ടാ­തെ സ്വ­ന്തം നില­ക്ക് അ­ന്വേഷ­ണം ന­ട­ത്താ­മെ­ന്നു തീ­രു­മാ­നി­ച്ച­ത്.

വി.എ­സി­നെ പ­ര­സ്യ­മാ­യി ശാ­സിക്കു­ക എ­ന്ന കൊടി­യ ശി­ക്ഷാ­വി­ധി­യാ­ണ് മ­റ്റൊ­രു കേ­ഡര്‍ പ്ര­ശ്‌­നം ഉ­ന്ന­യി­ക്കു­ന്ന­ത്. പി­ണ­റാ­യി പ­ക്ഷ­ക്കാ­രെ­ന്നും ഔ­ദ്യോഗി­ക പ­ക്ഷ­ക്കാ­രെ­ന്നും ബൂര്‍ഷ്വാ പ­ത്ര­ക്കാര്‍ വി­ഭ­ജി­ച്ചു വി­ട്ട വി­ഭാ­ഗ­ക്കാര്‍ കു­റ­ച്ചു­ കാ­ല­മാ­യി വി.എ­സി­നു കാ­പി­റ്റല്‍ പ­ണി­ഷ്‌­മെന്റ് നല്‍­ക­ണ­മെ­ന്നു വാ­ദി­ക്കുന്നു. പാര്‍­ട്ടി സം­സ്ഥാ­ന­ക­മ്മി­റ്റി­യു­ടെ വി­കാ­രം അ­തി­ശ­ക്ത­മാ­യി രേ­ഖ­പ്പെ­ടു­ത്തി അ­പേ­ക്ഷ സ­മര്‍­പി­ക്കുന്നു. സംഗ­തി വാ­സ്ത­വം തന്നെ, എ­ന്തൊ­ക്കെ പു­കി­ലാ­ണ് ഇ­തി­യാന്‍ ഇ­വി­ടെ പു­ക­ച്ചു­ണ്ടാ­ക്കു­ന്നത്. വല്ല­പ്പോഴും വ­ന്നു പോ­കു­ന്ന പ്ര­കാ­ശ് കാ­രാട്ടിനോ മറ്റോ ഇ­തു വല്ലതും അ­റിയു­മോ. ഈ ശല്യം ഒ­ഴി­വാ­ക്കാന്‍ പി.ബി.യിലും കേ­ന്ദ്ര­ക­മ്മി­റ്റി­യിലും അ­തി­ശ­ക്ത­മാ­യി ത­ന്നെ­യാ­ണ് തെ­ളി­വു­കള്‍ സ­ഹി­തം വാ­ദ­ങ്ങള്‍ നി­ര­ത്തി­യത്. ഒ­ടു­വില്‍ ത­നി­ക്കു തെ­റ്റു­പ­റ്റി­യെ­ന്നു വി.എ­സ് കു­മ്പ­സ­രി­ക്കു­കയും ചെ­യ്­തു­വ­ത്രേ. അ­പ്പോള്‍ കു­റ്റം ഏ­റ്റു പ­റ­ഞ്ഞ സ്ഥി­തി­ക്ക് പ്ര­തി കു­റ്റം ചെ­യ്­തി­ട്ടു­ണ്ടെ­ന്ന് കോ­ട­തി­ക്ക് ബോ­ധ്യ­പ്പെ­ടേ­ണ്ട­ത­ല്ലേ. കേ­ഡര്‍ സ്വ­ഭാ­വ­മ­നു­സ­രി­ച്ച് ക­ന­ത്ത ശിക്ഷ കൊ­ടു­ക്കേ­ണ്ട­തല്ലേ. പക്ഷേ, വി.എ­സി­ന്റെ മുഖ­ത്തു നോ­ക്കി എ­ങ്ങി­നെ ര­ണ്ടു പ­റ­യാന്‍ ക­ഴി­യും. അതു­കൊ­ണ്ട് അ­ങ്ങി­നെ ചില­തു പ­റ­യാ­നു­ള്ള ദൗത്യം നി­താ­ന്ത­ശ­ത്രു­ക്കളാ­യ സംസ്ഥാ­ന ക­മ്മി­റ്റി­ക്കേല്‍­പി­ച്ചു കൊ­ടു­ത്തു പി.ബി.യും കേ­ന്ദ്ര­ക­മ്മി­റ്റി­യും പ­ണ്ട­ത്തേ പി­ലാ­ത്തോ­സി­നേ­പ്പോ­ലെ കൈ ക­ഴു­കി.

അ­വര്‍­ക്കൊ­ക്കെ കൈ ക­ഴു­കി ബി­രി­യാ­ണിയും മേ­മ്പൊ­ടി­യാ­യി പ­രി­പ്പു വ­ടയും ക­ട്ടന്‍­കാ­പ്പി­യും ക­ഴി­ക്കാം. പക്ഷേ, പാര്‍­ട്ടി പ്ര­വര്‍­ത്ത­കര്‍­ക്ക് നാ­ട്ടില്‍ പി­ടി­ച്ചു നില്‍­ക്കാ­നാ­വു­ന്നില്ല. എ­വി­ടെ­പ്പോ­യി കേ­ഡര്‍ പാര്‍ട്ടി? എ­ന്നൊ­ക്കെ­യു­ള്ള വി­മര്‍­ശ­ന ശ­ര­ങ്ങ­ളേ­റ്റ് ആ­കെ മു­റി­യുന്ന­ത് ആ­രാ­ണ്? വര്‍­ഗ­ശ­ത്രു­ക്ക­ളെ­യ്­തു വി­ടുന്ന ചോ­ദ്യ­ശ­ര­ങ്ങള്‍ ത­ടു­ക്കാ­നും തി­രി­ച്ച­ടി­ക്കാനും പി.ബി.ക്കാ­രാ­രെ­ങ്കിലും നാ­ട്ടി­ലിറ­ങ്ങി ന­ടക്കുമോ എ­ന്നാ­ണ് കേ­ഡര്‍ കു­പ്പാ­യ­ത്തി­നു­ള്ളി­ലും മ­നു­ഷ്യ­ഹൃദ­യം സൂ­ക്ഷി­ക്കു­ന്ന സാ­ധാ­ര­ണ പാര്‍­ട്ടി പ്ര­വര്‍­ത്ത­കര്‍ ചോ­ദി­ക്കു­ന്നത്. അ­വ­രു­ടെ ധര്‍­മ­സങ്ക­ടം ആ­ര­റി­യാന്‍!

-ജെ­ഫ്രി റെജി­നോള്‍­ഡ്.എം


Summary:  C.P.I(M) is known for its cadre nature. But now a days that nature is loosing. Central general secretary Prakash Karat declared at Kannur that if any patry worker involved in T.P. murder case he will dismissed from patry. But when patry workers arrested he said that it is the ditry politics of U.D.F using police to defame C.P.I.(M). Even state committee is asked to take sterner action against M.M.Mani for his startling disclosures, the patry workers arrested in T.P.Murder case are evaded.That murder create so negative image to patry as well as Mani's disclosures. Action against V.S.Achuthanandan for his defamatory remarks in relation with T.P.murder case is also directed to a public sensure only. This also shows that patry lost its cadre nature.



Keywsords:  C.P.I.(M), Cadre, Loose morale, V.S.Achudhanthan 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia