യൂത്തന്മാരുടെ പല്ലിന് ശൗര്യം...

 


ADVERTISEMENT

യൂത്തന്മാരുടെ പല്ലിന് ശൗര്യം...
മൂത്തകോണ്‍ഗ്രസില്‍ സംഘടനാതെരഞ്ഞെടുപ്പ് കണ്ട ഓര്‍മ്മ കെ.എസ്.യുക്കാര്‍ക്കില്ല. രണ്ട് പതിറ്റാണ്ട് മുമ്പ് വയലാര്‍ രവിയും ആന്റണിയും തമ്മില്‍ ഏറ്റുമുട്ടിയ കഥ അവര്‍ക്ക് കേട്ടറിവാണ്. രണ്ടുവര്‍ഷം മുമ്പ് കെ.എസ്.യുവില്‍ തെരെഞ്ഞെടുപ്പ് നടന്നത് പിള്ളേര്‍ക്കറിയാം. തെരെഞ്ഞെടുപ്പെന്നാല്‍ അവര്‍ക്ക് ഉത്സവമാണ്. അത് തെരുവില്‍ ആഘോഷിക്കാനുള്ളതതുമാണ്. ഇടതുകകഷികളെപ്പോലെ ചുവപ്പ്പരവതാനി വിരിച്ച് ശീതീകരിച്ചമുറികളില്‍ അടച്ചിട്ട് നടത്തേണ്ടതല്ല. സംഘടനാതെരഞ്ഞെടുപ്പൊക്കെ സംഘട്ടനത്തിനുള്ളതാണ്. സംഘര്‍ഷം ഭയന്നാണ് അടുത്തകാലം വരെ തെരഞ്ഞെടുപ്പ് ഫ്രീസറില്‍ വച്ചത്. ദേശീയ യൂത്ത് ഐക്കണാണ് പാള്ളേരുടെ തെരുവുദ്ധത്തിനു തുടക്കമിട്ടത്. തെരഞ്ഞെടുപ്പിലൂടെ വരുന്ന കമ്മിറ്റിക്ക് സംഘടനയില്‍ തേനും പാലും ഒഴിക്കാനാവുമത്രെ. ഷാഫി പറംപില്‍ പാലക്കാട്ടു നിന്നും എംഎല്‍എ ആയി. റിജില്‍ മാക്കുറ്റി തലശ്ശേരിയില്‍ കോടിയേരിയോട് ഏറ്റുമുട്ടി തൃപ്തിയടഞ്ഞു.

രണ്ടുവര്‍ഷത്തിതനിടെ കെ.എസ്.യുവിനുണ്ടായ നേട്ടം ഇത്രമാത്രം. വിദ്യാര്‍ത്ഥി-ജനകീയ പ്രശ്‌നങ്ങളിലോന്നും ഇടപെടേണ്ട ജോലി കെ.എസ്.യുവിനില്ല. അതോക്കെ എസ്എഫ്‌ഐയും ഡിഫിയും നോക്കിക്കൊള്ളും. ഗ്രൂപ്പ് നേതാക്കന്മാരാണ് സെലക്ഷനും ഇലക്ഷനും നടത്താറ്. ആപ്പോള്‍ അവര്‍ പറയുന്നത് കേള്‍ക്കേണ്ടതു ന്യായം. ഗ്രൂപ്പുകളുടെ പ്രൗഢിയുടെ ചിഹ്നങ്ങളാണ് കെ.എസ്.യുവും യൂത്ത്‌കോണ്‍ഗ്രസും. ഖദറിട്ട് നേതാവിന്റെ വീട്ടുമുറ്റത്ത് ചുറ്റിക്കറങ്ങുന്നതോടെ ഒരു കെ.എസ്.യുക്കാരന്‍ പിറക്കും. അടുത്തപടി ഭൃത്യസ്ഥാനമാണ്. 

ഭൃത്യനായാല്‍പ്പിന്നെ വച്ചടിവച്ചടി കയറ്റമാണ്. നേതാവിന്റെ പെട്ടിയെടുക്കണം,കുട്ടികളെ സ്‌കൂളിലെത്തിക്കണം,അത്യാവശ്യം പലവ്യഞ്ജനങ്ങള്‍ വാങ്ങണം, എതിര്‍ഗ്രൂപ്പിന്റെ ഗോള്‍നിലവാരം നേതാവിന്റെ ചെവിയിലെത്തിക്കണം. അത്രയുമായാല്‍ നേതാവ് കൂറിന്റെ റീഡിംഗ് നോക്കും. വരവും പോക്കും അടുക്കളവഴിയയാണെങ്കില്‍ കെ.എസ്.യുക്കാരന് ശുക്രദശയുമാകും. കഴിഞ്ഞതെരെഞ്ഞെടുപ്പില്‍ കുഞ്ഞുഞ്ഞ്പക്ഷമാണ് കെ.എസ്.യുവും യൂത്തും പിടിച്ചെടുത്തത്. അതിന്റെ ക്ഷീണം ഇത്തവണ ചെന്നിത്തലക്കും സുധാകരനും മാറ്റണം. കെ.എസ്.യു കഴിഞ്ഞാല്‍പ്പിന്നെ ചുടുചോറുവാരാന്‍ യുത്ത്‌കോണ്‍ഗ്രസുണ്ട്. വയലാര്‍രവി നട്ടുനനച്ചെടുത്ത കെ.എസ്.യുവല്ല ഇന്നുള്ളത്. 

തെരെഞ്ഞെടുപ്പ് നടത്താന്‍ രാഹുലിന്റെ ഇവന്റ്മാനേജ്‌മെന്റുണ്ട്. കൂടുതല്‍ വോട്ടുനേടുന്നയാള്‍ തലവനാകും. വോട്ടിംഗിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് സ്ഥാനമാനങ്ങള്‍ വാലറ്റത്തേക്കും നീളും. തെരഞ്ഞെടുക്കപ്പെട്ടാല്‍ മുതുമുത്തച്ഛനാകും വരെ സ്ഥാനത്ത് ഇരിക്കാനും പറ്റില്ല. ഇരുപത്തേഴ് വയസിനുള്ളില്‍ കളം വിടണം. അതാണ് ഐക്കണ്‍ തിയറി. ഭരണത്തോടോപ്പം കെ.എസ്.യുവും യൂത്ത്‌കോണ്‍ഗ്രസും തന്റെ ഇരുവശത്തും ഉണ്ടാകണമെന്ന നിര്‍ബ്ബന്ധം കുഞുഞിനുണ്ട്. ചെന്നിത്തലയാണെങ്കില്‍ എപ്പോഴും ചെറുപ്പമാണ്. കൂട്ടിന് പിള്ളേരെ കിട്ടിയാലുള്ള പുകില് ഓര്‍ക്കാനും വയ്യ. 

തെരെഞ്ഞെടുപ്പിന്റെ ആദ്യ ദിവസംതന്നെ പിള്ളേര്‍ അടിവച്ച് അടിവച്ചാണ് നീങ്ങിയത്. നാട്ടില്‍ ഗതാഗതകുരുക്ക് മാത്രമല്ല ക്രമസമാധാനപ്രശ്‌നവുമായി മാറി. കുഞ്ഞൂഞ്ഞിന്റെ പോലീസ് മുഖം നോക്കാതെയാണ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. 'ഒരു തോക്ക് കിട്ടിയിരുന്നെങ്കില്‍' ഗോപാലകൃഷ്ണപിള്ളയെ ഏല്‍പ്പിക്കാമായിരുന്നെന്ന് കുഞ്ഞുഞ്ഞ് ചിന്തിക്കുന്നുണ്ട്.

Keywords: Raju Sreedharan, Youth Congress, Article
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia