SWISS-TOWER 24/07/2023

Love Affairs | എഴുപത് വയസ് കഴിഞ്ഞവരുടെ മനസിൽ പ്രണയമുണ്ടോ?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ കെ ആർ ജോസഫ് മുണ്ടക്കയം

(KVARTHA) നമ്മൾ പലപ്പോഴും ചിന്തിക്കും പ്രായമായവരുടെ മനസിൽ പ്രണയമുണ്ടോ എന്ന്. എന്നാൽ, പ്രണയത്തിന് പ്രായം ഒരു പ്രശ്നമല്ല എന്നതാണ് തെളിയുന്നത്. മനുഷ്യനിലെ ബോധം അവസാനിക്കുന്നതുവരെ പ്രണയം മനുഷ്യനിൽ ഒരു അനുഭൂതിയായി അവിടെ തന്നെ നിൽക്കുമെന്നാണ് പല പഠനങ്ങളും തെളിയിച്ചിരിക്കുന്നത്. പ്രണയത്തിന് മുന്നില്‍ എല്ലാ പ്രതിസന്ധികളും പുഷ്പം പോലെ ഇല്ലാതാകും എന്ന് പറയാറുണ്ട്. അത് 70 വയസ് കഴിഞ്ഞവരുടെ കാര്യത്തിലും അങ്ങനെ തന്നെ. പ്രായമൊന്നും പ്രണയത്തിന് മുന്നിൽ ഒന്നുമല്ലെന്നതാണ് സത്യം. തൻ്റെ പ്രായം പ്രണയത്തിനു മുന്നില്‍ ഒന്നുമല്ലെന്ന് തെളിയിക്കുകയാണ് 70 കഴിഞ്ഞ ഒരു മുത്തശ്ശി. തന്റെ പഠനകാല പ്രണയത്തെ തേടി മുത്തശ്ശി ഇറങ്ങിയത് അവരുടെ എഴുപതാം വയസ്സില്‍ ആണ്.

Love Affairs | എഴുപത് വയസ് കഴിഞ്ഞവരുടെ മനസിൽ പ്രണയമുണ്ടോ?

മനസ്സിലെ പ്രണയത്തെ പ്രായത്തിന് തളര്‍ത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ഒടുവില്‍ അവര്‍ പ്രണയത്തിനടുത്തെത്തി ചേര്‍ന്നു. കൊച്ചു മകൾ തൻ്റെ മുത്തശിയുടെ പ്രണയത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. ചെറുപ്പകാലത്തെ പ്രണയം ചിലര്‍ വലുതാകുമ്പോള്‍ മറന്നു പോകാറാണ് പതിവ്. എന്നാല്‍ ഈ മുത്തശ്ശിയുടെ കാര്യം അങ്ങനെയല്ല. ലണ്ടന്‍ സ്വദേശിയായ നോവ റുസി എന്ന യുവതിയാണ് തന്റെ മുത്തശ്ശിയുടെ പ്രണയത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പ്രായം തോല്‍പ്പിക്കാത്ത പ്രണയത്തെ കുറിച്ചായിരുന്നു ഇവര്‍ പറഞ്ഞത്. എഴുപതാം വയസ്സില്‍ ആണ് തന്റെ മുത്തശ്ശി പ്രണയത്തെ തേടി ഇറങ്ങുന്നത്.

തന്റെ ഹൈസ്‌കൂള്‍ കാലഘട്ടത്തെ പ്രണയമായിരുന്നു അത്. സ്‌കൂള്‍ കാലത്ത് തമ്മില്‍ വലിയ ഇഷ്ടമായിരുന്നെങ്കിലും പക്ഷെ ചില പ്രണയങ്ങളെ പോലെ ഈ പ്രണയവും കുറച്ച് നാളുകള്‍ മാത്രമായി ചുരുങ്ങി പോകുകയായിരുന്നു. പിന്നീട് വേര്‍പിരിഞ്ഞ മുത്തശ്ശിയും കാമുകനും വേറെ വിവാഹം കഴിച്ചു. രണ്ടുപേര്‍ക്കും വിവാഹബന്ധങ്ങളില്‍ ആറു മക്കള്‍ വീതം ജനിക്കുകയും ചെയ്തു. എന്നാല്‍ മക്കളുടെ എണ്ണത്തില്‍ മാത്രമായിരുന്നില്ല ഈ സമാനത. ഇരുവരുടെയും ജീവിതപങ്കാളികള്‍ ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ഒടുവില്‍ ജീവിതത്തില്‍ തനിച്ചായി എന്ന തോന്നല്‍ ഉണ്ടായപ്പോള്‍ വീണ്ടും പഴയ പ്രണയത്തെ ഇവര്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു.

അതിനായി കാനഡയിലേക്ക് പോകുന്നത് എഴുപതാം വയസ്സിലാണ്. പിന്നീട് പത്ത് വര്‍ഷങ്ങള്‍ വേണ്ടി വന്നു ആ പഴയ പ്രണയത്തെ കണ്ടെത്താന്‍. രണ്ട് ജീവിതവും ഒറ്റപ്പെട്ട് ജീവിക്കുകയാണെന്ന് മനസ്സിലാക്കിയ ഇവര്‍ ഒടുവില്‍ വിവാഹം കഴിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. പ്രായാധിക്യം ഇവരുടെ പ്രണയത്തെ തളര്‍ത്തിയിട്ടില്ല. കടല്‍ത്തീരങ്ങള്‍ ചുറ്റി നടന്നു കണ്ടും അടുക്കള ജോലികള്‍ ഒന്നായി ചേര്‍ന്ന് ചെയ്തും സന്തോഷത്തോടെ വാര്‍ദ്ധക്യം ആസ്വദിക്കുകയാണ് ഇവര്‍. പ്രണയത്തിന് പ്രായമോ പരിമിതികളോ ഇല്ല എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഇവരുടെ ജീവിതം.

പരസ്പരം താങ്ങായി ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചില്ലായിരുന്നുവെങ്കില്‍ ഇവര്‍ ഇരുവരും ഇന്ന് ഭൂമിയില്‍ തന്നെ ഉണ്ടാകുമായിരുന്നോ എന്ന കാര്യം സംശയമാണെന്ന് നോവ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഇപ്പോൾ മനസിലായില്ലെ, പ്രണയം എന്നത് ഒരുകൂട്ടരുടെ മാത്രം കുത്തുക അല്ലെന്ന്. കോളേജ് കുമാരന്മാരെയും കുമാരികളെയും പോലെ യുവതി യുവാക്കളെയും പോലെ പ്രായമായവരുടെ മനസിലും പ്രണയമുണ്ട്. ചെറുപ്പക്കർ അത് പുറമേ പ്രകടിപ്പിക്കുന്നു. എന്നാൽ പ്രായമാകുന്നവർ പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രം. പ്രണയം എന്നത് മരണം വരെ ഒരോ മനുഷ്യമനസിലും ദിവ്യാനുഭൂതിയായി ഉണ്ടാകും. അതിനാൽ എല്ലാവർക്കും ആരോഗ്യപരമായ ഒരു പ്രണയം ആകാം. പ്രണയദിനത്തിൻ്റെ എല്ലാ ആശംസകളും നേരുന്നു.
Aster mims 04/11/2022

Love Affairs | എഴുപത് വയസ് കഴിഞ്ഞവരുടെ മനസിൽ പ്രണയമുണ്ടോ?

Keywords: Love, Relationship, Story, Article, Age, Study, Grandmother, 70-year-old, Granddaughter, Social Media, Post Viral, London, High School, Cancer, Canada, Marriage, Collage, Youth, Can older people find love?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia